കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിനായകന്റെ കുടുംബത്തെ കാണാതിരുന്നതിന് കാരണം!! പക്ഷെ, ചെയ്യേണ്ടതെല്ലാം ചെയ്തു!

വിനായകൻറെ മരണത്തിൽ നീതി ആവശ്യപ്പെട്ടെത്തിയ കുടുംബാംഗങ്ങളെ കാണാൻ മുഖ്യമന്ത്രി തയ്യാറാകാതിരുന്നത് ഏറെ വിവാദമായിരുന്നു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: പോലീസ് മർദനത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത വിനായകന്റെ കുടുംബത്തിന് മുഖ്യമന്ത്രിയെ കാണാൻ കഴിയാത്ത സംഭവവും നിയമസഭയിൽ.

<strong>അടിക്കും, വേണ്ടി വന്നാൽ കൊല്ലും!! ഉഴവൂരിനെതിരെ കൊലവിളി!! ആ ഫോൺ കോളിന് പിന്നാലെ ഉഴവൂർ തളർന്നു വീണു!</strong>അടിക്കും, വേണ്ടി വന്നാൽ കൊല്ലും!! ഉഴവൂരിനെതിരെ കൊലവിളി!! ആ ഫോൺ കോളിന് പിന്നാലെ ഉഴവൂർ തളർന്നു വീണു!

വിനായകന്റെ കുടുംബത്തിന് അനുമതി നിഷേധിച്ചിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കാൻ നടപടിയെടുത്തെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.കെവി അബ്ദുൾഖാദറിന്റെ സബ്മിഷന് നൽകിയ മറുപടിയിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.

vinayakan

വിനായകൻറെ മരണത്തിൽ നീതി ആവശ്യപ്പെട്ടെത്തിയ കുടുംബാംഗങ്ങളെ കാണാൻ മുഖ്യമന്ത്രി തയ്യാറാകാതിരുന്നത് ഏറെ വിവാദമായിരുന്നു. നിയമസഭയിലും സെക്രട്ടറിയേറ്റിലെ ഓഫീസിലും മണിക്കൂറുകൾ കാത്ത് നിന്നിട്ടും വിനായകന്റെ കുടുംബത്തിന് മുഖ്യമന്ത്രിയെ കാണാൻ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്നായിരുന്നു ഇക്കാര്യം സഭയിലും ചർച്ച ചെയ്തത്.

അതേസമയം വിനായകന്റെ കുടുംബത്തിന് സന്ദർശനാനുമതി നിഷേധിച്ചിരുന്നില്ലെന്ന് പിണറായി പറഞ്ഞു. നിയമസഭയ്ക്ക് പിന്നാലെ കണ്ണൂർ എയർപോർട്ട് ബോർഡ് യോഗവും പാര്‍ലമെന്ററി പാർട്ടി അടക്കം യോഗങ്ങളും ഉള്ളതിനാൽ ഓഫീസിൽ പോലും കയറാതെയാണ് മുഖ്യമന്ത്രി പോയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ വിശദീകരണം.

അതേസമയം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജൻ വിനായകന്റെ കുടുംബത്തെ കണ്ടു. സംഭവത്തിൽ നടപടി എടുക്കുമെന്ന് ജയരാജൻ വിനായകന്റെ കുടുംബത്തെ അറിയിച്ചിരുന്നു.

English summary
meeting with vinayakan's family pinarayi response.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X