കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയത്തെ സ്ഥാനാര്‍ത്ഥിക്ക് ആസ്തി 750 രൂപ

  • By Soorya Chandran
Google Oneindia Malayalam News

കോട്ടയം: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയുടെ ആസ്തി എത്രയാണെന്നറിയാമോ.... വെറും 750 രൂപ. വെറുതേയല്ല, ആളൊരു കമ്യൂണിസ്റ്റ് കാരനാണ്.

കമ്യൂണിസ്റ്റുകാരന്‍ എന്ന് കേള്‍ക്കുമ്പോള്‍ പരമ്പരാഗത കമ്യൂണിസ്റ്റുകളായ സിപിഎമ്മിനെയോ സിപിഐനേയോ ഓര്‍ക്കേണ്ടതില്ല. സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്യൂണിസ്റ്റ് ) ആണ് പാര്‍ട്ടി. ചുരുക്കിപ്പറഞ്ഞാല്‍ എസ് യു സിഐ (സി)

SUCI

എസ് യു സിഐയുടെ കോട്ടയം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ബിജുവിന്റെ മൊത്തം ആസ്തി 750 രൂപയാണത്രെ. തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യാവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പണമായി കയ്യിലുള്ളത് വെറും 500 രൂപ മാത്രം. ഒരു പ്രാദേശിക സഹകരണ ബാങ്കിലുള്ള നിക്ഷേപം വെറും 250 രൂപ. തനിക്കും തന്റെ ഭാര്യക്കും കൂടി മറ്റ് സ്വത്ത് വകകളോ, ആഭരണങ്ങളോ വാഹനങ്ങളോ ഇല്ലെന്നും ബിജു സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

കോട്ടയത്തെ പ്രമുഖ സമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയാണ് ബിജു. 46 വയസ്സാണ് പ്രായം. ഇത്രയും പണം മാത്രം കയ്യില്‍ വച്ച് ബിജു എങ്ങനെ ജീവിക്കുന്നു എന്നൊന്നും ആരും ചോദിക്കരുത്.

എസ് യു സി ഐയുടെ മറ്റൊരു സ്ഥാനാര്‍ത്ഥിയായ ഷാജര്‍ഖാന്റെ കയ്യില്‍ ആകെയുള്ളത് 1500 രൂപയാണ്. മറ്റ് ആസ്തികളെല്ലാം കൂട്ടി വരുമ്പോള്‍ ആകെ മൂല്യം 26,800 രൂപ. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയാണ് ഷാജര്‍ ഖാന്‍.

English summary
Meet a Lok Sabha candidate whose total assets amount to just Rs 750.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X