കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4 ലക്ഷം അംഗങ്ങളെ ചേര്‍ക്കണമെന്ന് അമിത് ഷാ, കേരളത്തില്‍ കുറുക്കുവഴി തേടി നേതാക്കള്‍

  • By
Google Oneindia Malayalam News

തിരുവനന്തപുരം: മോദി തരംഗം ആഞ്ഞടിച്ചെങ്കിലും രാജ്യം തൂത്തുവാരാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇത്തവണയും ബിജെപിയെ പുറത്ത് നിര്‍ത്തി. കേരളം പിടിച്ചാല്‍ മാത്രമേ തൃപ്തിയുള്ളൂവെന്നാണ് കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. ഈ സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തകരുടെ എണ്ണം കൂട്ടുന്നതിന് അംഗത്വ വിതരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.

<strong>ബിജെപി ബന്ധത്തില്‍ പിസിക്ക് വീണ്ടും തിരിച്ചടി; യുഡിഎഫിനൊപ്പമെന്ന് പഞ്ചായത്ത് പ്രസിഡന്‍റും അംഗവും</strong>ബിജെപി ബന്ധത്തില്‍ പിസിക്ക് വീണ്ടും തിരിച്ചടി; യുഡിഎഫിനൊപ്പമെന്ന് പഞ്ചായത്ത് പ്രസിഡന്‍റും അംഗവും

കേരളത്തില്‍ അംഗത്വം 20 ശതമാനം ഉയര്‍ത്തണമെന്നാണ് ബിജെപി ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ 20 പോയിട്ട് പകുതി പേരെ പോലും കേരളത്തില്‍ നിന്ന് അംഗത്വമെടുപ്പിക്കാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് സംസ്ഥാന ബിജെപി നേതാക്കള്‍. ഇതോടെ കേന്ദ്ര നേതൃത്വത്തിന്‍റെ കണ്ണില്‍ പൊടിയിടാന്‍ ഒരു കുറുക്കുവഴിയാണ് സംസ്ഥാന നേതാക്കള്‍ കണ്ടെത്തിയിരിക്കുന്നത്.

 നാല് ലക്ഷം

നാല് ലക്ഷം

ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തില്‍ പോലും കേരളത്തില്‍ നിലയുറപ്പാക്കാന്‍ കഴിയാത്തതിന്‍റെ നിരാശ ബിജെപി ദേശീയ നേതൃത്വത്തിന് ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേരളത്തിന് പ്രത്യേക ശ്രദ്ധയാണ് നല്‍കിയിരിക്കുന്നത്. അംഗത്വ വിതരണ പരിപാടിയില്‍ കേരളത്തിലെ അംഗസംഖ്യ 20 ശതമാനം ഉയര്‍ത്തണം എന്നാണ് അമിത് ഷാ കേരള ബിജെപി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജുലൈ ആറ് മുതല്‍ ആഗസ്ത് 11 വരെയാണ് അംഗത്വ വിതരണം നടത്തുന്നത്. 20 ലക്ഷം അംഗങ്ങളാണ് സംസ്ഥാനത്ത് ബിജെപിക്കുള്ളത്.

 അമിത് ഷായുടെ നിര്‍ദ്ദേശം

അമിത് ഷായുടെ നിര്‍ദ്ദേശം

2015 ലാണ് സംസ്ഥാനത്ത് മുന്‍പ് അംഗത്വ വിതരണം നടന്നത്. അന്ന് ബിജെപി നല്‍കുന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ അടിച്ചാല്‍ ആര്‍ക്കും ബജെപിയില്‍ അംഗമാകാമായിരുന്നു. എന്നാല്‍ മിസ്ഡ് കോള്‍ അംഗത്വത്തിനെതിരെ വ്യാപക ആക്ഷേപമാണ് അന്ന് ഉയര്‍ന്നുത്. നമ്പര്‍ മാറി വിളിക്കുന്നവര്‍ പോലും അംഗങ്ങളായ സാഹചര്യം ഉണ്ടായതോടെ ഇത്തവണ അംഗത്വ വിതരണത്തിന് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ അമിത് ഷാ നല്‍കിയിട്ടുണ്ട്.

 എളുപ്പമല്ല

എളുപ്പമല്ല

ഓണ്‍ലൈന്‍ ആയും ഓഫ് ലൈനായും അംഗത്വം എടുക്കാന്‍ സാധിക്കും.മിസ്ഡ് കോള്‍ അടിച്ചാണ് അംഗത്വമെടുക്കുന്നതെങ്കിലും ഇങ്ങനെ ചേരുന്ന അംഗങ്ങങ്ങള്‍ക്ക് വെരിഫിക്കേഷന്‍ നടത്തണം. എന്നാല്‍ കേരളത്തില്‍ അത് അത്ര എളുപ്പമാകില്ലെന്നാണ് ബിജെപിയിലെ ഒരുവിഭാഗം നേതാക്കളുടെ വാദം. കേരളത്തില്‍ ബിജെപിക്ക് ആവശ്യത്തിന് പ്രവര്‍ത്തകര്‍ ഇല്ലാത്ത സാഹചര്യത്തില്‍ വീടുകള്‍ കയറി ഇറങ്ങി വെരിഫിക്കേഷന്‍ നടത്താന്‍ സാധിക്കില്ലെന്ന് നേതാക്കള്‍ പറയുന്നു.

 പ്രവര്‍ത്തകര്‍ ഇല്ല

പ്രവര്‍ത്തകര്‍ ഇല്ല

ശബരിമല സ്ത്രീപ്രവേശന സമരം ശക്തമാക്കിയപ്പോഴും തിരഞ്ഞെടുപ്പ് പ്രചരണത്തിനും കേരളത്തില്‍ ബിജെപിക്കൊപ്പം ആര്‍എസ്എസ് പ്രവര്‍ത്തകരും ഉണ്ടായിരുന്നു. എന്നാല്‍ അംഗത്വ വിതരണത്തിന് അവര്‍ക്ക് ഇടപെടാന്‍ കഴിയില്ല. ആര്‍എസ്എസ് നേതൃത്വം നിര്‍ദ്ദേശിച്ചാല്‍ മാത്രമേ പ്രവര്‍ത്തകര്‍ ഇതിനായി ഇറങ്ങുള്ളൂ. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനത്തെ സംഘടന സംവിധാവും ആകെ അയഞ്ഞ മട്ടിലാണ്. തോല്‍വിയുടെ ഉത്തരവാദിത്തത്തിന്‍ മേല്‍ നേതാക്കള്‍ പരസ്പരം കുറ്റപ്പെടുത്തുകയാണ്.

 കണ്ണില്‍ പൊടിയിടാന്‍

കണ്ണില്‍ പൊടിയിടാന്‍

സംഘടന തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. ഇതോടെ അംഗത്വം ഉയര്‍ത്തണമെങ്കില്‍ കേന്ദ്ര നേതൃത്വത്തിന്‍റെ കണ്ണില്‍ പൊടിയിടുന്ന തന്ത്രങ്ങള്‍ പുറത്തെടുക്കേണ്ടി വരുമെന്നാണ് പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം. പുതുതായി നാല് ലക്ഷം അംഗങ്ങളെ ചേര്‍ക്കാന്‍ അംഗത്വം എടുത്തവരെ കൊണ്ട് തന്നെ മറ്റൊരു ഫോണ്‍ നമ്പറില്‍ നിന്ന് വിളിച്ച് അംഗത്വം എടുപ്പിക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന നേതാക്കള്‍ എന്നാണ് റിപ്പോര്‍ട്ട്.

<strong>വീണ്ടും നടുങ്ങി നായിഡു, നാല് എംപിമാര്‍ക്ക് പിന്നാലെ മുന്‍ എംഎല്‍എ ബിജെപിയില്‍</strong>വീണ്ടും നടുങ്ങി നായിഡു, നാല് എംപിമാര്‍ക്ക് പിന്നാലെ മുന്‍ എംഎല്‍എ ബിജെപിയില്‍

English summary
Membership campaign; won't be that much easy in Kerala, says leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X