കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിരോവസ്ത്രം മാറ്റാന്‍ തയ്യാറായില്ല, പരീക്ഷ എഴുതാതെ കന്യാസ്ത്രീ മടങ്ങി

Google Oneindia Malayalam News

തിരുവനന്തപുരം: ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രീയെ സിബിഎസ്ഇ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷാ ഹാളില്‍ പ്രവേശിപ്പിച്ചില്ല. ശിരോവസ്ത്രം മാറ്റാനാകാതെ പരീക്ഷ എഴുതാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതോടെ കന്യാസ്ത്രീ പരീക്ഷ എഴുതാതെ മടങ്ങി. തിരുവനന്തപുരം കാഞ്ഞിരംകുളം ജവഹര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ എത്തിയ സിസ്റ്റര്‍ സെബയാണ് ശിരോവസ്ത്രം മാറ്റാന്‍ തയ്യാറാകാതെ പരീക്ഷഹാളില്‍ നിന്നും മടങ്ങിയത്.

ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് റദ്ദാക്കിയ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയാണ് വീണ്ടും നടത്തിയത്. കര്‍ശന പരീശോധനയ്ക്ക് ശേഷമാണ് വിദ്യാര്‍ഥികളെ പരീക്ഷാ ഹാളിലേയ്ക്ക് കടത്തി വിട്ടത്. ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രീയോട് ശിരോവസ്ത്രവും കുരിശും മാറ്റണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.മതാചാരപരമായ വസ്ത്രധാരണം പരീക്ഷാ ഹാളില്‍ അനുവദനീയമല്ലെന്ന് സുപ്രീംകോടതി വിധിയുണ്ടായിരുന്നു

Chain

എന്നാല്‍ മതപരമായ വസ്ത്രധാരണം മാറ്റാന്‍ കന്യാസ്ത്രീ തയ്യാറായില്ല. തുടര്‍ന്ന് ഇവര്‍ പരീക്ഷ എഴുതാതെ മടങ്ങുകയായിരുന്നു. ചെവിക്കുള്ളില്‍ ഘടിപ്പിയ്ക്കാവുന്ന ബ്ളൂടൂത്ത് ഇയര്‍ ഫോണ്‍, ചോദ്യ പേപ്പര്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന ഡിജിറ്റല്‍ പേനകള്‍ എന്നിവ ഉപയോഗിയ്ക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള പ്രത്യേക പരിശോധനയും നടത്തി. മതാചാരപ്രകാരമുള്ള വസ്ത്രധാരണം പലപ്പോഴും പരീക്ഷയില്‍ ക്രമക്കേടുകള്‍ നടക്കാന്‍ കാരണമാകും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചാണ് പരീക്ഷ നടത്തുന്നത്.

English summary
Medical entrance: Nun denied entry for wearing veil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X