നേമത്തെ മുരളീധരന്റെ സ്ഥാനാർത്ഥിത്വം യുഡിഎഫിന് ഗുണം ചെയ്യും: മീഡിയവൺ സർവ്വേ ഫലം
തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് നേമം. കേരളത്തിൽ ബിജെപിയ്ക്കുള്ള ഏക കഴിഞ്ഞ തവണ നേമത്ത് നിന്ന് മത്സരിച്ച് വിജയിച്ച ഒ രാജഗോപാലാണ് എന്നത് തന്നയാണ് ഇതിനുള്ള കാരണം. നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ, മീഡിയവൺ - പൊളിറ്റിഖ് മാര്‍ക്ക് അഭിപ്രായ സർവേയുടെ രണ്ടാം ഘട്ടത്തിലാണ് നേമത്തെ മുരളീധരന്റെ സ്ഥാനാർഥിത്വം യുഡിഎഫിന് നിർണ്ണായകമായിത്തീരുമെന്ന വിലയിരുത്തൽ.
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

യുഡിഎഫിന് അനുകൂലം
ബിജെപിയുടെ സിറ്റിങ് മണ്ഡലമായ നേമത്ത് കെ മുരളീരന്റെ സ്ഥാനാർത്ഥിത്വം യുഡിഎഫിന് ഗുണകരമാകുമോ എന്ന ചോദ്യത്തിന് 27 ശതമാനം പേർ ഗുണചെയ്യുമെന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. എന്നാൽ 26 ശതമാനം പേരും ചിലപ്പോൾ ഗുണം ചെയ്തേക്കാമെന്ന അഭിപ്രായമുള്ളവരാണ്. അതേ സമയം തന്നെ കെ മുരളീധരൻ നേമത്ത് മത്സരിക്കുന്നത് കാര്യമായ മാറ്റം കൊണ്ടുവരില്ലെന്ന് 28 ശതമാനം പേരും അഭിപ്രായപ്പെടുന്നു. എന്നാൽ സർവേയിൽ പങ്കെടുത്ത 19 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.

എന്തുകൊണ്ട് നേമം?
ദക്ഷിണേന്ത്യയിൽ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം നടത്തുന്ന ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അക്കൌണ്ട് തുറക്കാനായ ഏക മണ്ഡലമാണ് നേമം. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും നേമം മണ്ഡലം അതുതന്നെയാണ് നേമത്തെ മത്സരം ദേശീയ ശ്രദ്ധയാകർഷിക്കുന്നത്. യുഡിഎഫിൽ നിന്നും മുരളീധരന് പുറമെ, ബിജെപിയുടെ ഏക സീറ്റ് നിലനിർത്താന്‍ പാർട്ടി കുമ്മനം രാജശേഖരനെയാണ് മത്സരിപ്പിക്കുന്നത്. എൽഡിഎഫിൽ ടിക്കറ്റിൽ വി ശിവന്‍കുട്ടിയാണ് മത്സര രംഗത്തുള്ളത്. കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം ഏത് വിധേനയും തിരിച്ചുപിടിക്കാനുള്ള നീക്കമാണ് എൽഡിഎഫിന്റേത്.

നറുക്ക് മുരളീധരന്
യുഡിഎഫിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ അവസാന ഘട്ടത്തിലാണ് കെ മുരളീധരനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത്. അതേ സമയം കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെയായിരുന്നു നേമത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം കോൺഗ്രസ് പൂർത്തിയാക്കിയത്. ബിജെപിയിൽ നിന്ന് നേമം പിടിച്ചെടുക്കുന്നതിനായി ശക്തമായ പ്രചാരണമാണ് യുഡിഎഫ് നടത്തുന്നത്.

കോൺഗ്രസിന്റെ ദൌർബല്യം
കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും പ്രധാന പോരാട്ടം ബിജെപിയും സിപിഎമ്മും തമ്മിസായിരുന്നു. യുഡിഎഫാവട്ടെ മണ്ഡലത്തിൽ കാഴ്ചക്കാരായി നിൽക്കുകയും ചെയ്തിരുന്നു. ഘടകക്ഷിയായ ജെഡിയുവിന്റെ സ്ഥാനാർഥിത്വം മുതല്‍ മണ്ഡലത്തിലെ സംഘടനാ ദൗർബല്യം ഉള്‍പ്പെടെ പല ഘടകങ്ങളും കോണ്‍ഗ്രസിന്‍റെ പിന്നോട്ടുപോക്കിന് കാരണമായത്.

ഹിന്ദുവോട്ട്
ശബരിമല സ്ത്രീ പ്രവേശനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എൽഡിഎഫ് സർക്കാരിനോട് നേരിട്ട് പോരാടിയ കെ മുരളീധരന് ഹിന്ദു വോട്ടുകള്‍ സ്വാധീനിക്കാനുള്ള കഴിവുണ്ട്. ഹിന്ദു വോട്ട് ബാങ്കില്‍ നിന്ന് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ട് സ്വാധീനിക്കാന്‍ ശബരിമല സ്ത്രീപ്രവേശനത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ എൽഡിഎഫിന് കഴിഞ്ഞേക്കില്ലെന്നാണ് വിലയിരുത്തൽ. ഇതിൽ മുരളീധരന്‍റെ വ്യക്തിപ്രഭാവം കൂടി കണക്കിലെടുക്കുമ്പോള്‍ മതേതര ക്യാമ്പില്‍ നേരിയ മുന്‍തൂക്കം മുരളീധരന് തന്നെയാണെന്നും വിലയിരുത്തുന്നുണ്ട്.
കറുപ്പ് സാരിയിൽ സുന്ദരിയായി പൂജിതാ പൊന്നട, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications