കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിഷയം; നിലപാടിൽ അയവ് വരുത്തി സർക്കാർ? ദേവസ്വംബോർഡിന് സ്വതന്ത്രതീരുമാനമെടുക്കാം!!

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സ്വതന്ത്ര തീരുമാനമെടുക്കാൻ ദേവസ്വംബോർഡിന് സ‍ർക്കാരിന്‍റെ അനുമതി. ശബരിമലയിലെ സ്ത്രീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയ്ക്കെതിരെ പുനഃപരിശോധനാ ഹർജി ഉൾപ്പടെ നൽകുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ ദേവസ്വം ബോർഡിന് സർക്കാർ അനുമതി നൽകി. സമവായ ശ്രമങ്ങൾ ദേവസ്വംബോർഡിന്‍റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും സർക്കാർ ബോർഡിന് നിർദേശം നൽകിയിട്ടുണ്ട്.

<strong>സ്ത്രീകള്‍ വേണ്ടെന്ന് അയ്യപ്പന്‍ തന്നെ പറഞ്ഞിട്ടുണ്ട്... പിസിയുടെ പുതിയ വെളിപ്പെടുത്തല്‍</strong>സ്ത്രീകള്‍ വേണ്ടെന്ന് അയ്യപ്പന്‍ തന്നെ പറഞ്ഞിട്ടുണ്ട്... പിസിയുടെ പുതിയ വെളിപ്പെടുത്തല്‍

പന്തളം രാജകുടുംബത്തിന്‍റെയും തന്ത്രികുടുംബത്തിന്‍റെയും നിലപാടുകൾക്കായാണ് സർക്കാർ കാത്തിരിയ്ക്കുന്നത്. പുനഃപരിശോധനാഹർജി നൽകിയാൽ മതിയെന്ന നിലപാട് ഇരുകുടുംബങ്ങളും അംഗീകരിച്ചാൽ സമരത്തിൽ സമവായമുണ്ടാകുമെന്നാണ് സർക്കാരിന്റെ കണക്കു കൂട്ടൽ. വെള്ളിയാഴ്ചയാണ് ദേവസ്വം ബോർഡിന്റെ നിർണ്ണായക യോഗം. വെള്ളിയാഴ്ച ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ശബരിമല വിധിയില്‍ പുനഃപരിശോധന ഹര്‍ജി കൊടുക്കുന്നത് പരിഗണിച്ചാല്‍ പ്രതിഷേധക്കാര്‍ സമരം നിര്‍ത്തുമോയെന്ന് പദ്മകുമാർ നേരത്തെ ചോദിച്ചിരുന്നു. വെള്ളിയാഴ്ചത്തോടെ നിർണ്ണായകമായിരിക്കും എന്നാണ് സൂചന.

ബോർഡിന് രാഷ്ട്രീയമില്ല

ബോർഡിന് രാഷ്ട്രീയമില്ല


ബോർഡിന് രാഷ്ട്രീയമില്ല. ഹർജി നൽകിയാൽ സമരം നിർത്തുമോ എന്ന് സമരനേതാക്കൾ തന്നെ പറയണം. ശബരിമലയിൽ സമാധാനമുണ്ടാക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും പദ്മകുമാർ നേരത്തെ മാധ്യമപ്രവർത്തരുടെ ചോദ്യത്തിന് മറുപടി പറഞ്ഞിരുന്നു. ദേവസ്വംബോർഡ് പുനഃപരിശോധനാഹർജി നൽകിയാൽ സ്വാഗതം ചെയ്യുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

സമാധാനാന്തരീക്ഷം...

സമാധാനാന്തരീക്ഷം...


സർക്കാർ എന്നും ചർച്ചകളെ സ്വാഗതം ചെയ്യുകയാണ്. സമാധാനാന്തരീക്ഷം കൊണ്ടുവരാനാണ് ബോർഡ് ആഗ്രഹിക്കുന്നതെന്നാണ് കരുതുന്നത്. അത് സ്വാഗതം ചെയ്യുന്നുവെന്നും ദേവസ്വംമന്ത്രി വ്യക്തമാക്കി. പന്തളം രാജകുടുംബത്തിന്‍റെയും തന്ത്രികുടുംബത്തിന്‍റെയും നിലപാടുകൾക്കായാണ് സർക്കാർ കാത്തിരിയ്ക്കുന്നത്.

പ്രതിഷേധം ശക്തം

പ്രതിഷേധം ശക്തം

നേരത്തേ പന്തളം കൊട്ടാരം പ്രതിനിധികളടക്കം പുനഃപരിശോധന ഹർജി എന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ബോര്‍ഡ് വീണ്ടും സമവാകത്തിന് ശ്രമിക്കുന്നത്. പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് കൃത്യമായി പറഞ്ഞില്ലെങ്കിലും വെള്ളിയാഴ്ചത്തെ യോഗം നിർണ്ണായകമായിരിക്കും. നിലക്കലും പമ്പയിലും പ്രതിഷേധം ശക്തമായതിനാലാണ് സമവാകത്തിന് ശ്രമമെന്നാണ് സൂചന.

പ്രതികരിക്കാനില്ലെന്ന് ശ്രീധരൻ പിള്ള

പ്രതികരിക്കാനില്ലെന്ന് ശ്രീധരൻ പിള്ള


അതേസമയം ‘നപുംസക നയം പുലര്‍ത്തുന്നവരോട് പ്രതികരിക്കാനില്ല. വിശ്വാസികളാണ് ഇക്കാര്യത്തില്‍ തീരുമാനിക്കേണ്ടത്. ' എന്നായിരുന്നു പദ്മകുമാറിന്റെ ചോദ്യത്തിന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള മറുപടി പറഞ്ഞത്. ബോര്‍ഡിന് ഉചിതമായ തീരുമാനമെടുക്കാമെന്ന സര്‍ക്കാര്‍ നിലപാട് പുനപരിശോധനാഹര്‍ജി നല്‍കുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നു.

തീവ്രസമരം വേണ്ട

തീവ്രസമരം വേണ്ട


അതേസമയം ശബരിമല വിഷയത്തില്‍ തീവ്രവും കൊടിപിടിച്ചുമുള്ള സമരം വേണ്ടെന്ന് പാര്‍ട്ടി നേതാക്കളോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നേതാക്കള്‍ പ്രകോപനപരമായ സമരം നടത്തരുത്. തീവ്ര സമരത്തിലേക്കിറങ്ങുന്നത് കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമാണെന്നാണ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി.

English summary
Devaswom board can take independent decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X