കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗരത്തിലെ ആശുപത്രി മാലിന്യങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലൂടെ ഒഴുക്കുന്നു

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ആസ്പത്രികളില്‍ നിന്നുള്ള മലിന ജലം ജനവാസ കേന്ദ്രങ്ങളിലൂടെ ഒഴുക്കുന്നതായി പരാതി. കറന്തക്കാട്, ബങ്കരക്കുന്ന്, കുദിര്‍, നെല്ലിക്കുന്ന് വഴി പള്ളം പുഴയിലേക്ക് ഒഴുകുന്ന തോടിലൂടെയാണ് മലിനജലം ഒഴുക്കുന്നത്. ആസ്പത്രികളില്‍ നിന്നുള്ള മാലിന്യത്തിന്റെ രൂക്ഷഗന്ധം മൂലം ബങ്കരക്കുന്ന്, നെല്ലിക്കുന്ന് പ്രദേശങ്ങളിലെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. തോടിന്റെ ഇരു വശത്തും നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.

വീട്ടിനകത്ത് വരെ മൂക്ക് പൊത്തി കഴിയേണ്ട അവസ്ഥയാണ് ഇവിടെയുള്ള ജനങ്ങള്‍ക്ക്. ഒരു കാലത്ത് കുളിക്കാനും അലക്കാനും ഈ തോടിലൂടെ ഒഴുകുന്ന വെള്ളമാണ് ഉപയോഗിച്ചിരുന്നത്. കല്‍മാഡി പുഴ എന്നാണ് പഴയകാലത്ത് ഇത് അറിയപ്പെട്ടിരുന്നത്. പുഴ ചാലായി, പിന്നീട് തോടായി മാറി. കൃഷിക്കും മറ്റു ആവശ്യങ്ങള്‍ക്കും ഈ തോടിലൂടെ ഒഴുകുന്ന വെള്ളം ഉപകാരപ്പെട്ടിരുന്നു. ഇന്ന് ഈ തോടിലൂടെ ഒഴുകുന്ന മാലിന്യങ്ങള്‍ മൂലം പലവിധ ബുദ്ധിമുട്ടുകളും അനുഭവിക്കുകയാണ് പ്രദേശവാസികള്‍.

waste

പല സ്ഥലങ്ങളിലും മലിനജലം കെട്ടിക്കിടക്കുന്നത് മൂലം കൊതുകുകള്‍ പെറ്റുപെരുകുന്നു. പലവിധ സാംക്രമിക രോഗങ്ങളും ഈ പ്രദേശങ്ങളില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കാസര്‍കോട് മുനിസിപ്പാലിറ്റിക്കും എം.എല്‍.എ അടക്കമുള്ളവര്‍ക്കും നാട്ടുകാര്‍ ഒരുപാട് തവണ പരാതി നല്‍കിയിട്ടും അതൊന്നും ചെവി കൊണ്ടില്ല എന്നാണ് നാട്ടുകാരുടെ പരാതി.

English summary
Medical wastes are disposed in residential areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X