കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാന്‍സര്‍ സെന്ററിന് ഫണ്ട് പിരിക്കാന്‍ മീര നന്ദനും

  • By Aswathi
Google Oneindia Malayalam News

കൊച്ചി: ലാല്‍ ജോസ് സംവിധാനം ചെയ്ത് മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര നന്ദന്‍ എന്ന താരത്തെ മലയാളികള്‍ പരിചയപ്പെടുത്തുന്നത്. എന്നാല്‍ അപ്പോള്‍ തന്നെ ഒരു ഗായികയാണെന്നും മീര തെളിയിച്ചിട്ടുണ്ട്. അടുത്തിടെ മമ്മൂട്ടി നായകനായ സയലന്റ്‌സ് എന്ന ചിത്രത്തിലൂടെ പിന്നണിയിലും പാടി. പല സ്‌റ്റേജ് ഷോകളിലൂടെയും മീര നൃത്തത്തിലുള്ള തന്റെ കഴിവും പ്രകടിപ്പിക്കാറുണ്ട്.

എന്നാല്‍ മീരനന്ദന്‍ തന്റെ കഴിവുകളില്‍ മാത്രം ഒതുങ്ങിക്കൂടുന്ന വ്യക്തിയല്ല. സാമൂഹ്യക പ്രവര്‍ത്തനവും ജീവിതത്തിന്റെ ഭാഗമാണെന്ന് മീര വിശ്വസിക്കുന്നു. അതുകൊണ്ടാണല്ലോ ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ നടത്തിയ ധര്‍ണയില്‍ മീരയും പങ്കെടുത്തത്. കളമശ്ശേരിയിലെ കൊച്ചിന്‍ മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് കാന്‍സര്‍ രോഗികള്‍ക്കായി ദേശീയ നിലവാരമുള്ള കാന്‍സര്‍ സെന്റര്‍ ആരംഭിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ധര്‍ണയായിരുന്നു അത്.

ചുട്ടുപൊള്ളുന്ന വെയിലിനെയും അവഗണിച്ച് ധര്‍ണയില്‍ പങ്കെടുക്കാന്‍ മീരയ്ക്ക് പ്രചോദനമായത് ഉള്ളില്‍ സമൂഹത്തോട് തനിക്കും ഉത്തരവാദിത്വമുണ്ടെന്ന ബോധമാണ്. ധര്‍ണയില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് സംഘാടകര്‍ മീരയെ സമീപിക്കുകയായിരുന്നു. ഉടന്‍ മീര സമ്മതം മൂളുകയും ചെയ്തു.

മീരയുടെ പുതിയ ചിത്രങ്ങളുടെയും മറ്റും വിശേഷങ്ങളിലേക്ക്.

അഭിനയരംഗത്ത്

അഭിനയരംഗത്ത്

ഏഷ്യനെറ്റിലെ ഒരു മ്യൂസിക്കല്‍ റിയാലിറ്റി ഷോവഴി വെള്ളിത്തിരയിലെത്തിയ മീരയുടെ ആദ്യത്തെ ചിത്രം ലാല്‍ജോസ് സംവിധാനം ചെയ്ത മുല്ലയാണ്. ദിലീപായിരുന്നു ചിത്രത്തിലെ നായകന്‍

മലയാളസിനിമയില്‍ കാലുറപ്പിച്ചു

മലയാളസിനിമയില്‍ കാലുറപ്പിച്ചു

ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെടാന്‍ മീരയ്ക്ക് സാധിച്ചു. മികച്ച പുതുമുഖനായികയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും ഏഷ്യനെറ്റ് പുരസ്‌കാരവും ലഭിച്ചു

അവസരങ്ങള്‍ ഉപയോഗിച്ചു

അവസരങ്ങള്‍ ഉപയോഗിച്ചു

മുല്ലയ്ക്ക് ശേഷം കറന്‍സി, പുതിയമുഖം, കേരള കഫെ, സീനിയേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയത്തിന്റെ വ്യത്യസ്ത തലങ്ങള്‍ പരീക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു മീര.

അന്യഭാഷകളിലേക്ക്

അന്യഭാഷകളിലേക്ക്

മലയാളത്തിലൊന്ന് കാലുറയ്ക്കുന്നതിന് മുമ്പേ അന്യഭാഷകളിലേക്ക് പോകുന്നത് മലയാളികളുടെ പ്രവണതയാണല്ലോ. തമിഴിലും തെലുങ്കിലും കന്നടയിലും മീര ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

പിന്നണിഗായികയായി

പിന്നണിഗായികയായി

മീര നന്ദന്‍ പാടുമെന്ന് അറിയാമായിരുന്നു. മിക്ക സ്റ്റേജ് ഷോകളിലും പാടിയിട്ടുണ്ട്. പക്ഷെ പിന്നണിഗായികയായി തുടക്കം കിട്ടിയത് മമ്മൂട്ടി നായകനായ സയലന്റ്‌സ് എന്ന ചിത്രത്തിലൂടെയാണ്.

നൃത്തവും വഴങ്ങും

നൃത്തവും വഴങ്ങും

പാട്ടും അഭിനയവും മാത്രമല്ല, ഒരു നര്‍ത്തകി കൂടെയാണ് മീര നന്ദന്‍. മിക്ക സ്റ്റേജ് ഷോകളിലും മീരയുടെ നൃത്തം ആകര്‍ഷണമാണ്.

സാമൂഹിക പ്രവര്‍ത്തനുവും ജീവിതത്തിന്റെ ഭാഗം

സാമൂഹിക പ്രവര്‍ത്തനുവും ജീവിതത്തിന്റെ ഭാഗം

സാമൂഹ്യക പ്രവര്‍ത്തനവും ജീവിതത്തിന്റെ ഭാഗമാണെന്ന് മീര വിശ്വസിക്കുന്നു. അതുകൊണ്ടാണല്ലോ ചുട്ടുപൊള്ളുന്ന വെയിലിലും ധര്‍ണയില്‍ പങ്കെടുക്കാന്‍ മീരയ്ക്ക് കഴിഞ്ഞത്.

മീര മറ്റ് നായികമാര്‍ക്ക് മാതൃകയാകട്ടെ

മീര മറ്റ് നായികമാര്‍ക്ക് മാതൃകയാകട്ടെ

ധര്‍ണയില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് സംഘാടകര്‍ മീരയെ ചെന്നുകാണുകയായിരുന്നത്രെ. വിഷയം കേട്ടയുടനെ മീര സമ്മതം മൂളുകയും ചെയ്തു. നടി എന്നതിലുപരി സമൂഹത്തോടുള്ള ഉത്തരവാദിത്വമാണ് മീരയെ അതിന് പ്രേരിപ്പിച്ചത്. മറ്റ് നായികമാര്‍ ഇത് കണ്ട് പഠിക്കണം

ഇപ്പോള്‍ ചിത്രങ്ങള്‍

ഇപ്പോള്‍ ചിത്രങ്ങള്‍

സെന്റ് തെരേസാസ് കോളെജില്‍ നിിന്നും ലിറ്ററേച്ചറില്‍ ബിരുദം നേടിയ മീര ഇപ്പോള്‍ ബാംഗ്ലൂര്‍ പ്രസിഡന്‍സി കോളെജില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിയാണ്. അതുകൊണ്ട് തന്നെ പുതിയ സിനിമകള്‍ക്കൊന്നും ഡേറ്റ് നല്‍കുന്നില്ല. ഒരു തെലങ്ക് ചിത്രമാണ് അടുത്തതായി റിലീസിനൊരുങ്ങുന്നത്.

English summary
Meera Nandan not only an actress but also a social worker. she was recently appeared in a dharna for cancer center.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X