കോളജ് വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ ഉടന്‍; ക്ലാസുകള്‍ തുടങ്ങും, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ജൂലൈ 1ന്
തിരുവനന്തപുരം: കോളജ് വിദ്യാര്‍ഥികള്‍ക്ക് വേഗത്തില്‍ വാക്‌സിന്‍ നല്‍കി ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനം. 18-23 വയസുള്ളവര്‍ക്ക് പ്രത്യേക കാറ്റഗറി നിശ്ചയിച്ച് വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ ക്ലാസ് ആരംഭിക്കും. സ്‌കൂള്‍ അധ്യാപകര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ മുന്‍ഗണന നല്‍കും. കോവാക്‌സിന്റെ പുതിയ സ്റ്റോക്ക് എത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ണാടകയില്‍ ബസ് ഗതാഗതം പുനസ്ഥാപിച്ചു; ചിത്രങ്ങള്‍ കാണാം
മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും വാക്‌സിന്‍ ലഭ്യമാക്കും. സ്‌കൂള്‍ അധ്യാപകര്‍ക്കും കോളജ് വിദ്യാര്‍ഥികള്‍ക്കും വേഗത്തില്‍ വാക്‌സിനേഷന് നടപടിയെടുക്കും. നിലവില്‍ രോഗവ്യാപനം കുറവാണ്. മൂന്നാം തരംഗത്തിന് സാധ്യതയുണ്ട്. ജാഗ്രത പുലര്‍ത്തിയാല്‍ മൂന്നാം തരംഗം വൈകിപ്പിക്കാം. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും ജാഗ്രത വേണം. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. വേഗത്തില്‍ വ്യാപിക്കുന്നതാണ് ജനതിക മാറ്റം വന്ന വൈറസ്. മൂന്നാം തരംഗം പെട്ടെന്നുണ്ടായാല്‍ നേരിടാന്‍ പ്രയാസമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ടിപിആര്‍ 16 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. പരമാവധി 15 പേര്‍ക്കാണ് ഒരേസമയം അനുമതി. ഒരാഴ്ചത്തേക്ക് കൂടി മറ്റു നിയന്ത്രണങ്ങള്‍ തുടരും. ടിപിആര്‍ എട്ടിനും 16നുമിടയിലുള്ള 575 പ്രദേശങ്ങളുണ്ട്. 16-24 ശതമാനത്തിന് ഇടയിലുള്ള 171 പ്രദേശങ്ങള്‍ സംസ്ഥാനത്തുണ്ട്. ടിപിആര്‍ നിരക്ക് കണക്കാക്കി പ്രദേശങ്ങളെ നാല് കാറ്റഗറിയായി തിരിച്ചാണ് ഇനി സംസ്ഥാനത്തെ പുതിയ നിയന്ത്രണങ്ങള്‍.
കറുപ്പിൽ അഴകായി ഉർവശി റൗട്ടേല; പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications