Get Updates
Get notified of breaking news, exclusive insights, and must-see stories!

'മീനാക്ഷി ദിലീപ് 'മഞ്ജു വാര്യരോട് സ്നേഹമിലാത്ത മകൾ,എങ്ങനെ ഉറങ്ങുന്നു';സോഷ്യൽ മീഡിയ കമൻ്റ്, ഫാൻസിൻ്റെ മറുപടി

കൊച്ചി; മഞ്ജു-ദിലീപ് ബന്ധം വേർപിരിഞ്ഞപ്പോൾ അച്ഛനോടൊപ്പം പോകാൻ തീരുമാനിച്ച മകളാണ് മീനാക്ഷി. അന്ന് മീനാക്ഷിയുടെ ഈ തീരുമാത്തിൽ മഞ്ജു വാര്യർക്ക് കേട്ട പഴി ചില്ലറയായിരുന്നില്ല. എന്തുകൊണ്ട് മകൾ ദിലീപിനൊപ്പം പോയി എന്ന ചോദ്യങ്ങൾക്ക് മഞ്ജു തന്നെ മറുപടി നൽകിയിരുന്നു. മീനാക്ഷിക്ക് അവളുടെ അച്ഛനെ എത്രത്തോളം സ്നേഹമാണെന്ന് തനിക്ക് അറിയാമെന്നാണ മഞ്ജു പറഞ്ഞത്.

വേർപിരിഞ്ഞെങ്കിലും മകളുടെ കാര്യത്തിൽ തങ്ങൾ സംസാരിക്കാറുണ്ടെന്ന തരത്തിലൊരു പ്രതികരണം മുൻപ് മഞ്ജു വാര്യർ നടത്തിയിരുന്നു. മീനാക്ഷിയുടെ കാര്യം സാസാരിക്കാനാണ് താൻ ദിലീപിനെ വിളിച്ചിട്ടുള്ളത് എന്നാണ് മഞ്ജു പറഞ്ഞത്. മുൻപ് മഞ്ജുവിൻ്റെ പിതാവ് മരിച്ചപ്പോൾ ദിലീപും മീനാക്ഷിയും ഒരുമിച്ച് മഞ്ജുവിൻ്റെ വീട്ടിലെത്തിയിട്ടുണ്ട്. മഞ്ജുവിനെ കുറിച്ച് മീനാക്ഷിയോ മീനാക്ഷിയെ കുറിച്ച് മഞ്ജുവോ പൊതു ഇടത്തിലൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല. ദിലീപും മഞ്ജു-മീനാക്ഷി ബന്ധത്തെ കുറച്ച് ഇതുവരെ സംസാരിച്ചിട്ടില്ല. മീനാക്ഷി ഇപ്പോൾ ഡോക്ടറായി ജോലി ചെയ്യുകയാണ്. ആസ്റ്ററിലാണ് മകൾ ജോലി ചെയ്യുന്നതെന്ന് നടൻ നേരത്തേ പറഞ്ഞിട്ടുണ്ട്.

meenakshidileepmanju

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കേസ് വന്നപ്പോഴും അച്ഛനൊപ്പം ഈ മകൾ ഉറച്ച് നിന്നു. അതുകൊണ്ട് 8 വർഷങ്ങൾക്ക് ശേഷം വിധി വന്നപ്പോൾ ഏറ്റവും കൂടുതൽ പേർ അന്വേഷിച്ചത് മീനാക്ഷിയുടെ പ്രതികരണമാണ്. വിധി കേട്ട് വീട്ടിലെത്തിയ ദിലീപ് കാവ്യയുമായും ഇളയ മകൾ മഹാലക്ഷ്മിയുമായും പരസ്പരം സ്നേഹം പങ്കിടുന്ന വീഡിയോകൾ വന്നു. ഈ സമയത്തും പലരും തേടിയത് മീനാക്ഷിയെ ആണ്.

എന്തായാലും വിധി ഒരു ദിവസം കഴിഞ്ഞപ്പോൾ മീനാക്ഷിയുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് എത്തിയിട്ടുണ്ട്. അതുപക്ഷെ ഒരിക്കലും കേസിനെ കുറിച്ചൊന്നുമല്ല. കാവ്യയുടെ വസ്ത്ര ബ്രാൻഡായ ലക്ഷ്യയ്ക്ക് വേണ്ടിയുള്ള ഒരു ഫോട്ടോ ഷൂട്ടാണ്. പതിവ് പോലെ മഞ്ജു വാര്യർ-ദിലീപ് ഫാൻസ് പോസ്റ്റിന് താഴെ പോരടിക്കുന്നുണ്ട്. ഇത്തവണ വിധിയുടെ പശ്ചാത്തലത്തിലുള്ള പ്രതികരണങ്ങളാണ്.

'അച്ഛനാണ് ശരി എന്ന് തിരിച്ചറിഞ്ഞ് അച്ഛന്റെ കൂടെ ഏതവസ്ഥയിലും നിന്ന മീനുക്കുട്ടി', എന്നാണ് ദിലീപ് അനുകൂലികൾ കുറിച്ചിരിക്കുന്നത്. ദിലീപ് കുറ്റവിമുക്തനായതിൻ്റെ സന്തോഷവും ചിലർ പങ്കുവെയ്ക്കുന്നുണ്ട്. അതേസമയം വിധിയിലെ നിരാശയാണ് ചിലർ പങ്കുവെയ്ക്കുന്നത്. എങ്ങനെയാണ് മീനാക്ഷിക്ക് ഉറങ്ങാൻ സാധിക്കുന്നതെന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് പരിഹാസത്തോടെയാണ് ദിലീപ് അനുകൂലികൾ മറുപടി നൽകിയിരിക്കുന്നത്.

അമ്മയോട് സ്നേഹമില്ലാത്ത മകൾ എന്ന് ചിലർ കുറിച്ചപ്പോൾ ദിലീപിനെ അനുകൂലിക്കുന്നവർ മറുപടി നൽകുന്നുണ്ട്. 'ജനിപ്പിച്ചാൽ മാത്രം ഒരു സ്ത്രീയും അമ്മ ആവില്ല. കർമം കൊണ്ടും ആയാലേ അമ്മ ആവു. അച്ഛനെ ആ മകൾ അത്രയേറെ സ്നേഹിക്കുന്നു എങ്കിൽ ആ 25 വയസുകാരിക്ക് നല്ല ബോധം ഉണ്ട് ആരാണ് ശരി എന്ന കാര്യത്തിൽ' എന്നാണ് കമൻ്റ്.

അതേസമയം നടി കേസൊക്കെ മീനാക്ഷിയുടെ പോസ്റ്റിന് താഴെ എന്തിനാണ് പരാമർശിക്കുന്നതെന്നാണ് ഒരാളുടെ ചോദ്യം. ആ കമൻ്റ് ഇങ്ങനെ-' പോസ്റ്റിന്റെ അടിയിൽ വന്നു #അവൾക്കൊപ്പം അതിജീവിതക്കൊപ്പം.. കർമ എന്നു പറഞ്ഞു പല കമന്റ്‌ കണ്ടു.. ഇതൊന്നും ഇവിടെ ഇടണ്ടേ എന്തു ആവിശ്യം?.. ഈ കൊച്ചു ഒരു പോസ്റ്റ്‌ ഇട്ടുl അതു കൊള്ളാമെങ്കിൽ കൊള്ളാം എന്നു പറയുക... ഇല്ലേൽ മോശമാണ് എന്നു പറയുക..അല്ലാതെ മറ്റുള്ള വിഷയങ്ങൾ ഇവിടെ സംസാരിക്കേണ്ട ആവിശ്യം ഇല്ല... ഇങ്ങനെ സംസാരിച്ചത് കൊണ്ട് ഈ കൊച്ചിന് ഒന്നും ചെയ്യാൻ ഇല്ല.. ഇനി ഓരോന്നും പറഞ്ഞു കൊച്ചിന്റെ mind മാറ്റുക എന്ന ഉദ്ദേശം ആണേൽ,അതും വേണ്ട കാരണം. അവൾ അറിവുള്ള കുട്ടി ആണ്, തെറ്റും ശരിയും തിരിച്ചു അറിയാൻ കഴിവുള്ള കുട്ടി ,അവൾക്ക് അറിയാം എന്തു ചെയ്യണം എങ്ങനെ ജീവിക്കണം എന്ന്'.

പതിവ് പോലെ ഈ കമൻ്റുകളോടൊന്നും മീനാക്ഷി പ്രതികരിച്ചിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+