കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

350 ല്‍ അധികം ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍; മെഡിക്കല്‍ കോളെജുകള്‍ പ്രതിസന്ധിയില്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് അനുദിനം കൊവിഡ് സ്ഥിരീകരിക്കുന്നക് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. മെഡിക്കല്‍ കോളെജുകളില്‍ കൊവിഡ് വ്യാപിക്കുന്നതാണ് അധികൃതരെ പ്രതിസന്ധിയിലാക്കുന്നത്. മെഡിക്കല്‍ കോളെജുകളിലെ ഡോക്ടര്‍മാര്‍ അടക്കം 350 ല്‍ അധികം ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലാണ് സ്ഥിതി ഗുരുതരമായി തുടരുന്നത്.

ഡോക്ടര്‍മാരടക്കം 20 പേര്‍ക്കാണ് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 150 ജീവനക്കാര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. പരിശോധനക്കെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കോട്ടയം മെഡിക്കല്‍ കോളെജിലെ ഏഴാം വാര്‍ഡ് അടച്ചിട്ടിരിക്കുകയാണ്. അസ്ഥിരോഗ വിഭാഗം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 പേരും ഇവിടെ നിരീക്ഷണത്തില്‍ കഴിയുകയാണ്.

corona

തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ 25 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 55 ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം മരിച്ച അവിട്ടത്തൂര്‍ സ്വദേശി ഷിജുവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 10 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഫോറന്‍സിക് വിഭാഗത്തിലെ പോസ്റ്റ്്‌മോര്‍ട്ടം ചെയ്ത ഏഴ് ഡോക്ടര്‍മാര്‍ ഈ മാസം 21 വരെ നിരീക്ഷണത്തിലാണ്.

നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളെജ് വൃക്കരോഗ വിഭാഗവും അടച്ചു. നിലവില്‍ വാര്‍ഡിലുള്ള രോഗികള്‍ അവിടെ തുടരും. ഇതോടൊപ്പം ഒപിക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കം 24 പേര്‍ നിരീക്ഷണത്തിലാണ്.

Recommended Video

cmsvideo
ഇന്ത്യയുടെ വാക്സിൻ ഇതാ ,ഇന്ന് മനുഷ്യരിൽ | Oneindia Malayalam

കണ്ണൂര്‍ മെഡിക്കല്‍ കോളെജിലും സ്ഥിതി സമാനമാണ്. ആശുപത്രിയിലെ ഡോക്ടറെയും പിജി വിദ്യാര്‍ത്ഥിയേയും കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒപ്പം ജോലിയിലുണ്ടായിരുന്ന 50 ആരോഗ്യ പ്രവര്‍ത്തകരേയും നിരീക്ഷണത്തിലാക്കി. ഒരു മാസം മുമ്പ് കൊവിഡ് വാര്‍ഡില്‍ ജോലിയിലുണ്ടായിരുന്ന പിജി ഡോക്ടര്‍ക്കാണ്് രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയത്. ഇതോടെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.

കേരളത്തില്‍ ഇന്നലെ മാത്രം 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ 6, എറണാകുളം ജില്ലയിലെ 4, ഇടുക്കി, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്നലെ 821 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 98 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 75 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും ആണ് ഇന്നലെ കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചത്.

ഞങ്ങളിപ്പോഴും കോണ്‍ഗ്രസുകാര്‍, സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയുടെ കരുത്ത്; സമവായ സാധ്യതകളുമായി വിമതര്‍ഞങ്ങളിപ്പോഴും കോണ്‍ഗ്രസുകാര്‍, സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയുടെ കരുത്ത്; സമവായ സാധ്യതകളുമായി വിമതര്‍

ഉത്തര്‍പ്രദേശില്‍ യാതൊരു സഖ്യത്തിനുമില്ലെന്ന് കോണ്‍ഗ്രസ്; ലക്ഷ്യം മറ്റൊന്ന്; നീക്കങ്ങള്‍ഉത്തര്‍പ്രദേശില്‍ യാതൊരു സഖ്യത്തിനുമില്ലെന്ന് കോണ്‍ഗ്രസ്; ലക്ഷ്യം മറ്റൊന്ന്; നീക്കങ്ങള്‍

English summary
Medical colleges Are In Big crisis as more than 350 health workers are In Quarantined
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X