Get Updates
Get notified of breaking news, exclusive insights, and must-see stories!

നേട്ടങ്ങളില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത്: ജൈവവൈവിധ്യ പരിപാലനത്തിന് ദേശീയ- സംസ്ഥാന പുരസ്‌കാരം

മീനങ്ങാടി: നേട്ടങ്ങളുടെ നെറുയില്‍ വീണ്ടും മീനങ്ങാടി ഗ്രാമപഞ്ചായത്ത്. ജൈവവൈവിധ്യ പരിപാലനത്തിന് ദേശീയ, സംസ്ഥാന പുരസ്‌ക്കാരം മീനങ്ങാടി ഗ്രാമപഞ്ചായത്ത് ലഭിച്ചു. ദേശീയ ജൈവ വൈവിധ്യ ബോര്‍ഡിന്റെ പ്രത്യേക ജൂറി അവാര്‍ഡും, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ മികച്ച ജൈവ വൈവിധ്യ പരിപാലന സമിതിക്കുള്ള സംസ്ഥാന പുരസ്‌കാരവുമാണ് മീനങ്ങാടി ഗ്രാമപഞ്ചായത്തിനെ തേടിയെത്തിയത്.

ഇന്ത്യയിലെ തന്നെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്താകാനുള്ള ലക്ഷ്യത്തോടെയാണ് മീനങ്ങാടി ഗ്രാമപഞ്ചായത്ത് വിവിധ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. പഞ്ചായത്തില്‍ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. കാര്‍ബണ്‍ ആഗീകരണതോത് വര്‍ധിപ്പിക്കാന്‍ വൃക്ഷത്തൈകള്‍ നട്ട് പരിപാലിക്കുകയും, ഹരിതപ്രഭാവം കുറച്ച്, കാര്‍ബണ്‍ തുലിതമാക്കാനുള്ള പദ്ധതികളാണ് പഞ്ചായത്തിലെ ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തില്‍ ജനകീയകൂട്ടായ്മയോടെ നടത്തിവരുന്നത്. പദ്ധതിയുടെ ഏറ്റവും വലിയ വിജയമായി കാണാന്‍ സാധിക്കുന്നത് മാനികാവ് ശിവക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള 38 ഏക്കര്‍ തരിശുഭൂമി വൃക്ഷനിബിഡമാക്കിയതാണ്.

meenangadigramapanchayat

തേന്‍മാവ്, അത്തി, അരയാല്‍, കാഞ്ഞിരം, പേരാല്‍, നെല്ലി, ഞാവല്‍ തുടങ്ങിയ 114 ഇനം വൃക്ഷങ്ങളും, അപൂര്‍വ്വയിനത്തില്‍പ്പെട്ട സസ്യങ്ങളെ ഉള്‍പ്പെടുത്തിയ നക്ഷത്രവനവും മാനികാവ് ക്ഷേത്രഭൂമിയെ പരിസ്ഥിതി സൗഹൃദമാക്കുന്നു. കൂടാതെ മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുഴയോരങ്ങളില്‍ മുള നട്ടുപിടിപ്പിച്ചും, മണ്ണൊലിപ്പ് തടയുന്നതിന് കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് 16000 മീറ്റര്‍ പാര്‍ശ്വഭിത്തി ജൈവസമ്പന്നമാക്കിയും, 540 ലധികം കുളങ്ങള്‍ നിര്‍മ്മിച്ചും, മത്സ്യക്ലബ്ബ് രൂപീകരിച്ച് ഈ കുളങ്ങളില്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിച്ചും, നീര്‍ത്തടാധിഷ്ഠിത പദ്ധതികളിലൂടെ ജലാശയങ്ങള്‍ സംരക്ഷിച്ചും, കാവുകളുടേയും കേണികളുടേയും സംരക്ഷണം ഉറപ്പുവരുത്തിയും, പ്രകൃതിസംരക്ഷണവും അതോടൊപ്പം വികസനവുമെന്ന മുദ്രാവാക്യമുയര്‍ത്തി മുന്നേറുകയാണ് മീനങ്ങാടി പഞ്ചായത്ത്.

അതോടൊപ്പം മാലിന്യ പരിപാലനത്തിനും, ജൈവകൃഷിക്കും മുന്തിയ പരിഗണനയാണ് പഞ്ചായത്ത് നല്‍കിവരുന്നത്. തുമ്പൂര്‍മുഴി മോഡല്‍ ജൈവമാലിന്യ സംസ്‌കരണ പ്ലാന്റില്‍ മാലിന്യം സംസ്‌കരിച്ച് ജൈവ കമ്പോസ്റ്റ് തയ്യാറാക്കി വരുന്നു. ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി വീടുകളില്‍ മണ്‍പാത്ര കമ്പോസ്റ്റ്, നടേപ്പ് കമ്പോസ്റ്റ് എന്നിവയും പഞ്ചായത്ത് അധികൃതര്‍ നടപ്പിലാക്കിവരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനവിജയന്‍ തെലുങ്കാന ഗവര്‍ണര്‍ നരസിംഹനില്‍ നിന്നും ദേശീയ ജൈവ വൈവിധ്യ ബോര്‍ഡിന്റെ പ്രത്യേക ജൂറി അവാര്‍ഡ് ഏറ്റുവാങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+