ജിഎസ്ടി...വില കുറഞ്ഞ മരുന്നു പ്രതീക്ഷിച്ച രോഗികള്‍ക്ക് തിരിച്ചടി!! സംഭവിച്ചത് ഇതാണ്...
ജീവന്‍രക്ഷാ മരുന്നുകള്‍ പോലും മെഡിക്കല്‍ ഷോപ്പുകളില്‍ കിട്ടാനില്ല
തിരുവനന്തപുരം: ജിഎസ്ടി നിലവില്‍ വന്ന ശേഷം മരുന്നുകളുടെ വിലയില്‍ മാറ്റമുണ്ടാവുമെന്ന് നേരത്തേ പറയപ്പെട്ടിരുന്നെങ്കിലും കടുത്ത മരുന്ന് ക്ഷാമമാണ് ഇപ്പോള്‍ സംസ്ഥാനത്തു നേരിടുന്നത്. മരുന്നുകളുടെ വിലയില്‍ ആറു മുതല്‍ 13 ശതമാനം വരെ കുറവ് ജിസ്ടി നിലവില്‍ വന്നാല്‍ ഉണ്ടാവുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ജീവന്‍രക്ഷാ മരുന്നുകള്‍ പോലും മെഡിക്കല്‍ ഷോപ്പുകളില്‍ ഇപ്പോള്‍ ലഭിക്കുന്നില്ലെന്നാണ് രോഗികളുടെ പരാതി.

വാക്‌സിനുകള്‍, ഇന്‍സുലിന്‍, ഹൃദ്രോഗത്തിനും അര്‍ബുദത്തിനുമുള്ള മരുന്നുകള്‍, കരള്‍, വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്കും പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയ്ക്കുമുള്ള മരുന്നുകള്‍ എന്നിവയ്ക്ക് ഒരാഴ്ചയായി ക്ഷാമം നേരിടുകയാണ്. പുതിയ എംആര്‍പി രേഖപ്പെടുത്തിയ മരുന്നുകള്‍ ഇതുവരെ വിപണിയിലെത്താത്തത് മരുന്ന് ക്ഷാമത്തിനു കാരണമായിട്ടുണ്ട് . കൂടാതെ കൂടിയ നികുതി കൊടുത്തു വാങ്ങിയ മരുന്നുകള്‍ തിരികെ എടുക്കാത്തതിനാല്‍ പുതിയ സ്‌റ്റോക്ക് എടുക്കാന്‍ വ്യാപാരികള്‍ മടിക്കുന്നതും ക്ഷാമമുണ്ടാക്കിയിട്ടുണ്ട്.

എന്നാല്‍ സംസ്ഥാനത്ത് ഒരിടത്തും മരുന്ന് ദൗര്‍ലഭ്യം ഇല്ലെന്നാണ് ഓള്‍ കേരള കെമിസ്റ്റ് ആന്റ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. ജിഎസ്ടി വന്ന ശേഷം സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്റെ കാലതാമസമുണ്ടായിട്ടുണ്ട്. മൊത്ത വിതരണക്കാര്‍ ഇതു മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. റീട്ടേയില്‍ മേഖലയില്‍ ചെറിയ കാലതാമസമുണ്ടായിട്ടുണ്ട്. എന്നാല്‍ അധികം വൈകാതെ തന്നെ അതു ശരിയാക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു.












Click it and Unblock the Notifications