കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവനോടെ കിട്ടുകയാണെങ്കില്‍ രക്ഷിക്കാന്‍ ശ്രമിക്കരുത്....ഡോക്ടറുടെ ആത്മഹത്യ കുറിപ്പ്

ഏറെ നാളായി ഐശ്വര്യ വിഷാദരോഗത്തിനു മരുന്നു കഴിച്ചിരുന്നു.

  • By Ankitha
Google Oneindia Malayalam News

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ പിജി വിദ്യാര്‍ഥിനി ഐശ്വര്യയുടേത് അത്മഹത്യയെന്ന് പൊലീസ്. ഹോസ്റ്റല്‍ മുറിയില്‍ നിന്നു ആത്മഹത്യ കുറിപ്പ് പൊലീസിനു ലഭിച്ചിട്ടുണ്ട്.തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും സ്വയം എടുത്ത തീരുമാനമാണിതെന്നും ഐശ്വര്യ അത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഡയറിയില്‍ നിന്നുമാണ് ആത്മഹത്യ കുറിപ്പു ലഭിച്ചത്.
അസുഖം കാരണം ഞാന്‍ ഇവിടെ നിന്നു പോകുന്നു. ഭര്‍ത്താവിനേയും മകനെയും സ്‌നേഹിച്ചു കൊതി തീര്‍ന്നിട്ടില്ല. എല്ലാവരും എന്നോട് ക്ഷമിക്കണം പൊറുക്കണം. ജീവനേടെ കിട്ടുകയാണെങ്കില്‍ എന്റെ ജീവന്‍ രക്ഷിക്കാന്‍ നോക്കരുതെന്നും ഡോക്ടറിന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്.

suicide

ഹോസ്റ്റല്‍ മുറിയില്‍ ഐശ്വര്യയെ കഴിഞ്ഞ ദിവസം രാത്രി അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നു.ഉടന്‍ തന്നെ സുഹൃത്തുക്കള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സ്വയം മരുന്നു കുത്തി വച്ചാണ് ഐശ്വര്യ മരിച്ചത്. ഏറെ നാളായി വിഷാദരോഗത്തിനു മരുന്നു കഴിച്ചിരുന്നതിന്റെ തെളിവും പൊലീസിനു ലഭിച്ചിട്ടുണ്ട്.

എടപ്പാള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറായിരുന്നു ഐശ്വര്യ.ലീവെടുത്താണ് പിജി പഠനത്തിനു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നിരുന്നത്.

English summary
post graduate medical student committed suicide at the medical college hostel. She has been identified as Aishwarya (30)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X