മുഖ്യമന്ത്രിക്ക് 77.74 ലക്ഷം, പ്രതിപക്ഷ നേതാവിന് 1.42 ലക്ഷം; ചികിത്സാ ചെലവിനായി കൈപ്പറ്റിയ തുക ഇങ്ങനെ
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും സ്വന്തമായും കുടുംബാംഗങ്ങളുടെയും ചികിത്സ ചെലവ് ഇനത്തിലും കൈപ്പറ്റിയത് 1.73 കോടി രൂപ. 2021 ജൂലായ് 7 മുതൽ 2024 ഒക്ടോബർ 3 വരെ മെഡിക്കൽ റീ ഇംബേഴ്സിമെന്റ് ഇനത്തിൽ കൈപ്പറ്റിയ തുകയുടെ കണക്കുകളാണ് പൊതുഭരണ വകുപ്പ് ( അക്കൗണ്ട്സ് ) വിഭാഗം നൽകിയത് എന്ന് മനോരമ ഓൺലൈൻ. കോം റിപ്പോർട്ട് ചെയ്യുന്നു.
2021 ജൂലായ് 7 മുതൽ 2024 ഒക്ടോബർ 3 വരെയുള്ള കാലയളവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി കൈപ്പറ്റിയത് 77,74,356 രൂപയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചികിത്സായ ചെലവ് 1,42,123 രൂപയാണ്. മുൻമന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറിയുമായ എം വി ഗോവിന്ദൻ കൈപ്പറ്റിയത് 2,22,256 രൂപയാണ്. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും പ്രത്യേക ഇൻഷൂറൻസ് പദ്ധതികള്ഡ ഒന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും സർക്കാർ അറിയിച്ചു.

കെ കൃഷ്ണൻ കുട്ടി കൈപറ്റിയത് 32,32,742 രൂപ, എ കെ ശശീന്ദ്രൻ 594458 രൂപ, വി ശിവൻ കുട്ടി - 1895758, ആന്റണി രാജു ( മുൻ മന്ത്രി) 6,41071, ആർ ബിന്ദു- 428166 രൂപ, അഹമ്മദ് ദേവർ കോയിൽ -420561, വി എൻ വാസവൻ- 346,929, കടന്നപ്പള്ളി രാമചന്ദ്രൻ - 315637, എം ബി രാജേഷ് 339179, വി അബ്ദു റഹ്‌മാൻ- 287920, കെ രാജൻ- 171671, ജി ആർ അനിൽ - 122000, കെ രാധകൃഷ്ണൻ- 99219, ജെ ചിഞ്ചുറാണി- 86207, സജി ചെറിയാൻ - 25424, മുഹമ്മദ് റിയാസ് - 18135, കെ എൻ ബാലഗോപാൽ - 205950, എൻ ജയരാജ് ( ചീഫ് വിപ്പ് )- 16100












Click it and Unblock the Notifications