പുത്തന്‍ കാരവാന് സ്വന്തമാക്കി മെഗാസ്റ്റാര്‍ മമ്മൂട്ടി; സവിശേഷതകള്‍ അറിയാം
തിരുവനന്തപുരം: വാഹനം, കൂളിങ് ഗ്ലാസ്, ക്യാമറ ഇത് മുന്നിനോടും മെഗാസ്റ്റാര്‍ മമ്മൂട്ടിക്കുള്ള താല്പര്യം കേരളക്കരയിലെ ഏത് കൊച്ചു കുട്ടികള്‍ക്കും. ഇത് മൂന്നിന്റെയും വലിയൊരു ശേഖരം തന്നെ മെഗാസ്റ്റാറിനുണ്ട്. 3 ലക്ഷം രൂപയോളം വില വരുന്ന പുതിയ ക്യാമറ സ്വന്തമാക്കിയ വിവരം സെപ്തംബറില്‍ മമ്മൂട്ടി പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ തന്റെ വാഹന ശേഖരത്തിലേക്ക് പുതിയ കാരവാന് കൂടി എത്തിച്ചിരിക്കുകയാണ് മെഗാസ്റ്റാര്‍. തന്റെ മറ്റെല്ലാ വാഹനങ്ങളുടേയും നമ്പറായ 369 തന്നെ ഈ പുത്തന്‍ കാരവാനിന് ലഭിക്കുകയും ചെയ്തു.

മ്മൂട്ടിയുടെ പുത്തന്‍ കാരവാന്
വോള്‍വോ ബസില്‍ പണി കഴിപ്പിച്ചതാണ് മമ്മൂട്ടിയുടെ പുത്തന്‍ കാരവാന്. സാധരണ ഗതിയില്‍ കാരവാനുകളില്‍ ദീര്‍ഘദൂര യാത്രകള്‍ സാധ്യമായിരിക്കില്ല. ലൊക്കേഷനിലെ വിശ്രമങ്ങള്‍ക്ക് മാത്രമാണ് പലരും കാരവാന് ഉപയോഗിക്കുന്നത്. എന്നാല്‍ മെഗാസ്റ്റാറിന്റെ പുതിയ കാരവാനില്‍ യാത്രാ സൗകര്യവും ഉണ്ട്. ബെഡ്റൂം അടക്കമുള്ള സൗകര്യമാണ് പുതിയ വാഹനത്തിലുള്ളത്.

മമ്മൂട്ടി യാത്ര ചെയ്തത്
പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച ശേഷം പുതിയ കാരവാനിലായിരുന്നു മമ്മൂട്ടി യാത്ര ചെയ്തത്. സെമി ബുളളറ്റ് പ്രൂഫ് ഗ്ലാസുകൾ, പൂർണമായും സൗണ്ട് പ്രൂഫ് തുടങ്ങിയവയാണ് കാരവാന്റെ പ്രത്യേകതകൾ. തിയേറ്റര്‍ സംവിധാനത്തിന് സൈനേജ് ടിവികളും ഉപയോഗിച്ചിട്ടുണ്ട്. ഉപയോഗിക്കേണ്ട സമയത്ത് ടിവി സംവിധാനം ഉയര്‍ന്നു വന്ന് വാഹനത്തിനകം തീയേറ്ററായി മാറുന്ന രീതിയിലാണ് സജ്ജീകരണം

തിയേറ്റര്‍ സംവിധാനം
തിയേറ്റര്‍ സംവിധാനങ്ങള്‍ക്കായി യമഹയുടെ തീയേറ്റര്‍ സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. റോൾസ്റോയിസിലും മറ്റുമുളള ആകാശനീലിമ ആസ്വദിക്കാനുളള സൗകര്യവും വാഹനത്തിലുണ്ട്. പുറത്തേക്ക് കൂടി വികാസം പ്രാപിക്കുന്ന തരത്തിലാണ് ബെഡ് റൂം സംവിധാനം ഉയര്‍ത്തിയിരിക്കുന്നത്. ഫ്രിഡ്ജ്, ഓവന്, സംവിധാനങ്ങളുടെ കിച്ചണും സജ്ജീകരിച്ചിരിക്കുന്നു.

ഓജസ് ഓട്ടോമൊബൈല്‍സ്
ഒരാഴ്ചയോളം വെള്ളം ശേഖരിച്ച് വെക്കാനുള്ള കപ്പാസിറ്റിയാണ് കാരവാനിലെ വാട്ടര്‍ ടാങ്കിനുള്ളത്. കുലുക്കം അനുഭവപ്പെടാതിരിക്കാന്‍ മുന്നിലും പിന്നിലും എയര്‍ ബലൂണുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ഇന്ത്യയിലെ മുന്‍നിര ബോഡി നിര്‍മാതാക്കളായ ഓജസ് ഓട്ടോമൊബൈല്‍സാണ് കോതമംഗലം ഓജസാണ് മമ്മൂട്ടിയുടെ രണ്ടാമത്തെ കാരവാനും ഒരുക്കുന്നത്. ഇന്ത്യയിൽ കാരവാൻ നിർമ്മിക്കാൻ ലൈസൻസ് ഉളള ഏക സ്ഥാപനം കൂടിയാണ് ഓജസ്.

ആന്റോ ജോസഫും
കൊറോണ വൈറസ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് വീട്ടില്‍തന്നെ കഴിയുകയായിരുന്ന മമ്മൂട്ടി 275 ദിവസത്തിന് ശേഷം കഴിഞ്ഞ ദിവസമായിരുന്നു വീട് വിട്ട് പുറത്തിറങ്ങിയത്. കൊച്ചിയിലെ ഷോപ്പിലെത്തി സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചായ കുടിക്കുന്നു മമ്മൂട്ടിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. നിര്‍മ്മാതാവും സുഹൃത്തുമായ ആന്റോ ജോസഫിനും പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയ്ക്കും ഒപ്പം കലൂരിലെ തട്ടുകടയിലായിരുന്നു മമ്മൂട്ടിയെത്തിയത്.

രമേഷ് പിഷാരടിയും
ആന്റോ ജോസഫിനെയും, ബാദുഷയെയും കൂടാതെ നടനും സംവിധായകനുമായ രമേഷ് പിഷാരടിയും പേര്‍സണല്‍ അസിസ്റ്റന്റും മേക്ക് അപ്പ് മാനുമായ ജോര്‍ജും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. മാസങ്ങള്‍ക്ക് ശേഷം മമ്മൂട്ടി പുറത്തിറങ്ങിയതോടെ മമ്മൂട്ടി ചിത്രങ്ങളുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന പ്രതീക്ഷകളാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്.

കടയ്ക്കല്‍ ചന്ദ്രന്
വണ്‍, പ്രീസ്റ്റ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. നവാഗതനായ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ എന്ന സിനിമയുടെ ശേഷിക്കുന്ന ചിത്രീകരണവും ദ പ്രീസ്റ്റ് ഡബ്ബിംഗും പൂര്‍ത്തിയാക്കാനുണ്ട്. മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന ചിത്രമാണ് വണ്‍. കടയ്ക്കല്‍ ചന്ദ്രന് എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.

അമല്‍ നീരദിന്റെ ബിലാല്‍
ബിലാലിന് മുമ്പ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണവും ഉടന്‍ ആരംഭിച്ചേക്കും. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ ആദ്യ ഷെഡ്യൂള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയായിരുന്നു കൊവിഡ് വ്യാപനവും ലോക്ക് ഡൗണും വന്നത്. ഇതോടെ മമ്മൂട്ടി പൂര്‍ണ്ണമായും വീടിനുള്ളിലേക്ക് ഒതുങ്ങുകയായിരുന്നു.

കൊല്‍ക്കത്തയിലും
ബിഗ് ബജറ്റ് ചിത്രമായ ബിലാലിന് വേണ്ടി നൂറ് ദിവസത്തോളമായിരുന്നു മമ്മൂട്ടി നീക്കി വെച്ചിരുന്നത്. കേരളത്തിന് പുറമേ കൊല്‍ക്കത്തയിലും ചിത്രീകരണം പ്ലാന്‍ ചെയ്തിരുന്നു. മമ്മൂട്ടിയെ നായകനാക്കി സന്ത്യന്‍ അന്തിക്കാടും ഒരു ചിത്രം ആലോച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇതും മാറ്റിവെച്ചിരിക്കുകയാണ്.

രഞ്ജിത് ചിത്രം
രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രം, നവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന സിനിമ തുടങ്ങിയ ചിത്രങ്ങളും മാറ്റി വെക്കപ്പെട്ടവയില്‍ പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വണ്‍, പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളുടെ ബാക്കി വര്‍ക്കുകളായിരിക്കും ആദ്യം തീര്‍ക്കുക. അതിന് പിന്നാലെ അമല്‍ നീരദ് ചിത്രത്തിലേക്കും കടക്കുമെന്നാണ് സൂചന.