Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏറെ കാലത്തിന് ശേഷം മമ്മൂട്ടി വിദേശത്തേക്ക്; യാത്ര ഈ രാജ്യത്തേക്ക്, പങ്കെടുക്കുന്നത് 2 ചടങ്ങുകളില്‍

കൊച്ചി: കൊവിഡ് മഹാമാരി കാരണം ഏറെ കാലം രാജ്യം സ്തംഭനാവസ്ഥയിലായിരുന്നു. മറ്റു മേഖലകളെ പോലെ സിനിമാ മേഖലയും നിലച്ചു. നിരന്തരമായ ആവശ്യം പരിഗണിച്ച് ചില സംസ്ഥാനങ്ങളില്‍ സിനിമാ ചിത്രീകരണം തുടങ്ങിയിട്ടുണ്ട്. ഇതോടെ മലയാള സിനിമയും സജീവമായി. താരങ്ങള്‍ പൊതുരംഗത്ത് വീണ്ടും എത്തി. നടന്‍ മമ്മൂട്ടി ഇപ്പോള്‍ ഏറെ കാലത്തിന് ശേഷം വിദേശത്തേക്ക് പുറപ്പെടുകയാണ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍എം ബാദുഷ, മമ്മൂട്ടി വിമാനത്തില്‍ ഇരിക്കുന്ന ചിത്രം പങ്കുവച്ചു. താരത്തിന്റെ യാത്ര ഗള്‍ഫിലേക്കാണ്. രണ്ടു പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുക. വിശദാംശങ്ങള്‍ ഇങ്ങനെ....

1

കൊവിഡ് കാരണം ജാഗ്രതയോടെയായിരുന്നു മമ്മൂട്ടിയുടെ ഇതുവരെയുള്ള ഇടപെടല്‍. ഒട്ടേറെ ചടങ്ങുകളില്‍ അദ്ദേഹം ഭാഗമായെങ്കിലും എല്ലാം ഓണ്‍ലൈന്‍ വഴിയായിരുന്നു. മലപ്പുറം ജില്ലാ ഭരണകൂടം നടപ്പാക്കിയ പ്രാണവായു പദ്ധതിക്ക് മമ്മൂട്ടി പങ്കെടുത്തത് ഓണ്‍ലൈന്‍ ആയിട്ടായിരുന്നു. പിന്നീട് അദ്ദേഹം കോഴിക്കോട്ടെ ഒരു പരിപാടിക്ക് നേരിട്ടെത്തി.

2

കോഴിക്കോട് മൈത്ര ആശുപത്രിയില്‍ നടന്ന ഒരു പരിപാടിയിലാണ് ഏറെ കാലത്തിന് ശേഷം മമ്മൂട്ടി നേരിട്ടെത്തിയത്. തന്റെ കാലിനുള്ള പ്രശ്‌നങ്ങള്‍, അത് സഹിച്ചുകൊണ്ട് സിനിമാ ചിത്രീകരണത്തില്‍ പങ്കെടുക്കുന്നത്... തുടങ്ങിയ കാര്യങ്ങളെല്ലാം താരം അന്ന് വിശദീകരിച്ചിരുന്നു. എന്നാല്‍ മൈത്രയില്‍ മമ്മൂട്ടി പങ്കെടുത്ത ചടങ്ങില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പേരെത്തി. ഇതോടെ താരത്തിനെതിരെ എലത്തൂര്‍ പോലീസ് കേസെടുക്കുകയും ചെയ്തു.

3

ഇപ്പോള്‍ മമ്മൂട്ടി ഏറെ കാലത്തിന് ശേഷം വിദേശത്തേക്ക് പോകുകയാണ്. യുഎഇയിലേക്കാണ് അദ്ദേഹത്തിന്റെ യാത്ര. രണ്ടു വര്‍ഷത്തിനിടെയുള്ള ആദ്യ വിദേശയയാത്രയാണിത്. ദുബായിലേക്ക് മമ്മൂട്ടി വിമാനത്തില്‍ പോകുന്ന കാര്യം ബാദുഷ ചിത്രങ്ങള്‍ പങ്കുവച്ചതോടെയാണ് പുറംലോകം അറിഞ്ഞത്. ദുബായില്‍ വിവാഹ ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.

4

മമ്മൂട്ടിക്കും മോഹന്‍ലാലിനും കഴിഞ്ഞദിവസം യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചിരുന്നു. കലാരംഗത്തെ മികച്ച സംഭാവനകളാണ് ഇരുവരെയും യുഎഇയുടെ ദീര്‍ഘകാല വിസയ്ക്ക് അര്‍ഹരാക്കിയത്. 10 വര്‍ഷം വരെ യുഇയില്‍ താമസിക്കാന്‍ സാധിക്കുന്നതാണ് ഈ വിസ. മമ്മൂട്ടിയുടെ യുഎഇ സന്ദര്‍ശനത്തിനിടെ ഈ വിസ അദ്ദേഹം നേരിട്ട് സ്വീകരിക്കും.

5

ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്ന ചടങ്ങിന് പുറമെ, ഒരു വിവാഹ ചടങ്ങിലും മമ്മൂട്ടി പങ്കെടുക്കും. ആദ്യമായിട്ടാണ് കേരളത്തില്‍ നിന്നുള്ള സിനിമാ താരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. അതിന് അര്‍ഹരായതാകട്ടെ, മലയാളത്തിലെ രണ്ട് മഹാനടന്‍മാരും. നേരത്തെ ഷാറൂഖ് ഖാന്‍, സഞ്ജയ് ദത്ത് ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങളും സാനിയ മിര്‍സ ഉള്‍പ്പെടെയുള്ള കായിക താരങ്ങള്‍ക്കും യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു.

6

അര നൂറ്റാണ്ടായി സിനിമാ രംഗത്ത് തിളങ്ങി നില്‍ക്കുകയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ അനുഭവങ്ങള്‍ പാളിച്ചകള്‍ റിലീസ് ചെയ്തത് 1971 ആഗസ്റ്റ് ആറിനായിരുന്നു. ഇതിന്റെ വാര്‍ഷികം കേരള സര്‍ക്കാര്‍ പ്രത്യേകം ആഘോഷിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പണം ചെലവഴിച്ചുള്ള ആഘോഷങ്ങള്‍ വേണ്ട എന്ന് താരം സര്‍ക്കാരിനെ അറിയിച്ചു. എങ്കിലും നിരവധി പ്രമുഖര്‍ മമ്മൂട്ടിയെ വീട്ടിലെത്തി ആദരിച്ചിരുന്നു.

തണ്ണീര്‍മത്തനിലെ 'സ്‌കൂള്‍ കുട്ടി' തന്നെയാണോ ഇത്; ഗോപിക രമേശിന്റെ ചിത്രങ്ങള്‍ വൈറല്‍

7

അഞ്ചു പതിറ്റാണ്ട് സിനിമയില്‍ പൂര്‍ത്തിയാക്കുമ്പോഴും മമ്മൂട്ടി തിരക്കിലാണ്. ഒരുപിടി സിനിമകള്‍ ഇപ്പോഴും അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനിരിക്കുകയാണ്. അമര്‍ നീരദിനൊപ്പമുള്ള ഭീഷ്മ പര്‍വം, റതീന ഷര്‍ഷാദിനൊപ്പമുള്ള പുഴു, സിബിഐയുടെ അഞ്ചാം ഭാഗം എന്നിവ വൈകാതെ പൂര്‍ത്തിയാകും. തെലുങ്ക് ചിത്രത്തില്‍ മമ്മൂട്ടി വില്ലന്റെ റോളില്‍ എത്തുന്നു എന്ന വാര്‍ത്തകളുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+