മെഡിക്കല്‍ പ്രവേശനം:സ്വാശ്രയക്കാര്‍ പ്രത്യേക പരീക്ഷ നടത്തേണ്ട
ദില്ലി: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ക്ക് സുപ്രീം കോടതിയുടെ തിരിച്ചടി. ഇത്തവണ മാനേജമെന്റുകള്‍ പരീക്ഷ നടത്തി വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കേണ്ടതില്ലെന്നാണ് സുപ്രീം കോടതി പറയുന്നത്.
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷയില്‍ നിന്നു തന്നെ കുട്ടികളെ പ്രവേശിപ്പിക്കണം എന്നാണ് കോടതിയുടെ ഉത്തരവ്. ഫീസ് വര്‍ദ്ധന സംബന്ധിച്ച കാര്യത്തില്‍ കോടതി തീരുമാനം അറിയിച്ചിട്ടില്ല.

മെഡിക്കല്‍ കൗണ്‍സിന്റെ നിര്‍ദ്ദേശ പ്രകാരം സെപ്തംബര്‍ 30 നകം ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയാക്കണം. അല്ലാത്ത പക്ഷം അംഗീകാരം ലഭിക്കില്ല. ജൂലായ് അവസാനത്തോടെ പുതിയ പ്രവേശന പരീക്ഷ നടത്തി കുട്ടികളെ തിരഞ്ഞെടുക്കാന്‍ സമയമില്ലെന്ന കാരണമാണ് സുപ്രീം കോടതി ഉയര്‍ത്തിക്കാണിച്ചത്.
സ്വാശ്രയ കോളേജുകളിലെ മെഡിക്കല്‍ ഫീസ് ഉയര്‍ത്തുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് കോടതി അറിയിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റേയും മെഡിക്കല്‍ കൗണ്‍സിലിന്റേയും നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വാശ്രയ കോളേജുകള്‍ അവരുടേതായ രീതിയില്‍ പരീക്ഷ നടത്തി കുട്ടികളെ തിരഞ്ഞെടുക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധമായിരുന്നു കേരളത്തില്‍. ഇത് സീറ്റ് കച്ചവടത്തിനും വന്‍ അഴിമതിക്കും വഴിവക്കും എന്നായിരുന്നു ആരോപണം. അക്കാദമിക നിലവാരമില്ലാത്ത വിദ്യാര്‍ത്ഥികള്‍ ആതുരസേവന രംഗത്ത് വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
എന്നാല്‍ കേസ് കോടതി പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന് സ്ഥലത്തുണ്ടായിരുന്നില്ല. സുപ്രധാനമായ കേസില്‍ പോലും ഹാജരാകാത്തതിന് കോടതി അഭിഭാഷകനെ വിമര്‍ശിച്ചു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications