നടിമാര്‍ തടിച്ചാലും മെലിഞ്ഞാലും നിങ്ങള്ക്കെന്താണന്നേ... സ്വന്തം കാര്യം നോക്ക് ഹേ
'അയ്യേ, ഇതെന്താ തടിച്ച് ഒരുമാതിരി കോലം. എന്തൊരു ബോറാണിത് "കഴിഞ്ഞ ഒരാഴ്ചയായി സോഷ്യൽ മീഡിയയുടെ ഈ പരിഹാരത്തിന് ഇരയാവുന്നത് ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളിയുടെ മനസ്സിലിടം നേടിയ നടി മീരാ ജാസ്മിനാണ്. അടുത്തിടെ മീരാജാസ്മിൽ ഒരുജ്വല്ലറി സന്ദർശിച്ചതിന്റെ ചിത്രങ്ങൾ സഹിതമാണ് ഈ പരിഹാസം. മീരാ ജാസ്മിൻ അൽപ്പമൊന്ന് തടിച്ചിരിക്കുന്ന തരത്തിലാണ് ചിത്രങ്ങൾ. തടിക്കുന്നതും തടി കുറയ്ക്കുന്നതും ഒരു വ്യക്തിയുടെ താത്പര്യമോ, സാഹചര്യങ്ങളോ അനുസരിച്ചാവുമെന്നും അതിൽ മറ്റൊരാൾക്കും ഇടപെടാൻ അവകാശമോ, സാദ്ധ്യതകളോ ഇല്ലെന്ന കുറഞ്ഞപക്ഷമുള്ള തിരിച്ചറിവ് പോലും പലർക്കും നഷ്ടപ്പെട്ടതാണ് മീരാജാസ്മിനെതിരെയുള്ള പരസ്യ പരിഹാസങ്ങളിലേക്ക് നീണ്ടതെന്ന വിമർശനം ഒരുകോണിൽ ശക്തമാണ്.
ബോഡി ഷെയ്മിംഗ് ' എന്ന വാക്ക് മലയാളികൾക്ക് അത്ര പരിചിതമല്ലെങ്കിലും മീരാജാസ്മിൻ അടക്കം പല മലയാളി സെലിബ്രിറ്റികളും ഇതിന്റെ ഇരകളാണ്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യകൾ വർദ്ധിച്ചതോടെ തങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുമോയെന്ന ഭയം പല മുൻകാല നടിമാർക്കുമുണ്ട്. ജീവിതം മാറുമ്പോൾ ശാരീരികാവസ്ഥകൾക്കും മാറ്റുവരുമെന്ന യാഥാർത്ഥ്യം സെലിബ്രിറ്റുകളുടെ കാര്യത്തിൽ ഉൾക്കൊള്ളാനോ, അംഗീകരിക്കാനോ സോഷ്യൽമീഡിയയിലെ ' ബോഡി ഷെയിമിംഗ്" പ്രചാരകർ തയ്യാറാവുന്നില്ല. മുഖ്യധാരയിൽ നിന്ന് മാറിനിൽക്കുന്ന പല നടിമാരും തങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നതിൽ കാണിക്കുന്ന താത്പര്യമില്ലായ്മയും ഇതിനോട് കൂട്ടിച്ചേർത്ത് വായിക്കേണ്ടതാണ്.

മീരയല്ലേ... എന്തൊടു തടിയാ
നടി മീരാ ജാസ്മിന് കഴിഞ്ഞ ദിവസം ഗള്‍ഫില്‍ ഒരു ജ്വല്ലറിയില്‍ എത്തിയതിന്റെ ചിത്രം പ്രചരിച്ചതോടെയാണ് നടിക്കെതിരെ ആക്രമം തുടങ്ങിയത്. എന്തൊരു തടിയാണിതെന്നും ഇവരും തടിച്ചോ എന്നുമായിരുന്നു കമന്റുകള്‍. ഒരാള്‍ക്ക് പ്രത്യേകിച്ച് ഒരു നടിക്ക് ഒരിക്കലും ശശീരഭാരം കൂടാന്‍ പാടില്ലെന്ന പൊതുബോധത്തെ ഒന്നൂടെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു കമന്റുകളില്‍ ഏറെയും.

ശരണ്യ തടിച്ചി... ചുട്ട മറുപടി കൊടുത്ത് ഭര്‍ത്താവ്
'മെലിഞ്ഞ' സുന്ദരിയായ ശരണ്യ മോഹന്‍ പ്രസവ ശേഷമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് നടിക്കെതിരെ ആക്രമണം തുടങ്ങിയത്. മെലിഞ്ഞിരുന്ന നടി ചക്കപ്പോത്തിനെ പോലെ ആയെന്നും അവര്‍ തടിച്ചതാണ് ആഗോള വിഷയമെന്ന രീതിയിലും സമൂഹ മാധ്യമങ്ങളില്‍ വന്‍ ആക്രമണമായിരുന്നു. എന്നാല്‍ ഇതിനെതിരെ താരത്തിന്റെ ഭര്‍ത്താവ് അരവിന്ദ് കൃഷ്ണ തന്നെ രംഗത്തെത്തി. തന്റെ ഭാര്യയുടെ തടി അവരുടെ വ്യക്തിപരമായ കാര്യമാണെന്നും സ്വന്തം കാര്യം നോക്കി ജീവിച്ചൂടേയെന്നും അരവിന്ദ് ചുട്ട മറുപടി നല്കി.

ദുബൈയിലുള്ള സംവൃതയും
സിനിമാ മേഖലയില്‍ നിന്ന് മാറി കുടുംബവും കുട്ടികളുമായി വിദേശത്ത് താമസിക്കുന്ന സംവൃതയേയും തേടിയും എത്തി അവഹേളനം. മുഖത്തിന്റെ ക്ലോസപ്പ് ചിത്രങ്ങള്‍ പ്രചരിപ്പിച്ച് സംവൃതയും തടിച്ചെന്ന രീതിയില്‍ വാര്‍ത്തകള്‍ ഫോട്ടോ ഉള്‍പ്പെടെ പ്രചരിച്ചു തുടങ്ങി. എന്നാല്‍ താന്‍ ഇപ്പോഴും പഴയ പോലെ തന്നെയുണ്ടെന്ന് വ്യക്തമാക്കി പുതിയ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് മറുപടി നല്കി.

ക്യൂട്ട് നസ്രിയയും
നടന് ഫഹദുമായി വിവാഹം കഴിച്ചതിന് ശേഷം നസ്രിയ തടിച്ചിരുന്നു. എന്നാല്‍ തടിക്കെതിരെ വ്യാപക ട്രോള്‍ വരാന്‍ തുടങ്ങി. കല്യാണം കഴിഞ്ഞ് എല്ലാ നായികമാരേയും പോലെ നസ്രിയയും തടിക്കുമെന്നും ഇനി ഒന്നിനും കൊള്ളില്ലെന്നുമടക്കമുള്ള കമന്റുകള്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ധാരാളം എത്തിയതോടെ തടി കുറച്ച് വീണ്ടും സ്ലിമ്മായിട്ടായിരുന്നു താരം ഇത്തരക്കാരുടെ വായ അടപ്പിച്ചത്.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications