നമ്മുടെ എംഎല്എമാര്ക്കെന്താ ഇത്രയും രോഗങ്ങളോ...?
തിരുവനന്തപുരം: നമ്മുടെ നാട്ടിലെ എംഎല്‍എമാര്‍ ഒരുവിധം എല്ലാവരും എല്ലായിപ്പോഴും സജീവമാണ്. വലിയ രോഗങ്ങള്‍ ബാധിച്ചവരെ കുറിച്ചെല്ലാം വാര്‍ത്തകളും വരാറുണ്ട്.
എന്നാല്‍ വിവരാവകാശ രേഖകള്‍ പരിശോധിച്ചാല്‍ ഞെട്ടിപ്പോകും! നമ്മുടെ എംഎല്‍എമാരും അവരുടെ ആശ്രിതരും എല്ലാം വലിയ ചികിത്സാ ചെലവ് വരുന്ന രോഗങ്ങള്‍ക്ക് അടിമകളാണോ...?

കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് എംഎല്‍എമാരുടെ ചികിത്സയ്ക്കായി നല്‍കിയത് നാല് കോടി ഇരുപത്തിയാറായിരത്തി പതിനൊന്നായിരത്തി എണ്ണൂറ്റി ഇരുപത്തിയഞ്ച് രൂപയാണ്. മിക്കവരും ചികിത്സ തേടിയിട്ടുള്ളത് സംസ്ഥാനത്തിന് പുറത്തോ അല്ലെങ്കില്‍ രാജ്യത്തിന് തന്നെ പുറത്തോ ആണ്.
മേല്‍ പറഞ്ഞ കണക്ക് എംഎല്‍എമാരുടെ മാത്രമാണ് കെട്ടോ... സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് എന്നിവരുടെ ചെലവ് അതില്‍ പെടില്ല.
നമ്മുടെ നാട്ടിലെ പൊതുജനാരോഗ്യ സംവിധാനം ഏറെ പുകള്‍പെറ്റതാണ്. എന്നിട്ടും നമ്മുടെ ജനപ്രതിനിധികള്‍ക്ക് അതില്‍ വിശ്വാസമില്ലെന്നാണോ ഇത് തെളിയിക്കുന്നത്. ജനപ്രതിനിധികള്‍ക്ക് വിശ്വാസമില്ലാത്ത സര്‍ക്കാര്‍ ആശുപത്രികളില്‍ സാധാരണക്കാര്‍ എങ്ങനെ വിശ്വാസം അര്‍പ്പിയ്ക്കും!
തോമസ് ചാണ്ടി എംഎല്‍എ ആണ് ചികിത്സാ ചെലവ് ഇനത്തില്‍ ഏറ്റവും അധികം പണം പറ്റിയിട്ടുള്ളത്. 1,91,14,366 രൂപ. തൊട്ടുപിറകിലുണ്ട് സിപിഐയുടെ എംഎല്‍എ ആയ സി ദിവാകരന്. ഇദ്ദേഹത്തിന്റെ ചികിത്സാ ചെലവ് 12,09,824 രൂപയാണ്. സിഎഫ് തോമസ് ഒമ്പത് ലക്ഷത്തില്‍ അധികവും, ഇപി ജയരാജന് ആറര ലക്ഷത്തിലധികം ചികിത്സയ്ക്കായി പറ്റിയിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications