കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മായാനദി സ്ത്രീവിരുദ്ധ ചിത്രം.....സ്വന്തം ചിത്രത്തില്‍ എന്തും ആവാമെന്നാണോയെന്ന് മെന്‍ ഇന്‍ കളക്ടീവ്

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമയിലെ സ്ത്രീവിരുദ്ധത തുറന്ന് കാട്ടിയവരില്‍ പ്രമുഖനാണ് സംവിധായകന്‍ ആഷിക്ക് അബു. ദിലീപ് വിഷയത്തില്‍ ആഷിക്കും ഭാര്യ റിമ കല്ലിങ്കലും എടുത്ത നടപടികള്‍ സൂപ്പര്‍ താരങ്ങളുടെ ആരാധകരെ വലിയ രീതിയില്‍ പ്രകോപിപ്പിച്ചു. ആഷിക്ക് അബുവിനെ ഹാഷിഷ് അബു എന്നൊക്കെ സോഷ്യല്‍ മീഡിയ പരിഹസിക്കാന്‍ തുടങ്ങിയിരുന്നു. നടി പാര്‍വതിക്കെതിരെയും ഇത്തരത്തില്‍ ആക്രമണമുണ്ടായിരുന്നു. കസബ വിഷയത്തില്‍ മമ്മൂട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ചതിന്റെ പേരിലായിരുന്നു.

ഇപ്പോഴിതാ ഇവര്‍ക്കെതിരെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ആക്രമണം വര്‍ധിച്ചിരിക്കുകയാണ്. മെന്‍ ഇന്‍ സിനിമ കളക്ടീവാണ് ഇതിന് നേതൃത്വം നല്‍കുന്നത്. നേരത്തെ മൈസ്‌റ്റോറിയെ പരാജയപ്പെടുത്തണമെന്ന പരസ്യ ആഹ്വാനം വരെ ചെയ്തിരുന്നു ഇവര്‍. ആഷിക്ക് അബുവിന്റെ ചിത്രം പരാജയപ്പെടുത്താനും നീക്കമുണ്ടായിരുന്നു. ഇപ്പോഴിതാ ആഷിക്കിന്റെ മായാനദിയെയാണ് ഇവര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

മായാനദി സ്ത്രീവിരുദ്ധം

മായാനദി സ്ത്രീവിരുദ്ധം

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്ന ചിത്രമായിരുന്നു ആഷിക്ക് അബുവിന്റെ മായാനദി. ഇറങ്ങിയപ്പോള്‍ തന്നെ ഈ ചിത്രത്തിനെതിരെ വലിയ രീതിയിലുള്ള പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ചിത്രം മികച്ച നിരൂപക പ്രശംസയും സാമ്പത്തിക വിജയവും നേടി ഇവരുടെ വായടിപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും സിനിമയിലെ ചില രംഗങ്ങള്‍ കുത്തിപ്പൊക്കി കൊണ്ടുവന്നിരിക്കുകയാണ് മെന്‍ ഇന്‍ സിനിമ കളക്ടീവ്. ചിത്രത്തിലെ സെക്‌സ് ഈസ് നോട്ട് എ പ്രോമിസ് എന്ന സംഭാഷണമാണ് ഇവര്‍ സ്ത്രീവിരുദ്ധതായി ചൂണ്ടിക്കാണിക്കുന്നത്.

മെന്‍ ഇന്‍ സിനിമ കളക്ടീവിന്റെ വാദം

മെന്‍ ഇന്‍ സിനിമ കളക്ടീവിന്റെ വാദം

സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്. ഈ അടുത്ത കാലത്ത് ഫെമിനിച്ചികള്‍ പൊക്കി നടന്ന ഒരു ഡയലോഗ് ആണിത്. ഇന്നാണ് ഈ പാട്ട് മുഴുവനായി കണ്ടത്. എല്ലാവരും അപ്പു എന്ന ഐഷു പറഞ്ഞ ഡയലോഗ് എന്തോ വല്യ മഹത്തരമായ കാര്യം എന്ന പോലെ വൈറലാക്കി. പക്ഷേ അടുത്ത സെക്കന്‍ഡില്‍ തന്നെ ടോവിനോ എന്ന മാത്തന്‍ തിരിച്ചു ചോദിച്ച, അപ്പു വൈ ആര്‍ യു ടോക്കിങ് ലൈക്ക് എ പ്രോസ്റ്റിറ്റിയൂട്ട് എന്ന ഡയലോഗ് കണ്ടില്ലെന്ന് നടിച്ചതാണോ അതോ അറിവില്ലായ്മ കൊണ്ട് മിണ്ടാതിരുന്നതാണോ എന്നറിയില്ല.

സ്വന്തം പടത്തില്‍ എന്തുമാവാം

സ്വന്തം പടത്തില്‍ എന്തുമാവാം

എന്തായാലും അപ്പു അടപടലം. മാത്തന്റെ ആ ചോദ്യത്തില്‍ ആ മുഖഭാവം മാറിയത് ഒന്ന് കാണേണ്ടതായിരുന്നു. പിന്നെ ഒരു കാര്യം കൂടി എന്തിലും ഏതിലും സ്ത്രീവിരുദ്ധതാ താളം വിടുന്ന സംവിധായകനും ഭാര്യയും തങ്ങളുടെ പടത്തില്‍ നായകന്‍ ഒരു പെണ്ണിനോട് കേറി, അത് കാമുകി ആയിക്കോട്ടെ, നീ എന്താ വേശ്യകളെ പോലെ സംസാരിക്കുന്നത്. എന്നൊക്കെ ചോദിക്കുന്നത് എന്തുകൊണ്ട് നിങ്ങള്‍ക്ക് സ്ത്രീവിരുദ്ധമായി തോന്നിയില്ല സാറേ. അതോ സ്വന്തം സിനിമ ആയത് കൊണ്ട് എന്തും ആകാം എന്നുള്ള ഇരട്ടത്താപ്പ് നയം ആണോ ഇവിടേം. ഒരു അവസരം കിട്ടിയപ്പോള്‍ ചോദിച്ചുന്നേയുള്ളൂ.

ഇനിയും ഇതുവഴി വരില്ലേ..

ഇനിയും ഇതുവഴി വരില്ലേ..

അപ്പോള്‍ പിന്നെ ഇനിയും വരില്ലേ മ്യാടം.... സൂപ്പര്‍ സ്റ്റാര്‍ പടങ്ങളില്‍ എല്ലാം സ്ത്രീവിരുദ്ധത ആണെന്നും മൊഴിഞ്ഞുകൊണ്ട്. അപ്പോള്‍ പിന്നെ ഉറക്കം വിളിക്കാം സ്ത്രീ ഉന്നമനം സിന്താവാ ഫെമിനിച്ചിയിസം സിന്താവാ. എന്നു പറഞ്ഞാണ് ആദ്യത്തെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ആഷിക്ക് അബു സ്ത്രീവിരുദ്ധത പുറത്ത് പറയുകയും സ്വന്തം സിനിമയില്‍ സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നാണ് ഇവര്‍ ആരോപിക്കുന്നത്. മായാനദി സ്ത്രീപക്ഷ സിനിമയായത് കൊണ്ടാണ് നിരൂപക പ്രശംസ ഏറ്റുവാങ്ങിയത്. ഇപ്പോള്‍ അതിനെയും സ്ത്രീവിരുദ്ധ ചിത്രമാക്കാനാണ് ഇവരുടെ നീക്കം.

മൈ സ്‌റ്റോറിയുടെ ബജറ്റ് കൂടിയതെങ്ങനെ

മൈ സ്‌റ്റോറിയുടെ ബജറ്റ് കൂടിയതെങ്ങനെ

പോസ്റ്റ് പ്രൊഡക്ഷന്‍ സഹിതം 11 കോടി ചിലവില്‍ ശ്രീമതി റോഷിനി ദിനകര്‍ നിര്‍മിക്കാന്‍ തീരുമാനിച്ച ഈ സിനിമയ്ക്ക് എങ്ങനെ 18 കോടി ചിലവ് വന്നെന്ന് അമ്മയും ഡബ്ല്യുസിസിയും അന്വേഷിക്കണം. എന്നിട്ട് അതിന് കാരണക്കാരായവരില്‍ നിന്നും അധിക ചിലവ് ഇതിന്റെ സംവിധായിക കൂടിയായ നിര്‍മാതാവിന് വാങ്ങിച്ച് കൊടുക്കാന്‍ ഈ സംഘടനയ്ക്ക് നട്ടെല്ലുണ്ടാകുമോ... ഉണ്ടാവണം. എപ്പോഴും ബിഗ് എമ്മിന്റെ പുറകെ നടന്നു അവരുടെ നെഗറ്റീവ്‌സ് അളക്കുന്ന മീഡിയാസിന്റെ അണ്ണാക്കില്‍ പിരി വെട്ടിയെന്ന് തോന്നുന്നു ഇതൊക്കെ സംസാരിക്കാതിരിക്കാന്‍.

വ്യാജ പ്രചാരണങ്ങള്‍....

വ്യാജ പ്രചാരണങ്ങള്‍....

മൈ സ്റ്റോറിയുടെ പരാജയവുമായി ബന്ധപ്പെട്ട് അഭിനേതാക്കള്‍ക്കെതിരെ സംവിധായിക റോഷ്‌നി ദിനകര്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ചിത്രത്തിനെതിരെ ആസൂത്രിതമായ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്നായിരുന്നു റോഷ്‌നിയുടെ ആരോപണം. പാര്‍വതിക്കെതിരെ മൈ സ്റ്റോറിയുടെ ഒഫീഷ്യല്‍ പേജില്‍ കേട്ടാല്‍ അറയ്ക്കുന്ന തെറികളാണ് ഉള്ളതെന്നും ഇവര്‍ ആരോപിച്ചിരുന്നു. പൃഥ്വിരാജിനെയും പാര്‍വതിയെയും കുറിച്ച് ഇവര്‍ അപവാദം പ്രചരിപ്പിക്കുകയാണെന്നും തിയ്യേറ്ററില്‍ ആളെ കയറ്റാതിരിക്കാന്‍ മന:പ്പൂര്‍വം ശ്രമിക്കുന്നുണ്ടെന്നുമാണ് റോഷ്‌നി ദിനകര്‍ ആരോപിച്ചത്.

പോണ്‍താരത്തെ കുടുക്കി ട്രംപ്..... നഗ്നനൃത്തതിനിടെ അറസ്റ്റ്.... സ്‌റ്റോമിക്കെതിരെ പക പോക്കല്‍!!പോണ്‍താരത്തെ കുടുക്കി ട്രംപ്..... നഗ്നനൃത്തതിനിടെ അറസ്റ്റ്.... സ്‌റ്റോമിക്കെതിരെ പക പോക്കല്‍!!

കന്യാസ്ത്രീയെ കരിവാരിത്തേച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ.. സ്വഭാവദൂഷ്യമെന്ന് വരുത്താൻ ശ്രമംകന്യാസ്ത്രീയെ കരിവാരിത്തേച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ.. സ്വഭാവദൂഷ്യമെന്ന് വരുത്താൻ ശ്രമം

English summary
men in collective against aashiq abu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X