Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല സ്ത്രീ പ്രവേശനം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് മീഡിയാവൺ പൊളിറ്റിക്യു സർവേ ഫലം

കോഴിക്കോട്: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശബരിമല സ്ത്രീ പ്രവേശനം ചർച്ചയാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാൽ ശബരിമല യുവതി പ്രവേശന വിഷയം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ് മീഡിയവണ്‍ പൊളിറ്റിക്യു സര്‍വേ ഫലം പ്രവചിക്കുന്നത്. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളം ആരാണ് അധികാരത്തിലെത്തുകയെന്നറിയാൻ മീഡിയവണും പൊളിറ്റിക്യു മാർക്കും ചേർന്നാണ് അഭിപ്രായ സർവേ നടത്തിയത്.

കേരളത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ശബരിമല സ്ത്രീ പ്രവേശന വിഷയം തിരഞ്ഞെടുപ്പിനെ ശബരിമല യുവതീ പ്രവേശന വിഷയം ബാധിക്കില്ലെന്ന ഫലം എൽഡിഎഫിനും പ്രതീക്ഷ നൽകുന്നതാണ്. തിരഞ്ഞെടുപ്പിൽ ശബരിമല തെരഞ്ഞെടുപ്പ് വിഷയമാകില്ല എന്ന അഭിപ്രായം 54% പേരും പങ്കുവെച്ചു. ശബരിമല യുവതി പ്രവേശനം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് സർവേയിൽ പങ്കെടുത്ത 34% ശതമാനം പേരും അഭിപ്രായപ്പെട്ടത്. എന്നാൽ ഈ ചോദ്യങ്ങൾക്ക് സർവേയിൽ പങ്കെടുത്ത 13% പേര്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.

നാഗ്പൂരില്‍ ഏഴു ദിവസത്തേക്ക് ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

sabarimala2-16

ശബരിമല യുവതി പ്രവേശന വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ എന്ന ചോദ്യത്തിന്
വടക്കന്‍ കേരളത്തിൽ 20% ശതമാനം പേരും ബാധിക്കുമെന്ന ഉത്തരമാണ് നൽകിയത്. 63% ശതമാനം പേർ സ്വാധീനിക്കില്ലെന്നാണ് പ്രതികരിച്ചത്. എന്നാൽ 17 % പേർക്കും ഇക്കാര്യത്തിൽ അഭിപ്രായം പറയാനുണ്ടായിരുന്നില്ല.

മധ്യകേരളത്തിൽ 37% പേരും ശബരിമല വിഷയം ബാധിക്കില്ലെന്നാണ് മറുപടി നൽകിയത്. എന്നാൽ 53% ശതമാനം പേരും തിരഞ്ഞെടുപ്പിനെ ശബരിമല യുവതീ പ്രവേശനം ബാധിക്കില്ലെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. അഭിപ്രായമില്ലെന്ന സമീപനമാണ് സ്വീകരിച്ചത്. ഈ മേഖലയിലുള്ള 10 % പേരും തങ്ങൾ അഭിപ്രായം പറയാനില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം

തെക്കന്‍ കേരളത്തിൽ 47% ശതമാനം പേരും ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയപ്പോൾ 38% പേരും തിരഞ്ഞെടുപ്പിനെ ശബരിമല സ്ത്രീ പ്രവേശന വിഷയം ബാധിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാൽ 15 % പേരും തങ്ങൾക്ക് അഭിപ്രായമില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. പുരുഷന്മാരിൽ 33 % പേരും ഈ വിഷയം തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടപ്പോൾ 54 % പേരും ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ളെന്ന നിലപാടാണ് സ്വീകരിച്ചത്.
സർവേയിൽ പങ്കെടുത്ത സ്ത്രീകളിൽ 34 % പേരും ബാധിക്കുമെന്നാണ് പ്രതികരിച്ചത്. 54 % പേരും ഇതൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ് പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+