കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തന്നേയും അച്ഛനേയും അപകീർത്തിപെടുത്തി'; മാധ്യമങ്ങൾ കുടുങ്ങും, പോലീസിൽ പരാതി നൽകി മീനാക്ഷി

Google Oneindia Malayalam News

കൊച്ചി; ഓൺലൈൻ മാധ്യമങ്ങളിലൂടെ സമൂഹ മാധ്യമങ്ങളിലൂടെയും തന്നെയും പിതാവിനേയും അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകി ദിലീപിന്റെ മഞ്ജുവിന്റേയും മകൾ മീനാക്ഷി. ചില ഓൺലൈൻ പോർട്ടലുകൾക്കെതിരായാണ് മീനാക്ഷി ആലുവ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. വ്യാജ വാർത്തകൾ നൽകി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതിയിലെ ആരോപണം.സംഭവം ഇങ്ങനെ

അച്ഛനൊപ്പം

അച്ഛനൊപ്പം

പതിനഞ്ച് വര്‍ഷത്തോളം നീണ്ടുനിന്ന വിവാഹ ബന്ധം ദിലീപും മഞ്ജു വാര്യരും വേര്‍പെടുത്തിയപ്പോള്‍ പലർക്കും അറിയേണ്ടിയിരുന്നത് മകൾ മീനാക്ഷി ആർക്കൊപ്പം പോകുമെന്നായിരുന്നു. പല ഊഹാപോഹങ്ങളും ഇത് സംബന്ധിച്ച് ഉയർന്നിരുന്നു. എന്നാൽ അച്ഛനൊപ്പം പോകാനായിരുന്നു മീനാക്ഷിയുടെ തിരുമാനം.

അച്ഛൻ മരിച്ചപ്പോൾ മാത്രം

അച്ഛൻ മരിച്ചപ്പോൾ മാത്രം

നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ പെട്ട് ദിലീപ് അഴിക്കുള്ളിലായപ്പോഴും മകൾ അച്ഛനൊപ്പം തന്നെ ഉറച്ച് നിന്നു. ദിലീപും മഞ്ജുവും വേർ പിരിഞ്ഞ് കഴിയുമ്പോഴും അമ്മയ്ക്കൊപ്പം ഒരിക്കൽ പോലും മകൾ മീനാക്ഷിയെ കണ്ടിരുന്നില്ല.

ഒരിക്കൽ മഞ്ജുവിന്റെ അച്ഛൻ മരിച്ചപ്പോൾ ദിലീപും മീനാക്ഷിയും ഒരുമിച്ച് പോയത് വാർത്തയായിരുന്നു. മകളെ വേർപിരിയുന്നത് സംബന്ധിച്ച് മാധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയർന്നപ്പോൾ മഞ്ജു അന്നൊക്കെ പ്രതികരിച്ചത് അവൾക്ക് അച്ഛനോടുള്ള സ്നേഹം തനിക്കറിയാമാണെന്നായിരുന്നു.

വ്യാജ വാർത്ത

വ്യാജ വാർത്ത

എന്നാൽ അച്ഛനൊപ്പമുള്ള ജീവിതം മകൾക്ക് മടുത്തെന്ന തരത്തിൽ ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയതിനെതിരെയാണ് ഇപ്പോൾ മീനാക്ഷി പോലീസിൽ സമീപിച്ചിരിക്കുന്നത്.ആലുവ ഈസ്റ്റ് പോലീസിലാണ് മീനാക്ഷി പരാതി നൽകിയിരിക്കുന്നത്.

പോലീസിൽ പരാതി

പോലീസിൽ പരാതി

ജുലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് പരാതിക്ക് അടിസ്ഥാനമാണ് സംഭവങ്ങൾ നടന്നതെന് പരാതിയിൽ പറയുന്നു. മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോകുകയാണ്, അച്ഛന്റെ സ്വഭാവം തിരിച്ചറിഞ്ഞ് വീട്ടിൽ നിൽക്കാൻ ബുദ്ധിമുട്ടാണ്, അമ്മയുടെ വിലഇപ്പോഴാണ് മനസിലായത് തുടങ്ങിയതരത്തിലാണ് മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നതത്രേ.

സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരേയും

സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരേയും

മലയാളി വാർത്ത, മെത്രോ മാറ്റിനി, ബി4 മലയാളം, മഞ്ചുമോൻ തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയാണ് പരാതി. വ്യാജ വാർത്തകൾ കെട്ടിച്ചമച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപി്ചചാണ് പരാതി നൽകിയത്. ഈ പോർട്ടലുകളുടെ സമൂഹമാധ്യമ അക്കൗമ്ടുകൾക്കെതിരേയും കേസെടുത്തിട്ടുണ്ട്.

മജിസ്ട്രേറ്റ് കോടതി

മജിസ്ട്രേറ്റ് കോടതി

ഒക്ടോബർ 28 നായിരുന്നു പരാതിയുമായി മീനാക്ഷി പോലീസിനെ സമീപിച്ചത്. എന്നാൽ നേരിട്ട് കേസെടുക്കാൻ സാധിക്കാത്ത കുറ്റകൃത്യമാണെന്ന് പോലീസ് വ്യക്തമാക്കി. ഇതോടെ ഇവർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുവാദം തേടിയിരുന്നു.

കേസെടുത്ത് പോലീസ്

കേസെടുത്ത് പോലീസ്

തുടർന്ന് കേസെടുക്കാമെന്ന കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ആലുവ ഈസ്റ്റ് എസ്ഐയുടെ നേതൃത്വത്തിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.

'സോണിയയെ മൈനോന്ന് വിളിച്ചു,അമ്മായി അമ്മയെ പോലെഭരണം ഉള്ളിടത്ത് അടിയന്തരാവസ്ഥ നടപ്പാക്കാനാണോ?';സന്ദീപ്'സോണിയയെ മൈനോന്ന് വിളിച്ചു,അമ്മായി അമ്മയെ പോലെഭരണം ഉള്ളിടത്ത് അടിയന്തരാവസ്ഥ നടപ്പാക്കാനാണോ?';സന്ദീപ്

ബിനീഷ് വിഷയത്തിൽ എംഎൽഎമാർ വിളിച്ചിട്ടില്ല; 'അമ്മ' പ്രസിഡന്റ് ഷൂട്ട് തിരക്കിൽ; ഇടവേള ബാബു പറയുന്നത്ബിനീഷ് വിഷയത്തിൽ എംഎൽഎമാർ വിളിച്ചിട്ടില്ല; 'അമ്മ' പ്രസിഡന്റ് ഷൂട്ട് തിരക്കിൽ; ഇടവേള ബാബു പറയുന്നത്

Recommended Video

cmsvideo
കണ്ണഞ്ചിപ്പിക്കുന്ന ലുക്കില്‍ കാവ്യ മാധവന്‍ | Oneindia Malayalam

English summary
Meenakshi Dileep files complaint some online medias
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X