കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടിപ്പ് കേസില്‍ മേല്‍ശാന്തി അറസ്റ്റില്‍

  • By Soorya Chandran
Google Oneindia Malayalam News

കൊല്ലം: മേല്‍ശാന്തിമാര്‍ക്കിപ്പോള്‍ അത്ര നല്ല കാലമല്ലെന്ന് തോന്നുന്നു. ശബരിമല മേല്‍ശാന്തി മകളുടെ സന്നിധാന ദര്‍ശനത്തെ തുടര്‍ന്നാണ് വിവാദത്തിലായെങ്കില്‍ മറ്റൊരു മേല്‍ശാന്തി തട്ടിപ്പ് കേസിലാണ് കുടുങ്ങിയിട്ടുള്ളത്.

പല ക്ഷേത്രങ്ങളും മേല്‍ ശാന്തിയായി ജോലി ചെയ്തിരുന്ന കൃഷ്ണ ശര്‍മയെ ആണ് മോഷത്തിനും തട്ടിപ്പിനും പോലീസ് അറസ്റ്റ് ചെയ്തത്. ചന്ദ്രന്‍ എന്പ്രാന്തിരി എന്ന പേരിലായിരുന്നു ഇയാള്‍ പല സ്ഥലങ്ങളില്‍ ജോലി ചെയ്തിരുന്നത്.

Thief

പത്തനാപുരം മഞ്ചള്ളൂര്‍ ക്ഷേത്ര സെക്രട്ടറിയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയ കസിലാണ് ഇപ്പോള്‍ കൃഷ്ണ ശര്‍മ അറസ്റ്റിലായിട്ടുള്ളത്. നെടുമണ്‍കാവ് ദുര്‍ഗ്ഗാ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചതും ഇയാളാണെന്ന് പോലീസ് പറയുന്നു.

പത്തനാപുരത്ത് നിന്ന് മോഷ്ടിച്ച മൊബൈല്‍ കൃഷ്ണ ശര്‍മയുടെ ഭാര്യ ഉപയോഗിച്ച് വരികയായിരുന്നു. സൈബര്‍ സെല്ലിന്റെ അന്വേഷണത്തിലാണ് മേല്‍ശാന്തി പിടിക്കപ്പെട്ടത്.

പലതവണ കേസുകളില്‍ കുടുങ്ങുകയും ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്ത ആളാണ് കൃഷ്ണശര്‍മ. 1997 ല്‍ തിരുവനന്തപുരം മഗലപുരത്ത് രണ്ട് മോഷണ കേസുകളില്‍ പ്രതിയായിരുന്നു ഇയാള്‍. ഈ കേസില്‍ രണ്ട് വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചു. ജയിലില്‍ നിന്നിറങ്ങിയ കൃഷ്ണ ശര്‍മ വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസില്‍ വീണ്ടും അകത്തായി. പിന്നീട് ജാമ്യത്തിലറങ്ങി ഇയാള്‍ മുങ്ങുകയായിരുന്നു.

കേരളത്തിന്റെ വിവധ ഭാഗങ്ങളില്‍ ചന്ദ്രന്‍ എന്പ്രാന്തിരി എന്ന പേരില്‍ ഇയാള്‍ മേല്‍ശാന്തിയായി ജോലി ചെയ്തതായാണ് വിവരം. ജാമ്യത്തിലറങ്ങി മുങ്ങിയതിന് ശേഷം കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. മോഷണങ്ങളുടെ കൂട്ടത്തില്‍ മേല്‍ശാന്തിക്ക് റബ്ബര്‍ മോഷണവും ഉണ്ടായിരുന്നതായാണ് പോലീസ് നല്‍കുന്ന വിവരം.

English summary
Melshanthi arrested for theft.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X