കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിയോക് പിളര്‍പ്പിലേക്ക്, ഫിലിം ഫെഡറേഷനിലെത്തി ഫിയോക് അംഗങ്ങള്‍, ആന്റണി പെരുമ്പാവൂര്‍ തലപ്പത്തേക്ക്?

Google Oneindia Malayalam News

കൊച്ചി: തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് പിളര്‍പ്പിലേക്കെന്ന് സൂചന. ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും നേതൃസ്ഥാനത്ത് നിന്ന് മാറ്റുമെന്ന സൂചനകള്‍ക്കിടെയാണ് ഫിയോക് പിളരുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ഫെഡറേഷന്‍ യോഗത്തില്‍ ഫിയോക്കിന്റെ നിരവധി ഭാരവാഹികളാണ് പങ്കെടുത്തത്.

ഉത്തരാഖണ്ഡില്‍ ബാലന്‍സ് ചെയ്ത് ബിജെപി, ധമി സര്‍ക്കാരില്‍ വെട്ടിനിരത്തിയത് സീനിയേഴ്‌സിനെഉത്തരാഖണ്ഡില്‍ ബാലന്‍സ് ചെയ്ത് ബിജെപി, ധമി സര്‍ക്കാരില്‍ വെട്ടിനിരത്തിയത് സീനിയേഴ്‌സിനെ

ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഫിലിം ഫെഡറേഷന്‍ ഫിയോക്കിലെ പ്രശ്‌നങ്ങള്‍ മുതലെടുക്കുമെന്ന സൂചനയാണ് നല്‍കുന്നത്. ദുല്‍ഖര്‍ സല്‍മാനടക്കം ഫിയോക് ഏര്‍പ്പെടുത്തിയ വിലക്കിനെ അംഗീകരിക്കില്ലെന്നും, താരത്തെ വിലക്കില്ലെന്നും പ്രഖ്യാപിച്ച് കഴിഞ്ഞു സംഘടന.

1

ആന്റണി പെരുമ്പാവൂരിനെ ഫെഡറേഷന്റെ തലപ്പത്തേക്ക് കൊണ്ടുവരിക എന്ന തീരുമാനത്തിലാണ് സംഘടന എത്തിയിരിക്കുന്നത്. ഇക്കാര്യം ആന്റണിയെയും അറിയിച്ചിട്ടുണ്ട്. ആന്റണി ഈ തീരുമാനം ഏറെ കുറെ അംഗീകരിക്കുകയും ചെയ്തുവെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ആന്റണി കഴിഞ്ഞ ദിവസം പറഞ്ഞത് ഫെഡറേഷന്‍ അംഗത്വത്തില്‍ നിന്നും രാജിവെച്ചിട്ടില്ല എന്നാണ്. ഫിയോക്കില്‍ നിന്നും മാത്രമാണ് രാജിവെച്ചതെന്നും, താന്‍ ഫെഡറേഷന്റെ ഭാഗമാണെന്നും ആന്റണി പറഞ്ഞിരുന്നു. നിലവില്‍ 125 ഓളം സ്‌ക്രീനുകള്‍ ഫെഡറേഷന്‍ കൈവശമുണ്ടെന്നാണ് ഭാരവാഹികള്‍ പറയുന്നത്.

2

അതേസമയം ഫിയോക്കിന് കീഴിലുള്ള തിയേറ്ററുകള്‍ക്ക് പുതിയ സിനിമകള്‍ നല്‍കാതെയാകും സംഘടന പിളര്‍ത്താനുള്ള നീക്കം. ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ വിലക്കിയ നടപടിയില്‍ ഫിയോക്കിലെ പല അംഗങ്ങള്‍ക്കും വിയോജിപ്പുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്. ഈ മാസം 31 കൊച്ചിയില്‍ വെച്ച് ഫിയോക്കിന്റെ യോഗം നടക്കുന്നുണ്ട്. അതിന് ശേഷമായിരിക്കും തീരുമാനം. 2017ലാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍ന്ന് ദിലീപിന്റെ നേതൃത്വത്തില്‍ ഫിയോക് ആരംഭിച്ചത്. അന്ന് തന്നെ ആജീവനാന്ത ചെയര്‍മാനായി ദിലീപിനെയും ആജീവനാന്ത വൈസ് ചെയര്‍മാനായി ആന്റണി പെരുമ്പാവൂരിനെയും നിശ്ചയിക്കുകയായിരുന്നു.

3

അതേസമയം ഒടിടി തിയേറ്ററുകള്‍ക്ക് ഭീഷണിയല്ലെന്ന് കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സിയാദ് കോക്കര്‍ പറയുന്നു. കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ സിനിമയിലും ഉണ്ടാകും. അത്തരം മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. പണ്ട് സീരിയലുകള്‍ വന്നപ്പോഴും പ്രതിഷേധമുണ്ടായി. കാലത്തിന് അനുസരിച്ച് മാറ്റങ്ങള്‍ വേണം. ഒടിടി ബാധിക്കില്ലെന്നതിന് ഉദാഹരണമാണ് ഹൃദയം എന്ന ചിത്രം. അത് ഒടിടിയില്‍ റിലീസ് ചെയ്തിട്ടും തിയേറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടി. ഒടിടിയില്‍ ചിത്രം വന്നു എന്നത് കൊണ്ട് സിനിമകള്‍ വിലക്കുന്നത് മണ്ടത്തരമാണെന്നും സിയാദ് കോക്കര്‍ പറഞ്ഞു.

4

ഫാന്‍സ് ഷോ നിരോധിച്ച നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു. തിയേറ്ററില്‍ കളക്ഷന്‍ നേടുന്ന ഏത് പ്രവണതയും, അതിപ്പോള്‍ ഫാന്‍സ് ഷോയെങ്കില്‍ അതിനെ നമ്മള്‍ സ്വാഗതം ചെയ്യണം. ഫാന്‍സ് വന്നാല്‍ ഹൗസ്ഫുള്‍ കളക്ഷനല്ലേ ലഭിക്കുന്നത്. അതിന്റെ ഒരു വിഹിതം തിയേറ്റര്‍ ഉടമകള്‍ക്കും ലഭിക്കും. അതിനെ എന്തിന് എതിര്‍ക്കണം. ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടനെ ഇല്ലാതെയാക്കുക എന്ന ലക്ഷ്യത്തോടെ അയാളുടെ സിനിമകള്‍ നിരോധിക്കുക എന്ന നിലപാടിനെ ഞങ്ങള്‍ എതിര്‍ക്കും. ദുല്‍ഖറിന്റെ ഒരു പടം അല്ലെങ്കില്‍ ഞാന്‍ നിര്‍മിക്കുന്ന സിനിമ ഇറങ്ങുമ്പോള്‍ അതില്‍ വരുന്ന നഷ്ടം തിയേറ്റര്‍ ഉടമകള്‍ നികത്തുമോ? ഒടിടിയുമില്ല പടവും നഷ്ടം എന്ന അവസ്ഥയില്‍ ആ നഷ്ടം ഇവരൊക്കെ നികത്തുമോയെന്നും അദ്ദേഹം ചോദിക്കുന്നു.

5

ഫിയോക് സിനിമയിലെ പ്രശ്‌നങ്ങള്‍ക്ക് സംയുക്ത പരിഹാരം കണ്ടെത്താന്‍ നിലവില്‍ വന്ന സംഘടനയാണ്. എന്നാല്‍ അവര്‍ ഏകാധിപത്യത്തിലേക്ക് പോയിരിക്കുകയാണ്. കുറേ അംഗങ്ങള്‍ ഉണ്ടെന്നുള്ള ധൈര്യത്തില്‍ അവര്‍ കൈവിട്ട കളിയാണ് നടത്തിയത്. ആന്റണിയെയോ ദിലീപിനെയോ ഇത് ബാധിക്കില്ല. ഫിയോക്കില്‍ അംഗത്വമില്ലാത്ത ഒരുപാട് ഫെഡറേഷനിലുണ്ട്. ഫെഡറേഷന്‍ തിരിച്ചുവന്നപ്പോള്‍ അത് ഇന്‍ഡസ്ട്രിക്ക് ഗുണംചെയ്യുമെന്നാണ് നിര്‍മാതാക്കളും വിതരണക്കാരും വിശ്വസിക്കുന്നതെന്നും സിയാദ് കോക്കര്‍ പറഞ്ഞു. അതേസമയം വൈഡ് റിലീസുകള്‍ കാരണം 70 ലക്ഷത്തോളം രൂപ നഷ്ടമുണ്ടാകുന്നതായും അദ്ദേഹം വ്യക്തമാക്കി.

മാഡം തിരക്കഥാകൃത്തിന്റെ മുന്‍ ഭാര്യ? ദിലീപിന്റെ എല്ലാ രഹസ്യങ്ങളുമറിയാം, വെളിപ്പെടുത്തി സംവിധായകന്‍മാഡം തിരക്കഥാകൃത്തിന്റെ മുന്‍ ഭാര്യ? ദിലീപിന്റെ എല്ലാ രഹസ്യങ്ങളുമറിയാം, വെളിപ്പെടുത്തി സംവിധായകന്‍

Recommended Video

cmsvideo
ദുല്‍ഖറിനും നിര്‍മ്മാണ കമ്പനിക്കും വിലക്കേര്‍പ്പെടുത്തി ഫിയോക്

English summary
Members Against Dulquer Salmaan Ban, Feouk May Split Soon; Antony Perumbavoor May Lead it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X