മേല്‍ശാന്തിയുടെ മകള്‍ സന്നിധാനത്ത്: നടപടി
കൊച്ചി: ശബരിമല മേല്‍ശാന്തിയുടെ മകള്‍ ആചാരം തെറ്റിച്ച് സന്നിധാനത്തെത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ തീരുമാനമായി. ശബരിമലയില്‍ പ്രത്യേകം പരിഹാര ക്രിയകള്‍ നടത്താന്‍ നിര്‍ദ്ദേശം നല്കി.
ശബരിമല മേല്‍ശാന്തി നാരായണന് നമ്പൂതിരിയുടെ 11 വയസ്സുള്ള മകള്‍ ആണ് സന്നിധാനത്ത് എത്തിയത്. 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്രീകള് ശബരിമല കയറരുതെന്നാണ് ആചാരം. മേല്‍ശാന്തിയുടെ അറിവോടെയാണ് ആചാര ലംഘനം നടന്നതെന്നും തളിഞ്ഞിട്ടുണ്ട്. മേല്‍ശാന്തിക്കെതിരെ നടപടിയെടുക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഹൈക്കോടതി നിര്‍ദ്ദശ പ്രകാരം ജില്ലാ ജഡ്ജി കെ ബാബു തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇദ്ദേഹമാണ് ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍.
മേല്‍ശാന്തിയെ കൂടാതെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ മോഹന്‍ ദാസ്, സോപാനം സ്പെഷ്യല്‍ ഓഫീസര്‍ പ്രസന്നകുമാര്‍, ദേവസ്വം ജീവനക്കാര്‍, മേല്‍ശാന്തിക്കൊപ്പം ഉണ്ടായിരുന്ന എഎസ്ഐ രാധാകൃഷ്ണന് നായര്‍ എന്നിവര്‍ക്കെതിരേയും നടപടിയെടുക്കാന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. മേല്‍ശാന്തിയുടെ മകളെ കൂടാതെ ആന്ധ്ര പ്രദേശ് സ്വദേശിനിയായ 11 കാരിയും സന്നിധാനത്ത് ദര്‍ശനം നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ശബരി മല ദര്‍ശനത്തിനെത്തിയ മേല്‍ശാന്തിയുടെ മകളേയും സംഘത്തേയും പമ്പയില്‍ വച്ച് തന്നെ പോലീസ് തടഞ്ഞതായിരുന്നു. മേല്‍ശാന്തിയുടെ മകളാണെന്നറിഞ്ഞതോടെയാണ് ഇവരെ മുകളിലേക്ക് പ്രവേശിപ്പിക്കാന്‍ തയ്യാറായത്. സന്നിധാനത്ത് വച്ച് അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരാണ് മേല്‍ശാന്തിയുടെ നടപടി ചോദ്യം ചെയ്തത്. പിന്നീട് രണ്ട് ദിവസം പിതാവിനോടൊപ്പം താമസിച്ചതിന് ശേഷമാണ് പെണ്‍കുട്ടി മടങ്ങിയത്.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications