കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീജിത്തിനെ ഉരുട്ടിക്കൊന്നതല്ല, ചവിട്ടിക്കൊന്നത്! മെഡിക്കൽ ബോർഡ് റിപ്പോർട്ട് പുറത്ത്

Google Oneindia Malayalam News

കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്ത് ക്രൂരമര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട് എന്ന് തെളിയിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും മെഡിക്കല്‍ റിപ്പോര്‍ട്ടും നേരത്തെ തന്നെ പുറത്ത് വന്നിട്ടുള്ളതാണ്. ശ്രീജിത്തിനെ വരാപ്പുഴ പോലീസ് സ്‌റ്റേഷനില്‍ വെച്ച് ഉരുട്ടിക്കൊലപ്പെടുത്തിയതാണ് എന്നുള്ള സംശയങ്ങളും ഉയര്‍ന്ന് വരികയുണ്ടായി. ശ്രീജിത്തിന്റെ ശരീരത്തിലെ അസാധാരണമായ ചതവുകളാണ് ഇത്തരമൊരു സംശയത്തിന് കാരണമായത്.

എന്നാല്‍ ശ്രീജിത്തിന്റെത് ഉരുട്ടിക്കൊലയല്ല എന്നാണ് പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍. ശ്രീജിത്തിന്റെ ശരീരത്തിലെ ക്ഷതങ്ങളുടെ സ്വഭാവം നിര്‍ണയിക്കുന്നതിനാണ് അഞ്ച് ഡോക്ടര്‍മാര്‍ അടങ്ങിയ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. പോലീസുകാരെ രക്ഷിക്കാനാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ചത് എന്ന ആരോപണവും ഉയരുന്നുണ്ട്.

ശ്രീജിത്തിനെ ചവിട്ടിക്കൊന്നത്

ശ്രീജിത്തിനെ ചവിട്ടിക്കൊന്നത്

ശ്രീജിത്തിന്റെ മരണം ക്രൂരമായ മര്‍ദ്ദനമേറ്റ് തന്നെയാണ് എന്ന് വ്യക്തമാക്കുന്നതാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. എന്നാല്‍ ഉരുട്ടിക്കൊല അല്ലെന്നും ശക്തമായ ചവിട്ടേറ്റതാണ് ശ്രീജിത്തിന്റെ മരണകാരണമായത് എന്നുമാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അടിവയറ്റിലേറ്റ ക്ഷതമാണ് മരണത്തിലേക്ക് നയിച്ചതെന്ന് അന്വേഷണ സംഘത്തോട് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. ഇത്തരം ക്ഷതമേറ്റാല്‍ ആരോഗ്യനില മണിക്കൂറുകള്‍ക്കകം തന്നെ തകരാറിലാകും. ആറ് മണിക്കൂറിനുള്ളില്‍ ആരോഗ്യം തകരാറാകാനാണ് സാധ്യത. ശ്രീജിത്തിന് മര്‍ദ്ദനമേറ്റ് മണിക്കൂറുകള്‍ക്കുള്ളിലാണ് കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയത്.

ചെറുകുടൽ മുറിഞ്ഞു

ചെറുകുടൽ മുറിഞ്ഞു

ആറാം തിയ്യതി രാത്രിയാണ് വരാപ്പുഴ ദേവസ്വംപാടത്തെ വീട്ടിൽ നിന്നും ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഏഴാം തിയ്യതി രാവിലെ ശ്രീജിത്തിന് കടുത്ത വയറുവേദന അനുഭവപ്പെട്ടു. ക്രൂരമായ മർദ്ദനമേറ്റ് ശ്രീജിത്തിന്റെ ചെറുകുടൽ മുറിഞ്ഞിരുന്നു. കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ ശ്രീജിത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. മുറിഞ്ഞ ചെറുകുടൽ വഴി ഭക്ഷണം രക്തത്തിൽ കലർന്നതോടെ അണുബാധയുണ്ടായെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തിയിട്ടുണ്ട്. ശ്രീജിത്തിന്റെ മരണത്തിന് പിന്നിൽ പോലീസിന്റെ കൈകളുണ്ടെന്നത് ഉറപ്പിക്കുന്നതാണ് മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ.

ഡോക്ടറുടെ വെളിപ്പെടുത്തൽ

ഡോക്ടറുടെ വെളിപ്പെടുത്തൽ

ഫോറന്‍സിക് മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. ശ്രീകലയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി. ബോര്‍ഡ് അംഗങ്ങള്‍ വ്യാഴാഴ്ച കൊച്ചിയില്‍ യോഗം ചേര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ വിശകലനം ചെയ്തിരുന്നു. അതിനിടെ ശ്രീജിത്തിനെ ആദ്യം ചികിത്സയ്ക്കായി പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ജോസ് സഖറിയാസിന്റെ വെളിപ്പെടുത്തലും പുറത്ത് വന്നിരിക്കുന്നു. ശ്രീജിത്തിനെ വരാപ്പുഴ മെഡിക്കല്‍ സെന്റര്‍ എന്ന സ്വകാര്യ ആശുപത്രിയിലാണ് ശ്രീജിത്തിനെ ആദ്യം പോലീസ് പ്രവേശിപ്പിച്ചത്. വയറുവേദനയെ തുടര്‍ന്നാണ് ശ്രീജിത്തിനെ ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടര്‍ പറയുന്നു.

മർദ്ദനത്തിന് തെളിവുകളില്ല

മർദ്ദനത്തിന് തെളിവുകളില്ല

ശ്രീജിത്തിന് മൂത്രതടസ്സവും ഉണ്ടായിരുന്നുവെന്ന് ഡോക്ടര്‍ ജാസ് സഖറിയാസ് വെളിപ്പെടുത്തി. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ ഗുരുതര മര്‍ദ്ദനമേറ്റതിന്റെ തെളിവുകള്‍ ഇല്ലായിരുന്നു. ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതായുള്ള ലക്ഷണങ്ങളും ശനിയാഴ്ച ആശുപത്രിയിലെത്തിക്കുമ്പോള്‍ ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍ വെളിപ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമോ രാത്രിയോ ആകാം ശ്രീജിത്ത് ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടത് എന്നും ഡോ. ജോസ് സഖറിയാസ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ശ്രീജിത്തിന് അന്ന് പ്രാഥമിക ചികിത്സമാത്രമാണ് നല്‍കിയത്. തുടര്‍ന്ന് സ്‌കാന്‍ നടത്തി വിദഗ്ധ ചികിത്സ നല്‍കണമെന്ന് താന്‍ നിര്‍ദേശിച്ചിരുന്നുവെന്നും ഡോക്ടര്‍ വെളിപ്പെടുത്തി. ശ്രീജിത്തിനെ പോലീസ് തക്കസമയത്ത് ആശുപത്രിയില്‍ എത്തിച്ചില്ലെന്ന ആരോപണം കുടുംബവും ഉന്നയിക്കുന്നുണ്ട്.

കുടുംബം സമരത്തിലേക്ക്

കുടുംബം സമരത്തിലേക്ക്

എസ്‌ഐ ദീപക്, പറവൂര്‍ സിഐ, റൂറല്‍ എസ്പി എന്നിവര്‍ ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളാണ് എന്ന് കുടുംബം ആരോപിക്കുന്നു. മൂന്ന് ആര്‍ടിഎഫുകാര്‍ ഇതിനകം തന്നെ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. അതിനിടെ എസ് ഐ ദീപകിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ദീപക്കിനെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത്. ആലുവ റൂറല്‍ എസ്പിയേയും അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും. കുറ്റാരോപിതനായ എസ്‌ഐ ദീപക് അന്വേഷണ വിധേയമായി സസ്‌പെന്‍ഷനിലാണ്. ദീപകിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ നിരാഹാര സമരം അടക്കമുള്ള ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് ശ്രീജിത്തിന്റെ കുടുംബത്തിന്റെ തീരുമാനം.

കത്വ പ്രതിഷേധ ചിത്രങ്ങൾ.. ദുർഗ മാലതിയുടെ വീടിന് നേരെ ആക്രമണം.. വാഹനം തകർത്തുകത്വ പ്രതിഷേധ ചിത്രങ്ങൾ.. ദുർഗ മാലതിയുടെ വീടിന് നേരെ ആക്രമണം.. വാഹനം തകർത്തു

ജിഷയുടെ അമ്മ ധരിച്ചിരിക്കുന്നത് നൈറ്റിയും ഷാളുമാണ്.. കുഷ്ഠം ബാധിച്ച മനസ്സിന്റെ ഉടമകൾ അർമാദിക്കൂ..ജിഷയുടെ അമ്മ ധരിച്ചിരിക്കുന്നത് നൈറ്റിയും ഷാളുമാണ്.. കുഷ്ഠം ബാധിച്ച മനസ്സിന്റെ ഉടമകൾ അർമാദിക്കൂ..

English summary
Sreejith's Custodial Death: Medical Board report against police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X