കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി സര്‍ക്കാർ ഭരണത്തിന് 57 ശതമാനം പേരുടെ പിന്തുണ;മീഡിയ വണ്‍ സര്‍വേ

Google Oneindia Malayalam News

തിരുവനന്തപുരം; കേരളത്തിൽ പിണറായി വിജയൻ സർക്കാരിന് മികച്ച പിന്തുണയെന്ന് മീഡിയ വൺ -പൊളിറ്റിക്യൂ മാർക്കർ പ്രീ പോൾ സർവ്വേ ഫലം. സർവ്വേയിൽ പങ്കെടുത്ത 57 ശതമാനം പേരാണ് സർക്കാരിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നത്. 22 ശതമാനം പേർ വളരെ മികച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോൾ 35 ശതമാനം പേർ മികച്ചതെന്ന അഭിപ്രായം പങ്കുവെച്ചു. വടക്കൻ കേരളത്തിലാണ് സർക്കാരിൻറെ പ്രവർത്തനങ്ങൾക്ക് കൂടുതൽ പിന്തുണ ലഭിച്ചത്.

ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം

pinarayi Vijayan

വടക്കന്‍ കേരളത്തില്‍ 35 ശതമാനം പേര്‍ വളരെ മികച്ചതെന്നും 32 ശതമാനം പേര്‍ മികച്ചതാണെന്നും അഭിപ്രായപ്പെട്ടു.
തെക്കൻ കേരളത്തിൽ 27 ശതമാനം പേരാണ് സർക്കാർ ഭരണം വളരെ മികച്ചതെന്ന് അവകാശപ്പെട്ടത്. 34 ശതമാനം പേർ മികച്ചതെന്നും അഭിപ്രായപ്പെട്ടു.മധ്യകേരളത്തില്‍ 22 ശതമാനം പേർ വളരെ മികച്ചതെന്നും 36 ശതമാനം പേര്‍ മികച്ചതെന്നും അഭിപ്രായപ്പെട്ടു.

കൊവിഡ് കാലത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാണെന്ന് 66 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.140 മണ്ഡലങ്ങളില്‍ 14217 പേരുടെ സാംപിളുകളാണ് സര്‍വേയ്ക്കായി തെരഞ്ഞെടുത്തത്. മാര്‍ച്ച് നാല് മുതല്‍ 13 വരെയുള്ള ദിവസങ്ങളിലാണ് സര്‍വേ നടത്തിയത്.

'എന്തുകൊണ്ട് സുധാകരനെ പോലൊരാൾ പിണറായിക്കെതിരെ മത്സരിക്കുന്നില്ല?കാരണം ആ പൊതുസമവാക്യം''എന്തുകൊണ്ട് സുധാകരനെ പോലൊരാൾ പിണറായിക്കെതിരെ മത്സരിക്കുന്നില്ല?കാരണം ആ പൊതുസമവാക്യം'

യുഡിഎഫിനൊപ്പം നില്‍ക്കുന്ന നാട്; മുസ്ലിം ലീഗിന്റെ കേന്ദ്രം... തദ്ദേശത്തില്‍ കാലിടിറി; വള്ളിക്കുന്ന് മണ്ഡലംയുഡിഎഫിനൊപ്പം നില്‍ക്കുന്ന നാട്; മുസ്ലിം ലീഗിന്റെ കേന്ദ്രം... തദ്ദേശത്തില്‍ കാലിടിറി; വള്ളിക്കുന്ന് മണ്ഡലം

എൻഡിഎ സഖ്യത്തിൽ പിളർപ്പ്? ബിഡിജെഎസിൽ നിന്ന് സീറ്റുകൾ തിരിച്ചെടുത്ത് ബിജെപി, പാർട്ടിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനതഎൻഡിഎ സഖ്യത്തിൽ പിളർപ്പ്? ബിഡിജെഎസിൽ നിന്ന് സീറ്റുകൾ തിരിച്ചെടുത്ത് ബിജെപി, പാർട്ടിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത

English summary
MediaOne TV survey: predicst continuity of Pinarayi government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X