കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിയുടെ മരണം: ശാസ്ത്രീയ പരിശോധനാ നടപടികള്‍ ഊര്‍ജ്ജിതമാക്കി, അവശേഷിക്കുന്നത്?

  • By Siniya
Google Oneindia Malayalam News

ചാലക്കുടി: കലാഭവന്‍ മണിയുടെ മരണ കാരണം സ്ഥിരീകരിക്കാനുള്ള ശാസ്ത്രീയ പരിശോധനാ നടപടികള്‍ അന്വേഷണ സംഘം ഊര്‍ജ്ജിതമാക്കി. ഇതേ സമയം ആന്തരികാവയവങ്ങള്‍ ഹൈദരാബാദ് കേന്ദ്ര ലാബിലേക്ക് രാസപരിശോധനയ്ക്ക് അയച്ചു.

മണിയുടെ ശരീരത്തില്‍ കീടനാശിനി ഉണ്ടെന്നും ഇല്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ആന്തരികാവയവങ്ങള്‍ കേന്ദ്ര ലാബിലേക്ക് അയച്ചത്. ഇതേ സമയം വിദഗ്ധ മെഡിക്കല്‍ സംഘം രൂപികരിക്കുന്നതിനായി ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്.

kalabhavan-mani

ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ലഭിച്ചാല്‍ വിവിധ മേഖലകളിലെ വിദഗ്ധ ഡോകടര്‍മാരുടെ സംഘം രൂപികരിക്കാനാണ് തീരുമാനം. കീടനാശിനി ശരീരത്തില്‍ അടിഞ്ഞുകൂടിയതിനെ കുറിച്ച് സംഘം പരിശോധന നടത്തും.

കീടനാശിനി വളരെ കുറഞ്ഞ അളവിലാണെങ്കില്‍ അമിതമായി ബിയര്‍ കഴിക്കുന്നതിലൂടെയോ ഭക്ഷണത്തിലൂടെയോ ശരീരത്തിലെത്താനുള്ള സാധ്യത വിലയിരുത്തും.

English summary
medical board waiting chemical report of kalabhavan mani's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X