കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംആര്‍ വാക്‌സിനേഷന്‍: പിന്നാക്കം നില്‍കുന്ന പ്രദേശങ്ങളില്‍ ജനകീയ യോഗങ്ങള്‍

കുട്ടികള്‍ക്ക് എംആര്‍ വാക്‌സിനേഷന്‍ നല്‍കുന്നതില്‍ പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ക്കാന്‍ കലക്റ്ററേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കുട്ടികള്‍ക്ക് എംആര്‍ വാക്‌സിനേഷന്‍ നല്‍കുന്നതില്‍ പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ക്കാന്‍ കലക്റ്ററേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.

കുറ്റ്യാടി, വളയം, നാദാപുരം, പയ്യോളി, വടകര മേഖലകളാണ് കോഴിക്കോട് ജില്ലയില്‍ വാക്‌സിനേഷനില്‍ പിന്നാക്കം നില്‍ക്കുന്നത്. ഈ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിയോജകമണ്ഡലങ്ങളിലെ എംഎല്‍എമാരെയും മറ്റു ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും യോഗമെന്ന് ജില്ലാ കലക്റ്റര്‍ യു.വി ജോസ് അറിയിച്ചു.

vaccination

കോഴിക്കോട് ജില്ലയില്‍ ഇതുവരെ 76.8 ശതമാനമാണ് വാക്‌സിനേഷന്‍ പുരോഗതി. 7,21,516 വിദ്യാര്‍ഥികള്‍ വാക്‌സിനേഷന്‍ എടുക്കേണ്ടതില്‍ 5,54,148 വിദ്യാര്‍ഥികള്‍ കുത്തിവെയ്പ് എടുത്തു. 25 ശതമാനത്തില്‍ കുറവ് ഉള്ള 33 സ്‌കൂളുകളും 50 ശതമാനത്തില്‍ കുറവുള്ള 223 സ്‌കൂളുകളും കോഴിക്കോട് ജില്ലയിലുണ്ട്. ആകെയുള്ള 1920 സ്‌കൂളുകളില്‍ 92 സ്‌കൂളുകള്‍ 100 ശതമാനം വാക്‌സിനേഷന്‍ നല്‍കി. 50 ശതമാനത്തില്‍ താഴെ പുരോഗതിയുള്ള സ്‌കൂളുകളില്‍ ഒരു തവണകൂടി ആരോഗ്യപ്രവര്‍ത്തകര്‍ ക്യാംപ് നടത്തും. കുത്തിവെയ്പ് എടുക്കാത്ത കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കും. ഇവരുടെ രക്ഷിതാക്കളുമായി അധ്യാപകര്‍ നേരിട്ട് ബന്ധപ്പെടണമെന്നും കലക്റ്ററേറ്റില്‍ ചേര്‍ന്ന അവലോകനയോഗം നിര്‍ദേശിച്ചു.
vaccination1

ഡിഎംഒ ഡോ. വി. ജയശ്രീ, ആര്‍സിഎച്ച് ഓഫിസര്‍ ഡോ. സരളാനായര്‍, ഡബ്യൂഎച്ച്ഒ പ്രതിനിധികളായ ഡോ. സൈറാബാനു, ഡോ. നിഷാ ജോസ്, യൂനിസെഫ് പ്രതിനിധി ഡോ. റിയാസുദ്ദീന്‍, കുത്തിവെയ്പില്‍ പിന്നാക്കം നില്‍ക്കുന്ന സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ദിലീപ് കേസില്‍ പോലീസിന്റെ പൂഴിക്കടകന്‍; വീണ്ടും കോടതിയിലേക്ക്, ഒരുവെടിക്ക് രണ്ട് പക്ഷി!!ദിലീപ് കേസില്‍ പോലീസിന്റെ പൂഴിക്കടകന്‍; വീണ്ടും കോടതിയിലേക്ക്, ഒരുവെടിക്ക് രണ്ട് പക്ഷി!!

English summary
M R Vaccination: Meetings for Backward Community
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X