മണി ഉണ്ടായിരുന്നേല്‍ തനിക്കു വേണ്ടി സംസാരിക്കുമായിരുന്നു!! മണിയുടെ ഓര്‍മകളില്‍ ദിലീപ്
മണി തന്റെ ചങ്കുറ്റമായിരുന്നുവെന്നാണ് നടന്‍ ദിലീപ് പറഞ്ഞത്. മണിയെ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് ഇപ്പോഴാണെന്ന് ദിലീപ് പറഞ്ഞു.
തൃശൂര്‍: അന്തരിച്ച പ്രമുഖ നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മകള്‍ അവസാനിക്കുന്നില്ല. മണി മരിച്ചിട്ട് തിങ്കളാഴ്ച ഒരു വര്‍ഷം പൂര്‍ത്തിയായിരുന്നു. കലാഭവന്‍ മണിയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചു കൊണ്ട് നടന്ന പരിപാടിയില്‍ പ്രമുഖതാരങ്ങള്‍ കലാഭവന്‍ മണിയെ അനുസ്മരിച്ചു.
മണി തന്റെ ചങ്കുറ്റമായിരുന്നുവെന്നാണ് നടന്‍ ദിലീപ് പറഞ്ഞത്. മണിയെ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് ഇപ്പോഴാണെന്ന് ദിലീപ് പറഞ്ഞു. മണിയിലെ മനുഷ്യത്വത്തെ കുറിച്ചാണ് നടനും എംപിയുമായ ഇന്നസെന്റ് സംസാരിച്ചത്. കെപിഎസി ലളിത, പൊന്നമ്മ ബാബു, ഹരിശ്രീ അശോകന്‍, നാദിര്‍ഷ, ഇര്‍ഷാദ്, സത്യഅന്തിക്കാട്, ടിനി ടോ്ം തുടങ്ങി സിനിമ മേഖലയില്‍ നിന്ന് പ്രമുഖര്‍ പങ്കെടുത്തു. മന്ത്രി വിഎസ് സുനില്‍ കുമാര്‍, ബിജെപി നേതാവ് കെ സുരേന്ദ്രന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

മറയില്ലാത്ത സ്‌നേഹത്തിന്റെ പ്രതീകം
കലാഭവന്‍ മണിയെ അനുസ്മരിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത സംസാരിക്കുകയായിരുന്നു ദിലീപ്. മണി തന്റെ ചങ്കൂറ്റമായിരുന്നുവെന്ന് ദിലീപ് അനുസ്മരിച്ചു. മറയില്ലാത്ത സ്‌നേഹത്തിന്റെ പ്രതീകമാണ് കലാഭവന്‍ മണിയെന്നും ദിലീപ് പറഞ്ഞു. ഇത്രയും ജെനൂയിനായ വ്യക്തിയെ കണ്ടിട്ടില്ലെന്നും ദിലീപ്.

തനിക്കു വേണ്ടി സംസാരിക്കും
മണിയെ ഏറ്റവും അധികം മിസ് ചെയ്തത് അടുത്ത കാലത്താണെന്ന് ദിലീപ് പറഞ്ഞു. താന്‍ മനസാ വാച അറിയാത്ത കാര്യങ്ങള്‍ക്ക് ബലിയാടായി കൊണ്ടിരിക്കുമ്പോള്‍ മണി ഉണ്ടായിരുന്നെങ്കില്‍ തനിക്കു വേണ്ടി സംസാരിക്കുമായിരുന്നുവെന്നും ദിലീപ് പറയുന്നു.

മടിയില്ല
മണിയിലെ മനുഷ്യത്വത്തെ കുറിച്ചാണ് ഇന്നസെന്റ് പറഞ്ഞത്. ഒരായിരം തവണ ചാലക്കുടിയെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് ഇന്നസെന്റ് പറഞ്ഞു. കഷ്ടപ്പെട്ടതിനെ കുറിച്ചും ചെയ്ത ജോലികളെ കുറിച്ചും അച്ഛനമ്മമാരുടെ കഷ്ടപ്പാടുകളെ കുറിച്ചും പറയാന്‍ ഒരു മടിയും ഇല്ലാത്ത ആളായിരുന്നു മണിയെന്നും ഇന്നസെന്റ് പറഞ്ഞു.

ഒന്നിച്ച് അഭിനയിച്ചു
തന്റെ മകനായിട്ടും അനുജനായിട്ടുമൊക്കെ നിരവധി സിനിമകളില്‍ കലാഭവന്‍ മണി തനിക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്ന് കെപിഎസി ലളിത പറഞ്ഞു. അഭിനയത്തിന്റെ കാര്യത്തില്‍ മണി തനിക്ക് ഗുരു തുല്യനാണെന്നും കാല് തൊട്ട് വന്ദിക്കുന്നുവെന്നും കെപിഎസി ലളിത പറഞ്ഞു.












Click it and Unblock the Notifications