മീര ജാസ്മിന്റെ വിവാഹം ഇനിയും രജിസ്റ്റര്‍ ചെയ്തില്ല?
തിരുവനന്തപുരം: വിവാദങ്ങള്‍ വിട്ടുമാറാത്ത നടി മീരാജാസ്മിന് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. വിവാഹം കഴിഞ്ഞ് ഏറെനാളായെങ്കിലും ഇതുവരെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തതാണ് പുതിയ വിവാദത്തിനടിസ്ഥാനം. മീര ജാസ്മിനും അനില്‍ ജോണ്‍ ടൈറ്റസും തമ്മിലുള്ള വിവാഹത്തിന്റെ രജിസ്ട്രേഷനായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നേരത്തെ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ മതിയായ രേഖകള്‍ ഇല്ലെന്നു കാട്ടി അധികൃതര്‍ അപേക്ഷ നിരസിക്കുകയായിരുന്നു.
ഇക്കാര്യം മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നെങ്കിലും താന്‍ അറിഞ്ഞിരുന്നില്ലെന്നാണ് മീര ഇപ്പോള്‍ പറയുന്നത്. ദുബായില്‍ താമസിക്കുന്ന മീരയെയും ഭര്‍ത്താവിനെയും വിവാഹ രജിസ്ട്രേഷന് തള്ളിയ വിവരം അറിയിച്ചിട്ടില്ലത്രെ. എന്നാല്‍, മീര ഇക്കാര്യം പരസ്യമായി അറിയിച്ചിട്ടില്ല. കോര്‍പ്പറേഷന്റെ അനാസ്ഥയാണോ ഇതിന് പിന്നിലെന്നും വ്യക്തമല്ല.

ഫിബ്രുവരിയില്‍ നടന്ന വിവാഹ ചടങ്ങുകള്‍ക്കു മുന്‍പുതന്നെ വിവാഹം രജിസ്റ്റര്‍ ചെയ്തതായാണ് താരം അറിയിച്ചിരുന്നത്. എറണാകുളം സബ് രജിസ്ട്രാര്‍ ഓഫീസ് സൂപ്രണ്ട് വിവാഹം രജിസ്റ്റര്‍ ചെയ്തെന്നായിരുന്നു വിവരം. എന്നാല്‍ വിവാഹം നടന്നത് തിരുവനന്തപുരം പാളയത്തെ എല്‍എംഎസ് ചര്‍ച്ചില്‍ വച്ചായിരുന്നു.
മീരയുടെ ഭര്‍ത്താവ് നേരത്തെ വിവാഹം കഴിച്ചതാണെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കനത്ത പോലീസ് സുരക്ഷയിലായിരുന്നു വിവാഹം. ഈയൊരു ആരോപണത്തില്‍ വ്യക്തത വരാത്തതിനാലാണ് കോര്പ്പറേഷന് വിവാഹം രജിസ്റ്റര്‍ ചെയ്യാതിരുന്നത് എന്നാണ് വിവരം. വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷയില്‍ അവിവാഹിതന് എന്നായിരുന്നു അനില്‍ രേഖപ്പെടുത്തിയിരുന്നത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications