Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി

സമകാലിക വിഷയങ്ങളിൽ അഭിപ്രായം പങ്കുവെയ്ക്കുന്ന നടിയാണ് മീനാക്ഷി. കഴിഞ്ഞ ദിവസം പാചകവാതക സിലിണ്ടറുകൾക്ക് നേരിടുന്ന ക്ഷാമത്തെ കുറിച്ച് അവർ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. യുദ്ധം പശ്ചിമേഷ്യയിലാണെങ്കിലും ഗ്യാസ് പോയത് നമ്മുടെയാണെന്നാണ് മീനാക്ഷി ഫേസ്ബുക്കിൽ കുറിച്ചത്.വീട്ടിലെ ഗ്യാസ് കുറ്റിയും പിടിച്ച് നിൽക്കുന്ന ചിത്രവും മീനാക്ഷി പങ്കുവെച്ചു. എന്നാൽ പോസ്റ്റിന് താഴെ ചിലർ മീനാക്ഷിക്കെതിരെ വിമർശനവുമായി രംഗത്തെത്തി. ഇപ്പോഴിതാ ഇത്തരം വിമർശനങഅങൾക്ക് ഫേസ്ബുക്കിലൂടെ തന്നെ മറുപടി നൽകുകയാണ് താരം. വായിക്കാം.

' ഗ്യാസ് ... കത്തുമ്പോൾ...ചില രാജ്യ കാര്യങ്ങളും പറയേണ്ടതുണ്ട് എന്നു തോന്നുന്നു. കഴിഞ്ഞ എൻ്റെ പോസ്റ്റിൽ ഗ്യാസ് ക്ഷാമത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു. അതു വഴി യുദ്ധഭീകരത എന്ന ഒന്നിനെപ്പറ്റിയാണ് പറഞ്ഞിരുന്നത് .ചിലയിടങ്ങളിലും ചില കമൻ്റുകളിലും രാജ്യത്തിനെതിരായോ നമ്മുടെ ഭരണാധികാരികൾക്കെതിരായോ ഒക്കെ എന്ന രീതിയിൽ കാണുന്നു.സത്യത്തിൽ അത് തെറ്റാണ് യാതൊരു വിധ രാഷ്ട്രീയവും കലർന്ന ഒരു പോസ്റ്റുമല്ല അത്. ഇവിടെ ഞാൻ യുദ്ധം അതിൽ നേരിൽ പങ്കെടുക്കുന്ന രാജ്യങ്ങളെ മാത്രമല്ല നിഷ്പക്ഷമായി നിൽക്കുന്ന നമ്മുടെ രാജ്യത്തെപ്പോലുള്ള രാജ്യങ്ങളേയും പെട്ടെന്ന് ബാധിക്കും അതായത് യുദ്ധാവസ്ഥ ലോകം മുഴുവൻ മോശമാക്കുന്നു. എന്നാണ് ഞാൻ അർത്ഥമാക്കിയിട്ടുള്ളത്. നമ്മുടെ രാജ്യത്തിനോ. ഭരണ കർത്താക്കൾക്കോ ഈ യുദ്ധത്തിൽ എന്തു പങ്കാണുള്ളത്.

meenakshi2

ഞാൻ മനസ്സിലാക്കുന്നത് നമ്മുടെ രാജ്യം ഈ യുദ്ധം നടന്നു തുടങ്ങി കഴിഞ്ഞ് പറ്റാവുന്ന ക്രമീകരണങ്ങൾ.. നിയന്ത്രണങ്ങൾ തുടങ്ങിയവ എല്ലാ മേഖലയിലും വരുത്തിക്കൊണ്ടാണിരിക്കുന്നതെന്നാണ് .. അത് നമ്മുടെ അടുക്കളയെ ബാധിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുവെന്നും ... അപ്പോൾ ഇന്നലെ 'ഗ്യാസ് പോയി ഇന്ന് ഗ്യാസുണ്ട്' എന്നു പറഞ്ഞ പോലെയും തോന്നാം ഒരിക്കൽ കൂടി പറയട്ടെ ഈ ആധുനിക യുഗത്തിൽ ലോകത്തെവിടെ നടക്കുന്ന അത്യാധുനിക യുദ്ധങ്ങളും ഒട്ടും താമസിയാതെ ലോകത്തിൻ്റെ ഏതു കോണിലും ബാധിക്കും എന്ന അവസ്ഥയാണുള്ളത് അത് സൂചിപ്പിക്കാനുള്ള രീതിയിലാണ് ഗ്യാസിനെക്കുറിച്ച് പറഞ്ഞിരുന്നത് ... ഈ സമയം പശ്ചിമേഷ്യയിൽ യുദ്ധം എന്ന അവസ്ഥയിൽ നമ്മുടെ രാജ്യവും ഒരു മോശം കാലം അഭിമുഖീകരിക്കുന്ന സമയമാണ് ... ഈ സമയം പാനിക് സിറ്റുവേഷൻ എന്നല്ല .. ജാഗ്രത എന്നതാണാവശ്യം എന്നതും ശരിയാണ് ... ഞാൻ എന്നും ... എപ്പോഴും .. എൻ്റെ രാജ്യത്തിനൊപ്പം തന്നെയാണ് ... നമ്മുടെ മുറ്റത്ത് മിസൈലോ .. വെടിയുണ്ടയോ വീഴുന്നില്ല എന്നതിനാൽ യുദ്ധം നമ്മെ ബാധിക്കുന്നില്ല എന്നല്ല യുദ്ധങ്ങൾ അതിൽ നേരിട്ടു പങ്കെടുക്കാത്ത രാജ്യങ്ങളെപ്പോലും പിന്നോട്ടടിക്കുന്നുവെന്ന സാധാരണ നിലയുമായിക്കഴിഞ്ഞിരിക്കുന്നു.. ലോകത്ത് യുദ്ധങ്ങൾ ഇല്ലാതാവട്ടെ .. യുദ്ധത്തിനായി മുടക്കുന്ന പണം മാനവരാശിയുടെ ഉന്നമനത്തിനായി മുടക്കുന്ന ഒരു ആധുനിക ലോകവും പുലരട്ടെ എന്നാഗ്രഹിക്കുന്നു .... സ്നേഹപൂർവ്വം മീനാക്ഷി', പോസ്റ്റിൽ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+