Get Updates
Get notified of breaking news, exclusive insights, and must-see stories!

മെന്‍ ഇന്‍ സിനിമ കളക്ടീവ് പേജ്!! പാറു.. നിന്‍റെ മൈസ്റ്റോറി കാണില്ല!. ആദ്യ പണി പാര്‍വ്വതിക്ക്

സിനിമാ സംഘടനയായ എഎംഎംഎയില്‍ ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ ഇപ്പോഴും വിവാദങ്ങള്‍ തുടരുകയാണ്. ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളായ നാല് നായികമാര്‍ എഎംഎംഎയില്‍ നിന്ന് രാജിവെച്ച് ഒഴിഞ്ഞിരുന്നു.

ഇരയെ അനുകൂലിക്കാതെ കുറ്റാരോപിതന് കുടചൂടിയ അമ്മയുടെ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ അമ്മ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ക്ക് മുന്നില്‍ വഴങ്ങി അനുരജ്ഞന ചര്‍ച്ചയ്ക്ക് തയ്യാറായിരിക്കുകയാണ്. എന്നാല്‍ നടിമാരുടെ നടപടിയില്‍ ഇപ്പോഴും അമ്മ ദിലീപ് അനുകൂലികളുടെ ചൊരുക്ക് തീര്‍ന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് 'മെന്‍ ഇന്‍ സിനിമാ കളക്ടീവ്' എ​ന്ന ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാകുന്നത്.

മെന്‍ ഇന്‍ സിനിമാ കളക്ടീവ്

മെന്‍ ഇന്‍ സിനിമാ കളക്ടീവ്

മലയാള സിനിമയിലെ നടിമാരുടെ സംഘടനയായ മെന്‍ ഇന്‍ സിനിമ കളക്ടീവിന് സമാനമായ ലോഗോയും നായകന്‍മാരുടെ ഫോട്ടോയും ഉള്‍പ്പെടുത്തിയുള്ള പേജാണ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കവര്‍ ചിത്രത്തില്‍

കവര്‍ ചിത്രത്തില്‍

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, യുവതാരങ്ങളായ ദുല്‍ഖര്‍, ഫഹദ്, ജയസൂര്യ, എന്തിന് പൃഥ്വിരാജ് വരെ ലോഗോയോട് കൂടിയ കവര്‍ ചിത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ടായിരം പേരാണ് ഗ്രൂപ്പ് ഫോളോ ചെയ്യുന്നത്.

ഫെമിനിച്ചി തന്നെ

ഫെമിനിച്ചി തന്നെ

വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനേയും രാജിവെച്ച നായികമാരേയും വിമര്‍ശിക്കുന്ന പോസ്റ്റുകളാണ് പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചിരിക്കുന്നത് നടി പാര്‍വ്വതിയേയും അവരുടെ പുതിയ ചിത്രമായ മൈ സ്റ്റോറിയേയുമാണ്. നേരത്തേ തന്നെ കസബയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ വിമര്‍ശിച്ചതിന് പാര്‍വ്വതിക്ക് നേരെ ഫാന്‍സ് രൂക്ഷമായ സൈബര്‍ ആക്രമണം നടത്തിയിരുന്നു.

മൈസ്റ്റോറി

മൈസ്റ്റോറി

പിന്നാലെ മൈസ്റ്റോറിയിലെ ആദ്യ ഗാനമിറങ്ങിയപ്പോള്‍ ഡിസ്ലൈക്ക് അടിച്ചും ഫാന്‍സ് കലിപ്പ് തീര്‍ത്തു. ഒപ്പം രണ്ടാമത്തെ ഗാനത്തിനും ചിത്രത്തില്‍ പാര്‍വ്വതിക്കൊപ്പം അഭിനയിച്ച പൃഥ്വിരാജിനും കിട്ടി ഫാന്‍സിന്‍റെ വക കണക്കിന് തെറിപ്പൂരം.

നടിയെ ആക്രമിച്ച സംഭവം

നടിയെ ആക്രമിച്ച സംഭവം

നടിയെ ആക്രമിച്ച സംഭവത്തിലും ദിലീപിനെ തിരിച്ചെടുത്ത നടപടിയിലും പാര്‍വ്വതി ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് വീണ്ടും താരത്തിന്‍റെ മൈ സ്റ്റോറിയെ ബഹിഷ്കരിക്കാന്‍ പേജിലൂടെ ആഹ്വാനം എത്തിയിരിക്കുന്നത്.

കാണില്ല

കാണില്ല

ഇത് വിജയിച്ചാൽ ഫുൾ ക്രെഡിറ്റ് ഇവൾക്കായിരിക്കും.പിന്നെ ഇവളെ പിടിച്ചാൽ കിട്ടൂല. So ആലോചിച്ചു തീരുമാനം എടുക്കുക. എന്നാണ് പുകഞ്ഞ കൊള്ളി പുറത്ത് എന്നെഴുതിയ മൈ സ്റ്റോറിയുടെ പോസ്റ്ററിനൊപ്പം ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

പാറു... ഫെമിനിച്ചി

പാറു... ഫെമിനിച്ചി

പോസ്റ്റർ ഒട്ടിച്ചും ബസിന് കല്ലെറിഞ്ഞും നടക്കുന്ന ഒരുപാട് പിള്ളേരുണ്ട് നാട്ടില് അവർക് ചെയ്യാൻ പറ്റാത്തതായ് ഒന്നുമില്ല! ഈ പടം കാണില്ലെന്ന് അവർ വിചാരിച്ചാൽ തീരവുന്നതെ ഉളളൂ നിന്റെ പ്രശ്‌നം, പാറു നിനക്ക്കും നിന്റെ സംഘടനക്കും (wcc) കേരളത്തിലെ പിള്ളാരെ അറിയില്ല!!! ഞങ്ങൾ സിനിമാ കാണാന് തുടങ്ങിയതേ ആ രണ്ട് താരം (മമ്മൂക്ക ❤️& ലാലേട്ടൻ ❤️) ങ്ങളുടെ സിനിമാ കണ്ടിട്ടാ നീയും നിന്റെ സംഘടനയും കാരണ്ണം ഇന്ന് അവരുടെ കോലം കത്തിക്കുന്നു അവരെ മോശം ആയി ചിത്രീകരിക്കുന്നു അതിന് എല്ലാം കാരണം നീ യും നിന്റെ ഒരു ഉള്ള സംഘടനയും അതിന് സപ്പോർട് ചെയ്യാന് രാജു ഏട്ടനെ പോലെ ഉള്ള ആളുകളും കഷ്ട്ടം ആണ് രാജു ഏട്ടാ.

കാണില്ലെന്ന് ശപഥം

കാണില്ലെന്ന് ശപഥം

എന്ത് ചെയ്ത് അവർ നിങ്ങളോട് ഇത്രക്കും മോശം ആയി അവരെ കാണിക്കാൻ ... chetta sry padam kanilla...ഞാനുംകാണില്ല...ഞാനും ഞാനുമായി സാഹരിക്കുന്ന എന്റെ കുട്ടു കാർ എൻറെ വീട്ടുകാർ എല്ലാ വരോടും മാക്‌സിമം ആളു കള്ളോടും ഞാൻ പറയും കാണരുത് എന്ന് ...ഞങ്ങൾ ആരും ഗൾഫിൽ GCc പോലും ആരും കണ്ണില്ലാ.. എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്. അതേസമയം നിരവധി പേര്‍ നടിക്കും വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനും പിന്തുണയുമായി പോസ്റ്റിന് കീഴെ കമന്‍റ് ചെയ്തിട്ടുണ്ട്.

അമ്മ തന്നെ

അമ്മ തന്നെ

നാല് ആണോ 400 ആണോ വലുത്??
ചൊരിയും കുത്തി ഇരിക്കുന്നവർ പബ്ലിസിറ്റി കിട്ടാൻ വേണ്ടി പല കോപ്രായങ്ങളും കാണിക്കുന്നു, ഏറ്റു തുള്ളാൻ കുറെ പാവാട വള്ളികളും.
നീതിക്കൊപ്പം നിന്നവർ ഗുണ്ടകളാവുന്ന കാലമാണിത് , എന്ന് വെച്ചാൽ മലയാളികളെല്ലാം ഗുണ്ടകൾ.
ഇരയോടൊപ്പം അല്ല നീതിക്കൊപ്പം ആണ് ഉണ്ടാവേണ്ടത്..ഇര ആര് പ്രതി ആർ , കോടതി തീരുമാനിക്കട്ടെ, മലയാള സിനിമയെ 'അമ്മ ഭരിക്കുക തന്നെ ചെയ്യും.. എന്നിങ്ങനെയുള്ള അമ്മ അനുകൂല പോസ്റ്റുകളും പേജില്‍ ഉണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+