ദീപാവലിയ്ക്ക് ദീപം തെളിയിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍ക്ക് പിഴ
കൊച്ചി: ദീപാവലി ദിനത്തില്‍ ദീപം തെളിയിച്ചതിന് വിദ്യാര്‍ത്ഥികള്‍ക്ക് പിഴ. കൊളെജ് ഹോസ്റ്റലില്‍ ദീപം തെളിയിച്ച വിദ്യാര്‍ഥികള്‍ക്കാണ് അയ്യായിരം രൂപ പിഴയിട്ടത്. പാലക്കാട് ചിറ്റൂര്‍ വിളയോടി കരുണ മെഡിക്കല്‍ കൊളെജിലാണ് സംഭവം. നവംബര്‍ ഒന്നിനാണ് പിഴ അടയ്‌ക്കേണ്ട അവസാന തീയതി.
ദീപാവലി ദിനത്തില്‍ ഹോസ്റ്റലില്‍ ദീപം തെളിയിച്ച വിദ്യാര്‍ഥിനികള്‍ക്കാണ് പിഴ ചുമത്തിയിരിയ്ക്കുന്നത്. 40 പെണ്‍കുട്ടികളാണ് പിഴ അടയ്‌ക്കേണ്ടച്. ചിരാതുകളില്‍ ദീപം തെളിയിച്ചത് അച്ചടക്ക ലംഘനമായിട്ടാണ് കൊളെജ് അധികൃതര്‍ വിലയിരുത്തുന്നത്.

പിഴ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നവരെ കൊളെജില്‍ നിന്ന് പുറത്താക്കുമെന്നും ഭീഷണിയുണ്ട്. കഴിഞ്ഞ വര്‍ഷവും ദീപവലിയ്ക്ക് വിദ്യാര്‍ഥിനികള്‍ ഹോസ്റ്റലില്‍ ദീപം തെളിച്ചിരുന്നു. എന്നാല്‍ അന്ന് യാതൊരു നടപടിയും എടുത്തിരുന്നില്ല.
അക്കൗണ്ട്‌സ് വിഭാഗത്തില്‍ പിഴയടയ്ക്കാനാണ് നിര്‍ദ്ദേശം. കൊളെജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ എംഎം ശ്രീരാം ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. അക്കൗണ്ട്‌സ് വിഭാഗത്തിനും വനിത ഹോസ്റ്റല്‍ ചീഫ് വാര്‍ഡനും ഉത്തരവിന്റെ കോപ്പി കൈമാറി.












Click it and Unblock the Notifications