തട്ടിപ്പ് കേസില്‍ മേല്‍ശാന്തി അറസ്റ്റില്‍
കൊല്ലം: മേല്ശാന്തിമാര്ക്കിപ്പോള് അത്ര നല്ല കാലമല്ലെന്ന് തോന്നുന്നു. ശബരിമല മേല്‍ശാന്തി മകളുടെ സന്നിധാന ദര്‍ശനത്തെ തുടര്‍ന്നാണ് വിവാദത്തിലായെങ്കില് മറ്റൊരു മേല്‍ശാന്തി തട്ടിപ്പ് കേസിലാണ് കുടുങ്ങിയിട്ടുള്ളത്.
പല ക്ഷേത്രങ്ങളും മേല്‍ ശാന്തിയായി ജോലി ചെയ്തിരുന്ന കൃഷ്ണ ശര്‍മയെ ആണ് മോഷത്തിനും തട്ടിപ്പിനും പോലീസ് അറസ്റ്റ് ചെയ്തത്. ചന്ദ്രന് എന്പ്രാന്തിരി എന്ന പേരിലായിരുന്നു ഇയാള്‍ പല സ്ഥലങ്ങളില്‍ ജോലി ചെയ്തിരുന്നത്.

പത്തനാപുരം മഞ്ചള്ളൂര്‍ ക്ഷേത്ര സെക്രട്ടറിയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയ കസിലാണ് ഇപ്പോള്‍ കൃഷ്ണ ശര്‍മ അറസ്റ്റിലായിട്ടുള്ളത്. നെടുമണ്‍കാവ് ദുര്‍ഗ്ഗാ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചതും ഇയാളാണെന്ന് പോലീസ് പറയുന്നു.
പത്തനാപുരത്ത് നിന്ന് മോഷ്ടിച്ച മൊബൈല്‍ കൃഷ്ണ ശര്‍മയുടെ ഭാര്യ ഉപയോഗിച്ച് വരികയായിരുന്നു. സൈബര്‍ സെല്ലിന്റെ അന്വേഷണത്തിലാണ് മേല്‍ശാന്തി പിടിക്കപ്പെട്ടത്.
പലതവണ കേസുകളില്‍ കുടുങ്ങുകയും ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്ത ആളാണ് കൃഷ്ണശര്‍മ. 1997 ല്‍ തിരുവനന്തപുരം മഗലപുരത്ത് രണ്ട് മോഷണ കേസുകളില്‍ പ്രതിയായിരുന്നു ഇയാള്‍. ഈ കേസില്‍ രണ്ട് വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചു. ജയിലില്‍ നിന്നിറങ്ങിയ കൃഷ്ണ ശര്‍മ വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസില്‍ വീണ്ടും അകത്തായി. പിന്നീട് ജാമ്യത്തിലറങ്ങി ഇയാള്‍ മുങ്ങുകയായിരുന്നു.
കേരളത്തിന്റെ വിവധ ഭാഗങ്ങളില്‍ ചന്ദ്രന് എന്പ്രാന്തിരി എന്ന പേരില്‍ ഇയാള്‍ മേല്‍ശാന്തിയായി ജോലി ചെയ്തതായാണ് വിവരം. ജാമ്യത്തിലറങ്ങി മുങ്ങിയതിന് ശേഷം കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. മോഷണങ്ങളുടെ കൂട്ടത്തില്‍ മേല്‍ശാന്തിക്ക് റബ്ബര്‍ മോഷണവും ഉണ്ടായിരുന്നതായാണ് പോലീസ് നല്കുന്ന വിവരം.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications