Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ കുറ്റിക്കാട്ടില്‍ എന്താടാ പരിപാടി...എവിടെയും സദാചാര പോലീസ്...

സദാചാര പോലീസിങ്ങിന്റെ യഥാര്‍ത്ഥ വശങ്ങള്‍ തുറന്നുകാട്ടിയുള്ള മെമ്മറീസ് ഓഫ് മൊറാലിറ്റി എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു.

തിരുവനന്തപുരം: ഒരാണിനും പെണ്ണിനും ഒരുമിച്ചിരക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. എല്ലായിടത്തും സദാചാര പോലീസുകാരുടെ അതിക്രമങ്ങള്‍. കൊല്ലം അഴീക്കല്‍ ബീച്ചിലും തിരുവനന്തപുരം കനകക്കുന്നിലും കൊച്ചി മറൈന്‍ ഡ്രൈവിലുമെല്ലാം സദാചാര പോലീസിങ്ങിന്റെ വകഭേദങ്ങള്‍ നമ്മള്‍ കണ്ടതാണ്.

കനകക്കുന്നില്‍ കാക്കിയിട്ട പോലീസുദ്യോഗസ്ഥര്‍ തന്നെ സദാചാര പോലീസായി മാറിയപ്പോള്‍, മറൈന്‍ ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകരായിരുന്നു യുവാക്കളെ ആക്രമിച്ചത്. കൊല്ലം അഴീക്കലില്‍ സദാചാര പോലീസ് ചമഞ്ഞെത്തിയ സംഘം യുവതിയെയും യുവാവിനെയും അപമാനിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടായിസത്തിന് ഇരയായ അനീഷ് എന്ന യുവാവ് ആത്മഹത്യ ചെയ്ത വാര്‍ത്തയും നമ്മള്‍ ഞെട്ടലോടെയാണ് കേട്ടത്. ഇതിനിടയിലാണ് സദാചാര പോലീസിങ്ങിന്റെ യഥാര്‍ത്ഥ വശങ്ങള്‍ തുറന്നുകാട്ടിയുള്ള മെമ്മറീസ് ഓഫ് മൊറാലിറ്റി എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നത്.

സദാചാര ഗുണ്ടായിസത്തിന്റെ ഇരകള്‍...

സദാചാര ഗുണ്ടായിസത്തിന്റെ ഇരകള്‍...

ആണും പെണ്ണും ഒരുമിച്ചിരുന്നതിനാണ് കനകക്കുന്നില്‍ കാക്കിയുടുത്ത പോലീസ് സദാചാര പോലീസായി മാറിയത്. കൊല്ലം അഴീക്കലില്‍ ഒരു സംഘം യുവാക്കളാണ് യുവതിയെയും കൂട്ടുകാരനെയും ആക്രമിക്കുകയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തത്. അഴീക്കലില്‍ സദാചാരാക്രമണത്തിന് ഇരയായ യുവാവ് പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. മറൈന്‍ഡ്രൈവില്‍ ഒരുമിച്ചിരുന്ന യുവതീയുവാക്കളെ ശിവസേന പ്രവര്‍ത്തകര്‍ അടിച്ചോടിച്ചത് കഴിഞ്ഞ വനിതാ ദിനത്തിലായിരുന്നു.

മെമ്മറീസ് ഓഫ് മൊറാലിറ്റി...

മെമ്മറീസ് ഓഫ് മൊറാലിറ്റി...

കേരളത്തില്‍ സദാചാര ഗുണ്ടായിസം വളര്‍ന്നുവരുന്നതിനിടയിലാണ് മെമ്മറീസ് ഓഫ് മൊറാലിറ്റി എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നത്. കേരളത്തിലെ സദാചാര പോലീസിങ്ങിന്റെ യഥാര്‍ത്ഥ വശങ്ങള്‍ തുറന്നുകാട്ടിയുള്ള അരുണ്‍ സോള്‍ ഒരുക്കിയ മെമ്മറീസ് ഓഫ് മൊറാലിറ്റി എന്ന ഷോര്‍ട്ട് ഫിലിം ഇതിനോടകം ഒട്ടേറെപേരാണ് യൂട്യൂബിലൂടെ കണ്ടത്.

യുവതി ആത്മഹത്യ ചെയ്തതിലൂടെ...

യുവതി ആത്മഹത്യ ചെയ്തതിലൂടെ...

സദാചാര ഗുണ്ടായിസത്തിന് ഇരയായി ആത്മഹത്യ ചെയ്ത യുവതിയുടെ ചിത്രമുള്ള വാര്‍ത്ത വായിക്കുന്ന ഒരു യുവാവിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ പല സംഭവങ്ങളും ഓര്‍മ്മപ്പെടുത്തുന്ന ഈ ചിത്രത്തിന്റെ ദൈര്‍ഘ്യം പത്തു മിനിറ്റാണ്.

സംവിധാനം അരുണ്‍സോള്‍...

സംവിധാനം അരുണ്‍സോള്‍...

മെമ്മറീസ് ഓഫ് മൊറാലിറ്റി എന്ന ഷോര്‍ട്ട് ഫിലിമിന്റെ കഥ, ക്യാമറ, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് അരുണ്‍ സോളാണ്. ആശ സോള്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ എഡിറ്റിംഗും ശബ്ദമിശ്രണവും കൈകാര്യം ചെയ്തിരിക്കുന്നത് രാഹുലാണ്. രോഹിണി, വിഷ്ണുപ്രിയ, തന്മയ സോള്‍, രതീഷ്, രവിശങ്കര്‍, കരുണാകരന്‍, വിനീഷ്, അനില്‍രാജ്, ജിഷ്ണു എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

സദാചാര പോലീസുകാര്‍ക്ക്...

സദാചാര പോലീസുകാര്‍ക്ക്...

കേരളത്തില്‍ അടുത്തിടെയുണ്ടായ പല സദാചാര ആക്രമണങ്ങളുടെയും ഒരു ഓര്‍മ്മപ്പെടുത്തലാണ് മെമ്മറീസ് ഓഫ് മൊറാലിറ്റി എന്ന ഷോര്‍ട്ട് ഫിലിം. സദാചാര പോലീസിങ്ങിന് മൂക്കുകയറിടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസും ഭരണകൂടവും ശ്രദ്ധിക്കേണ്ടതുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+