Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയ വർഗീസിനെതിരെ മാധ്യമങ്ങൾ നടത്തിയത് ആസൂത്രിതമായ നീക്കം: എംവി ഗോവിന്ദന്‍

തിരുവനന്തപുരം: പ്രിയ വർഗീസിനെതിരെ മാധ്യമങ്ങൾ നടത്തിയത് ആസൂത്രിതമായ നീക്കമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രിയയുടെ കേസിൽ വിധി ഗവർണർക്കും തിരിച്ചടിതന്നെയാണ്. സുധാകരനെതിരെ പറയുമ്പോൾ മാധ്യമങ്ങൾക്ക് എന്താണ് പ്രശ്നം? കേരളത്തിൽ യാതൊരുവിധ മാധ്യമവേട്ടയും ഇല്ല. എസ് എഫ് ഐയെ പഴിപറയാനെ മാധ്യമങ്ങളുടെ നാക്കിന് ശക്തിയുള്ളൂവെന്നും സി പി എം സംസ്ഥാന സെക്രട്ടറി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

സുധാകരനെതിരെയും വ്യാജരേഖയുണ്ടാക്കിയ കെ എസ്‌ യു നേതാവിനെതിരെയും മാധ്യമങ്ങൾ മിണ്ടിയിട്ടില്ല. കെ എസ്‌ യു നേതാവ് വ്യാജരേഖ ഉണ്ടാക്കിയാലും പഴി എസ് എഫ് ഐക്ക്. അതൊന്നും അംഗീകരിച്ചു തരാൻ കഴിയില്ല. ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രചാരണം മാധ്യമങ്ങൾ തന്നെ നടത്തുകയാണ്. എസ് എഫ് ഐയെ തകർക്കണമെന്ന ഏകപക്ഷീയമായ നിലപാട് പുലർത്തിക്കൊണ്ടാണ് മാധ്യമങ്ങൾ വാർത്തകൾ നൽകുന്നത്. പ്രിയ വർഗീസ് കേസ് വിധിയിലെ മാധ്യമങ്ങൾക്കെതിരെ പറയുന്ന ഖണ്ഡികകൾ മാധ്യമപ്രവർത്തകർ വായിച്ചുപഠിക്കണം. ജനാധിപത്യ വിരുദ്ധമായി വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

mvgovindan

വാർത്തവായിച്ചാലൊന്നും ഇവിടെ ആരുടെ പേരിലും കേസെടുക്കില്ല. എന്നാൽ കുറ്റം ചെയ്താലും ഗൂഢാലോചന നടത്തിയാലും മാധ്യമപ്രവർത്തകനായാലും കേസെടുക്കും. മാധ്യമപ്രവർത്തകർ ഫാസിസ്റ്റ് രീതിയല്ല പഠിക്കേണ്ടത്. പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിയെ കുറിച്ച് കെ സുധാകരൻ പറഞ്ഞതെന്താണ്. അയാൾ ശത്രുവല്ല ഒരുപാട് സഹായങ്ങൾ ചെയ്ത ആളാണെന്ന് അതൊന്നും മാധ്യമങ്ങൾ ചോദിക്കില്ല. ചന്ദനം ചാരിയാൽ ചന്ദനം മണക്കും വേറെ വല്ലതും ചാരിയാൽ അതും.

അത്രയെ അതിൽ പറയാനുള്ളൂ. ആര് വ്യാജരേഖയുണ്ടാക്കിയാലും നടപടിയെടുക്കും. അത് ചോദിക്കുമ്പോൾ കെഎസ്‌യുകാരന്റെ വ്യാജരേഖയെ പറ്റിയും മാധ്യമങ്ങൾ പറയണം. എന്താ കെഎസ് യു എന്ന് പറയാൻ മാധ്യമങ്ങൾക്ക് പേടിയാണോ? ന്യായമായതും ശരിയയായതും ജനങ്ങൾ അംഗീകരിക്കുന്നതുമായ കാര്യങ്ങളെ പാർടിയും അംഗീകരിക്കൂ. കുറ്റവാളികളെ ഒരുതരത്തിലും പാർട്ടി സംരക്ഷിക്കില്ല. അതിലാർക്കും സംശയം വേണ്ടെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+