കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കൽ ടൂറിസം കേരളത്തിന്റെ വികസനത്തിന് ആക്കം കൂട്ടുമെന്ന് സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: മെഡിക്കൽ ടൂറിസത്തിന്റെ സാധ്യത കേരളം ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് പോത്തൻകോട് ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി. യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് വർക്കല തിരുവമ്പാടി ബീച്ചിനു സമീപം ആരംഭിച്ച മെഡിബിസ് ആയുർ ഹോമിന്റെ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാരമ്പര്യവൈദ്യശാസ്ത്രത്തെയും സ്പെഷ്യാലിറ്റി ആശുപത്രികളുടെയും സേവനം സംയോജിപ്പിച്ചു
മെഡിക്കല്‍ ടൂറിസം രംഗത്ത് മുന്നേറാന്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് തൊഴില്‍ സാധ്യത വർദ്ധിപ്പിക്കാനും ഇതുവഴി സാമ്പത്തികനേട്ടം ഉണ്ടാക്കുവാനും സാധിക്കും. സംസ്ഥാനത്തിന്റെ വികസനത്തിന് മുഖ്യപങ്ക് വഹിക്കാൻ മെഡിക്കൽ ടൂറിസത്തിനു കഴിയും പോത്തൻകോട് ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി അഭിപ്രായപ്പെട്ടു.

Gururathnam Jnana Thapaswi

കേരളത്തെ പ്രമുഖ മെഡിക്കൽ ടൂറിസം കേന്ദ്രമായി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രമുഖ പ്രവാസി വ്യവസായി സോഹൻ റോയ് നയിക്കുന്ന യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സംരംഭമായ മെഡിബിസ് ടിവി തുടക്കം കുറിക്കുന്ന ഇന്ത്യയിലെ ആദ്യ മെഡിക്കൽ ടൂറിസം ശൃംഖലയാണ് മെഡിബിസ് ആയുർ ഹോം. ആരോഗ്യ രംഗത്തെ ആദ്യ ആഗോള ചാനല്‍ ആണ് മെഡിബിസ് ടിവി.

ഹെല്‍ത്ത് ടൂറിസവുമായി സംയോജിച്ച് മുന്നേറേണ്ട ഒന്നാണ് മെഡിക്കല്‍ ടൂറിസം. മെഡിക്കല്‍ ടൂറിസത്തില്‍ കേരളത്തിന്റെ പരമ്പാരാഗത ശാസ്ത്രമായ ആയുര്‍വേദവും സിദ്ധവും വളരെ നിര്‍ണ്ണായകമായ ഒരു പങ്കുവഹിക്കുന്നുണ്ട്. മെഡിക്കൽ ടൂറിസത്തിന് കേരളത്തിൽ അനന്തസാധ്യതകൾ ഉണ്ടെകിലും അടിസ്ഥാനവികസനസൗകര്യത്തിലെ പോരായ്‌മ മൂലം ഈ രംഗത്ത് സംസ്ഥാനം ഏറെ പിന്നിലാണ്. കേരളത്തിന്റെ തുടർ വികസനത്തിന് മെഡിക്കൽ ടൂറിസത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ കേരള സർക്കാർ മുൻകൈയെടുക്കണം ഏരീസ് ഗ്രൂപ്പ് ചെയർമാനും സിഇഓയുമായ സോഹൻ റോയ് പറഞ്ഞു.

ഇന്ത്യന്‍ മെഡിക്കല്‍ ടൂറിസം രംഗം 2020 ആകുമ്പോഴേക്കും എട്ട് ബില്യണ്‍ ഡോളറിന്റെ വിപണിയായി മാറുമെന്നാണ് അടുത്തിടെ നടന്ന സർവ്വേകൾ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ വെറും അഞ്ചു ശതമാനം മാത്രമാണ് കേരളത്തിന്റെ പങ്ക്, ഇത് പത്ത് മുതല്‍ പന്ത്രണ്ട് ശതമാനം വരെ ആക്കാന്‍ കഴിയും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന്റെ ഭാവി നിശ്ചയിക്കാൻ പോകുന്നത് മെഡിക്കൽ ടൂറിസമാണ്. വികസിത രാജ്യങ്ങളെക്കാള്‍ കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ കേരളത്തില്‍ ലഭ്യമാക്കാൻ സാധിക്കും. ഇതിന് വിദേശരാജ്യങ്ങളിൽ മികച്ച പ്രചാരണം നടത്തണം. കൂടാതെ ജനങ്ങൾക്ക് ഇതിന്റെ ഗുണഫലത്തെ പറ്റി അറിയാൻ അവബോധ ക്യാമ്പുകളും ചർച്ചകളും സംഘടിപ്പിക്കണം കെടിഡിസി ചെയർമാൻ എം വിജയകുമാർ പറഞ്ഞു.

ടൂറിസം കേരളത്തിലെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകമായ ഒരു ഘടകമാണ്. കേരളമാണ് ഹെല്‍ത്ത് ടൂറിസത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം. മെഡിക്കൽ ടൂറിസം പോലെയുള്ള നൂതന പദ്ധതികൾ സംസ്ഥാനത്ത് വേഗത്തിൽ നടപ്പിലാക്കാൻ സർക്കാരും സ്വകാര്യ സംരംഭകരും കൈകോർക്കണം ടൂർഫെഡ് എംഡി ഷാജി മാധവൻ പറഞ്ഞു.

വർക്കല എംൽഎ വി ജോയ്, പ്രമുഖ വ്യവസായിയായ ബീറ്റ ഗ്രൂപ്പ് ചെയർമാൻ ഡോ ജെ രാജ്മോഹൻ പിള്ള, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ വ്യക്തികളും പങ്കെടുത്തിരുന്നു. ആരോഗ്യ സംഘടനകൾ, ആസ്പത്രികൾ, റിസോർട്ടുകൾ, മികച്ച ഹോളിസ്റ്റിക് സേവനങ്ങൾ, ആരോഗ്യ പ്രസിദ്ധീകരണങ്ങൾ, ജൈവ ഭക്ഷണ ശൃംഖലകൾ തുടങ്ങിയവർക്കുള്ള പ്രഥമ മെഡിബിസ് ആയുർ ഏക്സെല്ലെൻസ് പുരസ്‍കാര വിതരണവും ഞായറാഴ്‌ച നടന്നു.

ആയുർവേദ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചു കോയമ്പത്തൂര്‍ ആര്യവൈദ്യഫാര്‍മസി മാനേജിംഗ് ഡയറക്ടര്‍ ഡോ. പിആര്‍ കൃഷ്ണകുമാറിന് ആജീവനാന്ത പുരസ്‌കാരമായ ആയുർവിഭൂഷൺ സമ്മാനിച്ചു. ആയുർവേദ രംഗത്തു നിന്നു ഡോ. കൃഷ്ണനും പാരമ്പര്യവൈദ്യ രംഗത്ത് നിന്നും മോഹനൻ വൈദ്യർക്കും ആയുർ ഭൂഷൺ പുരസ്‌കാരം സമ്മാനിച്ചു. വേൾഡ് മെഡിക്കൽ കൗൺസിലിന്റെ അംഗീകാരമുള്ളതാണ് മെഡിബിസ് ആയുർ ഏക്സെല്ലെന്സ് പുരസ്‌കാരം.

English summary
Medibix Aurveda Home inagurated in Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X