വടകര; മെഡിക്കൽ ബന്ദ് പൂർണ്ണം

  • Posted By:
Subscribe to Oneindia Malayalam

വടകര: കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച നാഷണൽ മെഡിക്കൽ കമ്മീഷനെതിരെ ഐഎംഎ ദേശ വ്യാപകമായി സംഘടിപ്പിച്ച മെഡിക്കൽ ബന്ദ് പൂർണ്ണം.വടകര,പയ്യോളി മേഖലയിലെ സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം ഒഴികെ മറ്റു ഡിപ്പാർട്ടുമെന്റുകളൊന്നും പ്രവർത്തിച്ചില്ല.

വടകര ജില്ലാ ആശുപത്രിയിൽ ഒരു മണിക്കൂർ ഡോക്ടർമാർ ഡ്യൂട്ടിയിൽ നിന്നും വിട്ട് നിന്ന് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.അത്യാഹിത വിഭാഗം സാധാരണ ഗതിയിൽ പ്രവൃത്തിച്ചു.

doctor

ഇന്നലെ കാലത്ത് 6 മണി മുതൽ വൈകീട്ട് 6 മണി വരെയായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നതെങ്കിലും പാർലമെന്റിൽ അവതരിപ്പിച്ച ബിൽ സ്റ്റാൻഡിങ് കമ്മറ്റിയ്ക്ക് വിട്ടതിനെ തുടർന്ന് വൈകീട്ട് 5 മണിയോടെ ഡോക്ടർമാർ ഡ്യൂട്ടിയിൽ കയറി.
തേങ്ങവില കൂട്ടാന്‍ വരട്ടെ; ഇനി ലക്ഷദ്വീപ് തേങ്ങ നാട്ടില്‍ നിറയും

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Medical strike completed,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്