• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുസ്ലീം നടിയെയും കൊണ്ട് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കയറി.... വിവാദ വെളിപ്പെടുത്തല്‍!!

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് തന്ത്രി നട അടച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മുന്‍ സാംസ്‌കാരിക വകുപ്പ് ജീവനക്കാരന്‍ രംഗത്ത്. ഇതിന്റെ സത്യാവസ്ഥയും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തില്‍ മുമ്പ് മുസ്ലീമായ സിനിമാ നടി കയറിയിട്ടുണ്ടെന്നാണ് മേഘനാഥ് എടവലത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. അതേസമയം നടി ആരാണെന്ന് ഇയാള്‍ വ്യക്തമാക്കിയിട്ടില്ല.

പോസ്റ്റ് ശരിക്കും വിവാദമായിട്ടുണ്ട്. ദര്‍ശനത്തിനെത്തിയ അന്യസംസ്ഥാനത്ത് നിന്നുള്ള 18 അംഗ സംഘത്തിലെ രണ്ട് സ്ത്രീകള്‍ തലയില്‍ ചുരിദാറിന്റെ ഷാളിട്ടത് സിസിടിവിയില്‍ കണ്ടവരാണ് തന്ത്രിയെ പിരികയറ്റിയത്. മുസ്ലീമായാലും മുണ്ടും നേരിയതും ഉടുത്താല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്നും എന്നാല്‍ ഹിന്ദുക്കളായാലും തലയില്‍ ഷാളിട്ടാല്‍ പ്രവേശനം നിഷേധിക്കപ്പെടുമെന്നും ഇയാള്‍ പോസ്റ്റില്‍ പറയുന്നു.

നട അടച്ചു

നട അടച്ചു

അഹിന്ദുക്കള്‍ പ്രവേശിച്ചു എന്നതിനെ തുടര്‍ന്നാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ നട തന്ത്രി അടച്ചത്. ശുദ്ധിക്രിയകള്‍ക്ക് ശേഷമേ ഇനി നട തുറക്കൂ. ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിലാണ് കര്‍മങ്ങള്‍ നടക്കുക. വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് അഹിന്ദുക്കളായ മൂന്നു പേര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചത്. കഴിഞ്ഞ ദിവസമെത്തിയവരെ സുരക്ഷാ ജീവനക്കാര്‍ പിടികൂടിയിരുന്നു. അതേസമയം നട അടച്ചെങ്കിലും ചുറ്റമ്പലത്തില്‍ ഭക്തര്‍ക്ക് പ്രവേശനമുണ്ടായിരുന്നു. ഹിന്ദു മത വിശ്വാസിയാണെന്ന് സത്യവാങ്മൂലം നല്‍കിയാല്‍ മാത്രമേ സാധാരണ മറ്റ് മതസ്ഥര്‍ക്ക് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പ്രവേസനം അനുവദിക്കൂ.

തന്ത്രിയേക്കാള്‍ വലിയ കുതന്ത്രി

തന്ത്രിയേക്കാള്‍ വലിയ കുതന്ത്രി

ശബരിമല തന്ത്രിയേക്കാള്‍ വലിയ കുതന്ത്രിയാണ് ശ്രീപത്മനാഭ സന്നിധിയിലേത്. വെയില്‍ കൊള്ളാതിരിക്കാന്‍ ഷാള്‍ തലയില്‍ കൂടിയിട്ട സ്ത്രീകള്‍ അന്യമതസ്ഥരാണെന്ന് വ്യാഖ്യാനിച്ചാണ് ഇതിയാന്‍ ഇന്നലെ ക്ഷേത്ര നട അടച്ച് ശുദ്ധകലശം നടത്തിയത്. ഇനി പരിഹാരക്രിയ. കൂടി ഉണ്ടത്രെ. ഒന്‍പതാം തീയ്യതി ദര്‍ശനത്തിനെത്തിയ അന്യസംസ്ഥാനത്ത് നിന്നുള്ള 18 അംഗ സംഗത്തിലെ രണ്ട് സ്ത്രീകള്‍ തലയില്‍ ചുരിദാറിന്റെ ഷാളിട്ടത് സിസിടിവിയില്‍ കണ്ടവരാണേ്രത പിരികയറ്റിയത്.

ഇതോടെ ഉറപ്പിച്ചു

ഇതോടെ ഉറപ്പിച്ചു

ഹിന്ദുക്കള്‍ക്ക് മാത്രം പ്രവേശനമുള്ള ക്ഷേത്ര സന്നിധിയില്‍ അന്യമതസ്ഥര്‍ കയറിയെന്ന് അതോടെ തന്ത്രിക്ക് ഉറപ്പായി. അതുകൊണ്ട് മേലില്‍ ആരും തലയില്‍ ഷാളിട്ട് പപ്പനാവനെ കാണാന്‍ ശ്രമിക്കരുത്. എന്തൊരു മണ്ടത്തരമാണ് ഈ തന്ത്രിയൊക്കെ വിളമ്പുന്നത്. ഷാനിമോള്‍ ഉസ്മാന്‍ മുണ്ടും നേരിയതുമിട്ട് വന്നാല്‍ കയറാം. എന്നാല്‍ കെപി ശശികല തലയില്‍ സാരിയിട്ടാല്‍ പറ്റില്ല. എങ്ങനെ ചിരിക്കാതിരിക്കും.

മുമ്പുള്ള സംഭവം പറയാം

മുമ്പുള്ള സംഭവം പറയാം

സിസിടിവി പപ്പനാവനെ കാത്തു. ഇനി സിസിടിവി ഒക്കെ വരുന്നതിന് മുമ്പുള്ള ഒരു പഴയ സംഭവം. ഈയുള്ളവന്‍ സാംസ്‌കാരിക വകുപ്പില്‍ ജോലി ചെയ്യുന്ന കാലം. ഒരു പ്രശസ്ത നടി, മുസ്ലീമായ അവരുടെ സിനിമാപ്പേര് ഹിന്ദുവിന്റേതായിരുന്നു. അക്കാലത്തെ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി എന്നെ ഒരു ദൗത്യമേല്‍പ്പിച്ചു. നടി പപ്പനാവനെ കണ്ടേ ഒക്കൂ. ഒന്നു കൊണ്ടുപോകണം.

അവിശ്വാസിയായിട്ടും വിട്ടില്ല

അവിശ്വാസിയായിട്ടും വിട്ടില്ല

ഞാന്‍ അവിശ്വാസിയിലാണ്, ആരാധനാലയങ്ങളില്‍ പോകാറില്ല എന്നൊക്കെ പറഞ്ഞ് ഒഴിയാന്‍ നോക്കി. അദ്ദേഹം വിട്ടില്ല. നടിക്ക് ക്ഷേത്ര ചരിത്രം കൂടി ആംഗലേയത്തില്‍ പറഞ്ഞു കൊടുക്കണം. ഒടുവില്‍ ഞാന്‍ നടിയേയും കൊണ്ട് ക്ഷേത്രപ്രവേശം നടത്തി. തന്ത്രി അടക്കമുള്ള അമ്പലം നടത്തിപ്പുകാര്‍ ആരാധനയോടെ അകമ്പടി സേവിച്ചെന്ന് മാത്രമല്ല, സകല മുക്കും മൂലയും കയറ്റി കാണിക്കുകയും ചെയ്തു.

ഭക്തി ഭ്രാന്ത്ര് ഇത്ര മൂത്തിരുന്നില്ല

ഭക്തി ഭ്രാന്ത്ര് ഇത്ര മൂത്തിരുന്നില്ല

അന്ന് ഭക്തി ഭ്രാന്ത് ഇത്ര മൂക്കാത്തത് കൊണ്ടാണോ അതോ പേരില്‍ വീണതാണോന്നറിയില്ല. ഒരു പ്രശ്‌നവുമുണ്ടായില്ലെന്ന് മാത്രമല്ല നടി ഹാപ്പി. ഇത്രയേ ഉള്ളൂ. ആയിരങ്ങള്‍ വരുന്നതില്‍ നിങ്ങള്‍ ഹിന്ദുവാരാണെന്ന് എങ്ങനെ തിരിച്ചറിയും. ഹിന്ദൂന്ന് കൊമ്പ് വല്ലതുവമുണ്ടോ. വസ്ത്രം നോക്കി എങ്ങനെ ഒരാളുടെ മതം തിരിച്ചറിയുമെന്നും ഇയാള്‍ ചോദിക്കുന്നു.

ഇടതിന് പകരം വലത്തോട്ട് ഉടുക്കണോ

ഇടതിന് പകരം വലത്തോട്ട് ഉടുക്കണോ

ചുരിദാറോ സാരിയോ ഉടത്താല്‍ ഇടത്തിന് പകരം വലത്തോട്ട് മുണ്ടുടുത്താല്‍ നിങ്ങള്‍ ക്ഷേത്ര പ്രവേശനത്തിന് യോഗ്യരാണ്. മറിച്ച് വെയിലോ മഴയോ കൊള്ളാതിരിക്കാന്‍ തലയില്‍ വല്ലതും ചുറ്റിയാല്‍ തീര്‍ന്നു. എത്ര മണ്ടന്‍ കൊണാപ്പിമാരാണ് ഈ ക്ഷേത്രം നടത്തിപ്പുകാര്‍ അല്ല എന്നും മേഘനാഥ് തന്റെ പോസ്റ്റില്‍ ചോദിക്കുന്നു. അതേസമയം അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ വന്‍ വിവാദമായിട്ടുണ്ട്.

സികെ ജാനു ഇടതുമുന്നണിയിലേക്ക്...... കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തി

രാജസ്ഥാനിൽ ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി; 25 പുതുമുഖങ്ങൾ

English summary
meghanath edavalath fb post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X