കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കൽ കോഴ ഒത്തുതീർപ്പിലേക്ക്? പ്രമുഖരുടെ പേര് ഒഴിവാക്കും!!നീക്കത്തിനു പിന്നില്‍?

കോഴ വിവാദത്തിലെ പാർട്ടി അന്വേഷണ റിപ്പോർട്ടിൽ നിന്ന് നേതാക്കളുടെ പേര് ഒഴിവാക്കാൻ നിർദേശം നൽകിയിരിക്കുകയാണ്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി സംസ്ഥാന കേന്ദ്ര നേതൃത്വത്തെ ഒരുപോലെ വെട്ടിലാക്കിയ മെഡിക്കൽ കോഴ വിവാദം ഒത്തുതീർപ്പിലേക്കെന്ന് സൂചന. മനോരമയാണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്. കേന്ദ്രം ഇടപെട്ടാണ് കോഴ വിവാദം ഒത്തു തീർപ്പാക്കാൻ ശ്രമിക്കുന്നുവെന്നാണ് വിവരങ്ങൾ.

<strong>പാക് സൈറ്റുകളിൽ മല്ലൂസ് പൂണ്ട് വിളയാടി!!സ്വാതന്ത്ര്യ ദിനത്തിൽ പാകിസ്ഥാന് മലയാളികളുടെ വക കിടിലൻ പണി!!</strong>പാക് സൈറ്റുകളിൽ മല്ലൂസ് പൂണ്ട് വിളയാടി!!സ്വാതന്ത്ര്യ ദിനത്തിൽ പാകിസ്ഥാന് മലയാളികളുടെ വക കിടിലൻ പണി!!

പാർട്ടി അന്വേഷണ റിപ്പോർട്ടിൽ നിന്ന് എംടി രമേശിന്റെയും സതീശ് നായരുടെയും പേര് ഒഴിവാക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ടെന്നാണ് മനോരമ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് വിജിലൻസിന് നൽകുന്ന മൊഴിയിൽ മാറ്റം വരുത്താനും നിർദേശമുണ്ട്.

പേര് നീക്കുന്നു

പേര് നീക്കുന്നു

കോഴ വിവാദത്തിലെ പാർട്ടി അന്വേഷണ റിപ്പോർട്ടിൽ നിന്ന് നേതാക്കളുടെ പേര് ഒഴിവാക്കാൻ നിർദേശം നൽകിയിരിക്കുകയാണ്. ആരോപണ വിധേയരായ എംടി രമേശ്, സതീഷ് നായർ എന്നിവരുടെ പേര് ഒഴിവാക്കാനാണ് നിർദേശം .

നസീറിനെതിരെ നടപടി ഇല്ല

നസീറിനെതിരെ നടപടി ഇല്ല

അന്വേഷണ റിപ്പോർട്ട് ചോർന്നതുമായി ബന്ധപ്പെട്ട് അന്വേഷമ കമ്മീഷൻ അംഗം എകെ നസീറിനെതിരെ തത്ക്കാലം നടപടിയെടുക്കേണ്ടെന്നും നേതൃത്വം ധാരണയിലെത്തിയിട്ടുണ്ട്.

വിജിലൻസ് അന്വേഷണം

വിജിലൻസ് അന്വേഷണം

മെഡിക്കൽ കോഴ വിവാദത്തിലെ വിജിലൻസ് അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് ഇത്തരത്തിലൊരു നീക്കം ഉണ്ടായിരിക്കുന്നത്.

കുമ്മനത്തെയും രമേശിനെയും രക്ഷിക്കാൻ

കുമ്മനത്തെയും രമേശിനെയും രക്ഷിക്കാൻ

കോഴ വിവാദത്തിലെ യഥാർഥ റിപ്പോർട്ട് വിജിലൻസിന് കൈമാറിയാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും എംടി രമേശും നിയമ നടപടി നേരിടേണ്ടി വരും. ഷാജിയുടെ മൊഴി രമേശിനെതിരായ നടപടിക്ക് കാരണമാകും. ഇത് ഒഴിവാക്കുന്നതിനാണ് രമേശിനെതിരായ പരാമർശങ്ങൾ നീക്കുന്നത്.

സതീശിന്റെ പേരും

സതീശിന്റെ പേരും

റിപ്പോർട്ടിൽ നിന്ന് കുമ്മനത്തിന്റെ ദില്ലിയിലെ പഴ്സനൽ സ്റ്റാഫായിരുന്ന സതീശ് നായരുടെ പേരും റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കും. സതീശിനെതിരായ പരാമർശം കുമ്മനത്തിനെതിരായ അന്വേഷണത്തിലേക്ക് നയിക്കും.

പുതിയ റിപ്പോർട്ടിനനുസരിച്ച് മൊഴി

പുതിയ റിപ്പോർട്ടിനനുസരിച്ച് മൊഴി

പുതിയ റിപ്പോർട്ടിന് അനുസരിച്ച് വിജിലൻസിന് മൊഴി നൽകാൻ അന്വേഷണ കമ്മീഷൻ അംഗങ്ങളായ കെപി ശ്രീശൻ, എകെ നസീർ‌ എന്നിവർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ മാസം 22ന് ഇവർ മൊഴി നൽകും.

പാർട്ടി ധാരണ അനുസരിച്ച്

പാർട്ടി ധാരണ അനുസരിച്ച്

നേരത്തെ ഹാജരാകണമെന്ന് ഇവരോട് വിജിലൻസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാർട്ടി ധാരണ അടിസ്ഥാനപ്പെടുത്തി ഹാജരാകാമെന്ന് ഇവർ തീരുമാനിക്കുകയായിരുന്നു.

സംസ്ഥാന സമിതിയിൽ

സംസ്ഥാന സമിതിയിൽ

റിപ്പോർട്ടിലെ പുതിയ മാറ്റങ്ങളെ കുറിച്ച് തിങ്കളാഴ്ച നടക്കുന്ന സംസ്ഥാന സമിതി യോഗത്തിൽ ചർച്ച ചെയ്യും. അതേസമയം രമേശിന്‍റെയും സതീഷ് നായരുടെയും പേര് നീക്കാനുള്ള തീരുമാനത്തെ മുരളീധര വിഭാഗം എതിർക്കും.

English summary
medical bribe case may compromise.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X