കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാറില്‍ പിഎ മാധവനെതിരെ കൂടുതല്‍ തെളിവുകള്‍... ഇനിയെന്ത് ചെയ്യും

  • By Soorya Chandran
Google Oneindia Malayalam News

തൃശൂര്‍: സോളാര്‍ തട്ടിപ്പ് കേസില്‍ പിഎ മാധവന്‍ എംഎല്‍എയ്ക്കും മുഖ്യമന്ത്രിക്കും എതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മീഡിയ വണ്‍ ആണ് തെളിവുകള്‍ പുറത്ത് വിട്ടത്.

ടീം സോളാറിലെ ജീവനക്കാരന്‍ ആയിരുന്ന മണിലാലിന്റെ കുടുംബത്തെ സഹായിച്ചത് സംബന്ധിച്ചുള്ള വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. മണിലാലിന്റെ സഹോദരന്‍ റിജേഷും ഉമ്മന്‍ ചാണ്ടിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ നേരത്തേ പുറത്ത് വന്നിരുന്നു.

PA Madhavan

വികലാംഗനായ റിജേഷിന് പിഎ മാധവന്‍ അമ്പതിനായരം രൂപ നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ആയിരുന്നു ഇത്. ഒരു വികലാംഗന് നല്‍കിയ ദുരിതാശ്വാസ സഹായം മാത്രമാണിതെന്നാണ് നേരത്തെ മുഖ്യമന്ത്രിയും പിഎം മാധവനും പറഞ്ഞിരുന്നത്.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ഇതിനെയെല്ലാം ഖണ്ഡിക്കുന്നതാണ്. മണിലാലിനെ സഹായിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാമെന്ന് പറയുന്ന സംഭാഷണത്തില്‍ മുഖ്യമന്ത്രിയുടെ പേരും പരാമര്‍ശിക്കുന്നുണ്ട്. ഇക്കാര്യം ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ചിട്ടുണ്ടെന്ന് പിഎ മാധവന്‍ പറയുന്നതായി മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മണിലാലിനെ ജാമ്യത്തില്‍ ഇറക്കാന്‍ എത്ര രൂപ വേണം, പണം വാങ്ങാന്‍ എവിടെ വരണം എന്നീ കാര്യങ്ങള്‍ പിഎ മാധവന്‍ റിജേഷിനോട് ചോദിക്കുന്നുണ്ട്. മുഖ്യമന്ത്രിയോട് ചോദിച്ച് മറുപടി പറയാമെന്നും പറയുന്നുണ്ട്.

English summary
Mediaone TV reveals more evidence against PA Madhavan and Oommen Chandy in Solar Scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X