കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് മുക്തി നേടിയ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചു; ഇരട്ടക്കുട്ടികൾ മരിച്ചു

Google Oneindia Malayalam News

കോഴിക്കോട്; കൊവിഡ് മുക്തയായ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചു. 5 ആശുപത്രികളിലാണ് ചികിത്സ നിഷേധിച്ചത്. ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവതിയുടെ കുട്ടികൾ മരിച്ചു. മലപ്പുറം കിഴിശ്ശേരിയിലെ യുവതിയുടെ ഇരട്ടക്കുട്ടികളാണ് മരിച്ചത്. പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവത്തിനെ തുടർന്ന് ഇപ്പോൾ ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

എൻസി ഷെരീഫ്-സഹല ദമ്പതികളുടെ കുട്ടികളാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ നാലിന് മഞ്ചേരി മെഡിക്കൽ കോളജിലായിരുന്നു ഇവർ ചികിത്സ തേടിയെത്തിയത്. എന്നാൽ ഇവിടം കൊവിഡ് ആശുപത്രിയായതിനാൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല. തുടർന്ന് ഒരു സ്വാകാര്യ ആശുപത്രി ഉൾപ്പെടെ മൂന്ന് ആശുപത്രികളിൽ ചികിത്സയ്ക്കായി സമീപിച്ചിരുന്നെങ്കിലും എവിടേയും സ്വീകരിക്കാൻ തയ്യാറായിരുന്നില്ല.

baby

കൊവിഡിന്റെ ആർടി പിസിആർ ഫലം വേണമെന്ന് ആശുപത്രികളിൽ നിന്ന് നിർബന്ധം പിടിച്ചുവെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു. നേരത്തേ കൊവിഡ് പോസറ്റീവ് ആയിരുന്നു യുവതി. കഴിഞ്ഞ 15 ന് ഇവർ ആന്റിജൻ പരിശോധന നടത്തിയിരുനന്ു. പരിശോധനയിൽ നെഗറ്റീവായിരുനന്ു ഫലം. തുടർന്ന് ഇവർ ക്വാറന്റീനും പൂർത്തിയാക്ിയിരുന്നു. എന്നാൽ ആന്റിജൻ ഫലം മാത്രം പോരെന്നും പിസിആർ ഫലം തന്നെ വേണമെന്നും ആശുപത്രി അധികൃതർ വാശി പിടിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു.

വേദനയെ തുടർന്നാണ് ശനിയാഴ്ച പുലർച്ചയോടെ മഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കൊവിഡ് ആശുപത്രി ആയതിനാൽ നെഗറ്റീവ് ആയ ആളെ ചികിത്സിക്കാൻ സാധിക്കില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. തുടർന്ന് ഇവിടെ നിന്ന് നാല് ആശുപത്രികളെ സമീപിച്ചു. ഇതിനിടയിൽ കുട്ടികളുടെ ഹൃദയമിടിപ്പ് കുറവാണെന്ന് സ്കാനിങ്ങിൽ കണ്ടെത്തിയതോടെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായരുന്നു. ഇവിടെ എത്തിയപ്പോഴേക്കും 14 മണിക്കൂർ കഴിഞ്ഞിരുന്നു.

ഹെർഡ് ഇമ്മ്യൂണിറ്റിയുടെ അടുത്ത് പോലും ഇന്ത്യ എത്തിയിട്ടില്ല; കേന്ദ്ര ആരോഗ്യമന്ത്രിഹെർഡ് ഇമ്മ്യൂണിറ്റിയുടെ അടുത്ത് പോലും ഇന്ത്യ എത്തിയിട്ടില്ല; കേന്ദ്ര ആരോഗ്യമന്ത്രി

കുതിച്ചുയർന്ന് കൊവിഡ്, സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് രോഗം, ഏറ്റവും ഉയർന്ന പ്രതിദിന വർധനവ്കുതിച്ചുയർന്ന് കൊവിഡ്, സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് രോഗം, ഏറ്റവും ഉയർന്ന പ്രതിദിന വർധനവ്

ഘർവാപസി; മുൻ കോൺഗ്രസ് അധ്യക്ഷൻ വീണ്ടും കോൺഗ്രസിലേക്ക്, പച്ചക്കൊടി വീശി സോണിയ ഗാന്ധിഘർവാപസി; മുൻ കോൺഗ്രസ് അധ്യക്ഷൻ വീണ്ടും കോൺഗ്രസിലേക്ക്, പച്ചക്കൊടി വീശി സോണിയ ഗാന്ധി

'മണ്ണും ചാരി നിന്നവർ പെണ്ണും കൊണ്ട് പോയി'; ശോഭയടക്കമുള്ളവർക്ക് കാശിക്ക് പോകാമെന്ന് എൻ സുബ്രഹ്മണ്യൻ'മണ്ണും ചാരി നിന്നവർ പെണ്ണും കൊണ്ട് പോയി'; ശോഭയടക്കമുള്ളവർക്ക് കാശിക്ക് പോകാമെന്ന് എൻ സുബ്രഹ്മണ്യൻ

English summary
Medical negligence; new born twin babies died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X