Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനാമി ഒരു ആവശ്യം ഉണ്ടാകുമ്പോള്‍ വരൂല..!! ചന്ദനമഴ അമൃതയുടെ ബ്രഹ്മാണ്ഡ ദുരന്ത വിവാഹ വീഡിയോ വൈറല്‍..!!

ലൈക്ക് വാങ്ങി വൈറലാകുന്ന വീഡിയോകള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി ഒരു കല്യാണവീഡിയോ പ്രമൊ ഡിസ് ലൈക്ക് വാങ്ങി വൈറലാവുകയാണ്. ചന്ദനമഴ സീരിയല്‍ താരം മേഘ്‌ന വിന്‍സന്റിന്റെ കല്യാണ വീഡിയോ പ്രമോ ആണ് ലൈക്കിന്റെ പതിന്മടങ്ങ് ഡിസ് ലൈക്ക് വാങ്ങിക്കൂട്ടിയിരിക്കുന്നത്. സീരിയല്‍ പോലെ തന്നെ ദുരന്തമായിപ്പോയി പ്രമോ വീഡിയോ എന്നാണ് സോഷ്യല്‍ വീഡിയയിലെ പൊതുജന സംസാരം. എന്തായാലും സംഗതി ഹിറ്റാണ്.

Read Also: ജയലളിതയുടെ എസ്‌റ്റേറ്റിലെ കൊലപാതകം: രഹസ്യങ്ങൾ ചുരുളഴിയുന്നു..! പിന്നില്‍ മോദി കളിച്ച നാടകം..!!

Read Also: വീട്ടിലെത്തി ട്യൂഷനെടുക്കും..! പഠിപ്പിക്കുന്നതിനിടെ മറ്റേപ്പണി'യും..!! ഇതാണ് ട്യൂഷൻ ക്സാസ്സ്..!!

Read Also: കൊച്ചിയില്‍ നടിക്ക് സംഭവിച്ചത് വീണ്ടും..!! നടിയെ കാർ ഡ്രൈവർമാർ ചേർന്ന് ചെയ്തത്..!! ഷോക്കിംഗ്..!!

ഇത് ബ്രഹ്മാണ്ഡ ദുരന്തം

സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന മേഘ്‌നയുടെ വിവാഹ പ്രമൊ വീഡിയോയെക്കുറിച്ച് കാഴ്ചക്കാര്‍ക്ക് ഒറ്റ അഭിപ്രായമേ ഉള്ളൂ. ദുരന്തം. ഇതുവരെ യൂട്വൂബില്‍ 34 ലക്ഷത്തോളം വ്യൂവേഴ്‌സിനെ ഉണ്ടാക്കിയിട്ടുണ്ട് ഈ വീഡിയോ.

ഡിസ് ലൈക്ക് പ്രളയം

പക്ഷേ വീഡിയോ കാണാന്‍ എത്തുന്നവരില്‍ ഭൂരിപക്ഷവും സോഷ്യല്‍ മീഡിയയിലെ ട്രോള്‍ കണ്ട് ദുരന്തത്തിന്റെ വലുപ്പം അളക്കാന്‍ എത്തുന്നവരാണ് എന്നതാണ് തമാശ. വീഡിയോയ്ക്ക് കാഴ്ചക്കാര്‍ ഉണ്ടെങ്കിലും ലഭിച്ച ലൈക്കിന്റെ എണ്ണവും ഡിസ് ലൈക്കിന്റെ എണ്ണവും കേട്ടാല്‍ ഞെട്ടും

പതിനായിരത്തിന് മേലെ ഡിസ് ലൈക്ക്

എണ്ണിച്ചുട്ട അപ്പം പോലെ വെറും 416 ലൈക്കുകളാണ് ഇതുവരെ മേഘ്‌നയുടേയും പ്രതിശ്രുതവരന്റേയും ഫുട്‌ബോള്‍ കളി വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഡിസ്ലൈക്ക് ആണ് ഹൈലൈറ്റ്. ഇരുപത്തിയേഴായിരത്തിനും മേലെയാണ് ഡിസ് ലൈക്ക്.

ഫുട്ബോളാണ് താരം

വിവാഹ വീഡിയോയുടെ തീം ഇങ്ങനെയാണ്.കടല്‍ തീരത്ത് കയ്യിലൊരു ഫുട്‌ബോളുമായി മന്ദം മന്ദം നടന്നുവരുന്ന മേഘ്‌ന. പതുക്കെ ഫുട്‌ബോള്‍ നിലത്ത് വെയ്ക്കുന്നു. എതിര്‍വശത്തെ ഗോള്‍വലയ്ക്ക് മുന്നില്‍ തടുക്കാന്‍ തയ്യാറായി വരന്‍ ഡോണ്‍ ടോം.

പെറ്റതള്ള സഹിക്കൂല

ഗോള്‍ വല ലക്ഷ്യമാക്കി മേഘ്‌ന പന്ത് തൊടുക്കുന്നു. ബോള്‍ വരുന്നതും നോക്കി അനങ്ങാതെ നില്‍ക്കുന്ന ഡോണ്‍ ആസ്ഥാനത്ത് പണി വാങ്ങിക്കുന്നു. പിന്നാലെ ഭാവങ്ങള്‍ വാരിവിതറി വരന്റെയും വധുവിന്റേയും മോണോആക്ട് പ്രകടനം. പെറ്റതള്ള സഹിക്കൂല കണ്ടാല്‍.

ചറപറാ കമന്റോട് കമന്റ്

വീഡിയോ കണ്ട് കണ്ണ് തള്ളിയവര്‍ ഡിസ് ലൈക്ക് മാത്രമല്ല വാരിക്കോരി ചൊരിഞ്ഞിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ മേഘ്‌നയേയും വരനേയും ട്രോളുന്ന കമന്റുകള്‍ തട്ടി നടക്കാന്‍ വയ്യാത്ത സ്ഥിതിയായിട്ടുണ്ട്. സുനാമി ഒരു ആവശ്യം ഉണ്ടാവുമ്പോള്‍ വരില്ലെന്നാണ് ഒരു വിരുതന്റെ ആദ്യ കമന്റ്. പിന്നെയങ്ങോട്ട് ചറപറാ കമന്റാണ്.

വെറുപ്പിക്കലിന്റെ അപാര വേർഷൻ

ടൈറ്റാനിക്കിന് ശേഷം കടലിനെ ചുറ്റിപ്പറ്റി നടന്ന ഏറ്റവും വലിയ ദുരന്തമേ്രത ഈ വീഡിയോ. എന്റെ ഭാഗത്തും തെറ്റുണ്ട്. ലിങ്ക് തുറക്കാന്‍ പാടില്ലായിരുന്നുവെന്ന് ഒരു അപാര ട്രോള്‍. വെറുപ്പിക്കലിന്റെ പല വേര്‍ഷന്‍ കണ്ടിട്ടുണ്ട്. ഇത്ര ഭയാനകമായത് ആദ്യമായാണ്..അങ്ങനെ പോകുന്നു കമന്റുകള്‍.

യൂട്യൂബിൽ ഡിസ് ലൈക്ക് തരംഗം തീർക്കുന്ന വീഡിയോ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+