കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണന്താനം നാളെ ശബരിമലയിലേക്ക്..... വെല്ലുവിളിയുമായി ബിജെപി....

Google Oneindia Malayalam News

Newest First Oldest First
2:39 AM, 19 Nov

സന്നിധാനത്തെ കൂട്ട അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനത്താകമാനം പ്രതിഷേധം നടക്കുന്നു. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ പ്രതിഷേധം.
2:23 AM, 19 Nov

എറണാകുളം ജില്ലയിൽ പല സ്ഥലങ്ങളിലും പ്രതിഷേധം. പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് പ്രതിഷേധം നടക്കുന്നത്.
1:45 AM, 19 Nov

തിങ്കളാഴ്ച പ്രതിഷേധ ദിനം ആചരിക്കുമെന്ന് യുമോർച്ച. നട്ടുച്ചക്ക് പന്തംകൊളുത്തി പ്രതിഷേധിക്കുമെന്ന് യുവമോർച്ച വ്യക്തമാക്കി.
1:45 AM, 19 Nov

തിരുവനന്തപുരം ക്ലിഫ് ഹൗസിന് മുന്നിൽ നാമജപ പ്രതിഷേധം. നെയ്യാറ്റിൻകര, ആലപ്പുഴ, കൊല്ലം, ശൂരനാട്, ആറന്മുള തുടങ്ങിയ സ്ഥലങ്ങളിലും നാമജപ പ്രതിഷേധം.
1:44 AM, 19 Nov

കെഎസ്ആർടിസി ബസ്സും പമ്പയിലേക്ക് കടത്തി വിടുന്നില്ല. പമ്പയിൽ കൂടുതൽ പോലീസ് സന്നാഹം.
1:32 AM, 19 Nov

സന്നിധാനത്ത് സംഘർഷത്തിന് നേതൃത്വം നൽകിയത് യുവമോർച്ചാ നേതാവെന്ന് റിപ്പോർട്ടുകൾ. ഒരു സംഘടനയുടേയും നേതാവല്ലെന്നും ഭക്തനെന്നും പറഞ്ഞ് മാധ്യമപ്രവർത്തരെ കണ്ടത് യുവ മോർച്ച നേതാവ് ആർ രാജേഷെന്ന് റിപ്പോർട്ട്.
12:34 AM, 19 Nov

നിരോധനാജ്ഞ നിലനിൽക്കുന്നതിനാലാണ് നടപടിയെന്ന് പോലീസ്. കസ്റ്റഡിയിലെടുത്തവരെ പമ്പ സ്റ്റേഷനിലേക്കാണ് കൊണ്ടിപോകുന്നതെന്ന് സൂചന. പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാർ പിരിഞ്ഞ് പോയില്ലെന്ന് പോലീസ്. ഹരിവരാസനം കഴിഞ്ഞ് പിരിഞ്ഞ്പോകാമെന്ന വാക്കും പാലിച്ചില്ല. അതിനാലാണ് നടപടി വന്നതെന്ന് എസ്പി പ്രതീഷ് കുമാർ.
12:34 AM, 19 Nov

സന്നിധാനത്ത് പ്രതിഷേധിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു. 28 പേരെ അറസ്റ്റ് ചെയ്തെന്നാണ് പോലീസ് അറിയിച്ചത്.
10:38 PM, 18 Nov

ശബരിമലയിലെ പോലീസ് നിയന്ത്രണത്തിൽ പ്രതിഷേധം . സന്നിധാനത്ത് ആളുകൾ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. വലിയ നടപ്പന്തലിലാണ് നാമജപ പ്രതിഷേധം നടക്കുന്നത്. ഇരുന്നോളം പേർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നു.
6:52 PM, 18 Nov

സര്‍ക്കാരും ദേവസ്വം ബോര്‍ഡുമായി നടന്ന ചര്‍ച്ച പരാജയമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് നടന്ന യോഗത്തില്‍ മുഖ്യമന്ത്രിയോ ദേവസ്വം മന്ത്രിയോ പങ്കെടുത്തില്ല. ഡിജിപി പറഞ്ഞതിനോടെല്ലാം ദേവസ്വം ബോര്‍ഡ് വിധേയത്വം കാണിച്ചെന്നും മുല്ലപ്പള്ളി
5:25 PM, 18 Nov

മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ഒരു അനുമതിയും വാങ്ങാതെ പമ്പയിലെത്തുമെന്ന് ബിജെപി. സര്‍ക്കാരിന് തടയാമെങ്കില്‍ തടയട്ടെയെന്ന് ശ്രീധരന്‍പിള്ള.
5:15 PM, 18 Nov

ദേവസ്വം ബോര്‍ഡ് നാളെ സുപ്രീം കോടതിയില്‍ സാവകാശ ഹര്‍ജി നല്‍കും
4:53 PM, 18 Nov

നെയ്യഭിഷേകത്തിന് പ്രശ്‌നമുണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. മൂന്നേകാല്‍ മുതല്‍ 12.30 വരെ നെയ്യഭിഷേകം നടത്താം. ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന യാതൊരു നിയന്ത്രണങ്ങളും ഉണ്ടാകില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍
4:29 PM, 18 Nov

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി കൈവിട്ട കളിയാണ് കളിക്കുന്നതെന്ന് ബിജെപി നേതാവ് എംടി രമേശ്
3:24 PM, 18 Nov

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയില്‍ എത്തും. കെപി ശശികലയും നാളെ ശബരിമലയില്‍ എത്തും
3:22 PM, 18 Nov

പ്രതിപക്ഷ എംഎല്‍എ ശബരിമലയില്‍ സന്ദര്‍ശനം നടത്തുന്നു. പോലീസിന്റെ നിയന്ത്രണങ്ങള്‍ അസൗകര്യങ്ങള്‍ മറച്ചുപിടിക്കാനെന്ന് ആരോപണം. മുന്‍മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, വിഎസ് സുനില്‍ കുമാര്‍ എന്നിവരാണ് സന്ദര്‍ശനം നടത്തുന്നത്
3:12 PM, 18 Nov

സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ ഇളവ് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡിജിപിയുമായി കൂടിക്കാഴ്ച്ച നടത്തുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് കൂടിക്കാഴ്ച്ച
3:10 PM, 18 Nov

സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ ഇളവ് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡിജിപിയുമായി കൂടിക്കാഴ്ച്ച നടത്തുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് കൂടിക്കാഴ്ച്ച
1:42 PM, 18 Nov

കെ സുരേന്ദ്രന്‍ ആചാരം പാലിച്ചില്ലെന്ന കടകംപള്ളി സുരേന്ദ്രന്റെ ആരോപണത്തിന് ശ്രീധരന്‍ പിള്ളയുടെ മറുപടി. ഓരോ സ്ഥലത്തും ഒരോ ആചാരമെന്ന് വിശദീകരണം
1:31 PM, 18 Nov

ദേശീയ നേതാക്കളെ ബിജെപി ശബരിമലയില്‍ എത്തിക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരും സംഘത്തില്‍. കോടതി വിധി തിരക്കിട്ട് നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമമെന്ന് ശ്രീധരന്‍പിള്ള
12:48 PM, 18 Nov

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. തിരുവനന്തപുരം കോര്‍പ്പറേഷന്റെ വികസനപരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായത്‌
12:30 PM, 18 Nov

സംസ്ഥാനത്ത് വിമോചന സമരത്തിന്റെ പ്രതീതി ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ശബരിമല തീര്‍ത്ഥാടകരെ തടയാനായിരുന്നു റോഡ് ഉപരോധമെന്നും വിമര്‍ശനം
12:24 PM, 18 Nov

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവന്ന ബിജെപിയുടെ ദേശീയ പാത ഉപരോധം അവസാനിച്ചു
11:47 AM, 18 Nov

ഉച്ചയ്ക്ക് 12 മണിമുതല്‍ 2 മണിവരെ സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം. തിരക്ക് നിയന്ത്രിക്കാനെന്ന് പോലീസ് വിശദീകരണം
11:12 AM, 18 Nov

വൈറ്റിലയില്‍ പോലീസുമായി സംഘര്‍ഷത്തിലേപ്പെട്ട പ്രവര്‍ത്തകരെ ബിജെപി നേതാക്കള്‍ എത്തി പിന്തിരിപ്പിച്ചു. വാഹനങ്ങള്‍ ഭാഗികമായി കടത്തിവിടുന്നു
11:09 AM, 18 Nov

കോഴിക്കോട് വടകരയില്‍ ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുന്നു
11:08 AM, 18 Nov

വൈറ്റിലയില്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ
10:56 AM, 18 Nov

സംസ്ഥാന വ്യാപകമായി ബിജെപിയുടെ ദേശീയപാത ഉപരോധം തുടങ്ങി. കോട്ടയത്ത് അയപ്പ ഭക്തര്‍ ഉള്‍പ്പടേയുള്ളവരുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞു. നൂറ് ഇടങ്ങളില്‍ സമാന രീതിയില്‍ റോഡ് ഉപരോധിക്കുമെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്. ഇത്തരത്തിലാണ് മുന്നോട്ടു പോവുന്നതെങ്കില്‍ പോലീസിനെ കൈകാര്യം ചെയ്യേണ്ടിവരുമെന്ന് ബിജെപി നേതാവ് ജി രാമന്‍ നായര്‍ അഭിപ്രായപ്പെട്ടു.
10:49 AM, 18 Nov

ശബരിമലയില്‍ പോലീസിന്റെ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കോടതിയെ സമീപിക്കും. പോലീസ് നടപടികളില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള, ഒ രാജഗോപാല്‍ എന്നിവര്‍ പത്തനംതിട്ടയില്‍ ഉപവാസം ഇരിക്കും
10:28 AM, 18 Nov

ശബരിമലയില്‍ പോലീസുകാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതില്‍ ഡിജിപിക്ക് അതൃപ്തി. എത്രയും പെട്ടെന്ന് സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഡിജിപി ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടു
READ MORE

1

പത്തനംതിട്ട: നിലയ്ക്കലില്‍ നിന്നും ഇന്നലെ രാത്രി അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പത്തനംതിട്ട മജിസ്‌ട്രേറ്റിന് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അന്യായമായി സംഘം ചേരല്‍, പൊലിസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.

<strong>മോഹന്‍ലാലിന്റെ സ്വാമിശരണം പ്രതിഷേധങ്ങള്‍ക്കുള്ള പിന്തുണയോ? ശശികലയെ അറസ്റ്റ് ചെയ്തതിലുള്ള നന്ദിയോ?</strong>മോഹന്‍ലാലിന്റെ സ്വാമിശരണം പ്രതിഷേധങ്ങള്‍ക്കുള്ള പിന്തുണയോ? ശശികലയെ അറസ്റ്റ് ചെയ്തതിലുള്ള നന്ദിയോ?

അറസ്റ്റ് ചെയ്ത കെ സുരേന്ദ്രനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. പോലീസ് മര്‍ദ്ദനത്തില്‍ തനിക്ക് പരിക്കേറ്റെന്നും കൈ ഒടിഞ്ഞിട്ടുണ്ടെന്നുമാണ് സുരേന്ദ്രന്‍ അവകാശപ്പെടുന്നത്. തനിക്കെതിരെ നടന്നത് മനഷ്യാവകാശ ലംഘനമാണെന്നും, പൊലീസ് വെള്ളം കുടിക്കാനും മരുന്ന് കഴിക്കാനും അനുവദിച്ചില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുന്നുണ്ട്. പ്രതിഷേധങ്ങളുടെ ഭാഗമായി രാവിലെ 10 മണിമുതല്‍ ഒന്നര മണിക്കൂര്‍ ഹൈവേകളില്‍ വാഹനങ്ങള്‍ തടയുമെന്ന് ബിജെപി വ്യക്തമാക്കി. പത്തനംതിട്ടയിലും പ്രതിഷേധം ശക്തമാക്കും.

English summary
medical test for k surendran in progress will present in front of magistrate soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X