• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പുരുഷനും നീതി വേണം': ദിലീപിന് വേണ്ടി മാത്രമല്ല, വിജയ് ബാബുവിന് വേണ്ടി വാദിക്കാനും രാഹുല്‍ ഈശ്വർ

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് വേണ്ടി ചാനലുകളില്‍ ശക്തമായ വാദിക്കുന്ന വ്യക്തിയാണ് രാഹുല്‍ ഈശ്വർ. അക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണമെങ്കിലും ദിലീപ് നിരപരാധിയാണെന്ന വാദമാണ് അദ്ദേഹം ഉയർത്തുന്നത്. പരസ്യമായി ദിലീപ് അനുകൂലിയെന്ന് തന്നെ അദ്ദേഹം പരസ്യമായി വിശേഷിപ്പിക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ മറ്റൊരു താരത്തിനെ എതിരെ ഉയർന്ന് പീഡന പരാതിയിലും പ്രതിക്ക് വേണ്ടി വാദിക്കാന്‍ വേണ്ടി രംഗത്ത് എത്തിയിരിക്കുകയാണ് രാഹുല്‍ ഈശ്വർ.

cmsvideo
  Rahul Easwar to advocate not only for Dileep but also for Vijay Babu

  നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ഒരു നടി നല്‍കിയ പീഡന പരാതിയാലാണ് പ്രതിക്ക് വേണ്ടി വാദിക്കാന്‍ രാഹുല്‍ ഈശ്വർ വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്. വിജയ് ബാബുവിനെതിരെ ഉന്നയിക്കപ്പെട്ടത് ഒരു വ്യാജ പരാതിയാണെന്നതിലേക്കാണ് മീഡിയ വണ്‍ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് രാഹുല്‍ ഈശ്വർ വിരല്‍ ചൂണ്ടുന്നത്.

  ഹാഷ് വാല്യൂ പരിശോധന ഭയപ്പെടുത്തുന്നതാരെ; എന്തായാലും കാത്തിരുന്നു കാണണം കോശീ: സംഗമേശ്വരന്‍ഹാഷ് വാല്യൂ പരിശോധന ഭയപ്പെടുത്തുന്നതാരെ; എന്തായാലും കാത്തിരുന്നു കാണണം കോശീ: സംഗമേശ്വരന്‍

  ആഗസ്ത് 22 2021 ല്‍ ദില്ലി ഹൈക്കോടതി ജഡ്ജി സുബ്രഹ്മണ്യം പ്രസാദ്

  ആഗസ്ത് 22 2021 ല്‍ ദില്ലി ഹൈക്കോടതി ജഡ്ജി സുബ്രഹ്മണ്യം പ്രസാദ് പറഞ്ഞ ഒരു കാര്യമുണ്ട്. ബാലാത്സംഗ പരാതിയായ ഒരുപാട് വ്യാജ കേസുകള്‍ വരുന്നുണ്ട്. പ്രതിയെ സമ്മർദ്ദത്തിലാക്കുക എന്നുള്ളതാണ് ഇതിന്റെ ഉദ്ദേശം. അല്ലെങ്കില്‍ പരാതിക്കാരിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ വേണ്ടിയാണ് ഇത്തരം വ്യാജ പരാതികളെന്നാണ് കോടതി വ്യക്താമാക്കിയതെന്നും രാഹുല്‍ ഈശ്വർ അഭിപ്രായപ്പെടുന്നു.

  കഴിഞ്ഞ മാസം നമ്മുടെ കേരളത്തില്‍ തന്നെ ഒരു സംഭവം

  കഴിഞ്ഞ മാസം നമ്മുടെ കേരളത്തില്‍ തന്നെ ഒരു സംഭവം ഉണ്ടായി. സ്കൂളില്‍ പോകാനുള്ള മടി കാരണം പ്ലസ്ടുവില്‍ പഠിക്കുന്ന പെണ്‍കുട്ടി അഞ്ച് പേർക്കെതിരെ കൂട്ട ബലാത്സംഗത്തിന് പരാതി കൊടുത്തു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സ്കൂളുകള്‍ തുറന്നപ്പോള്‍ വീണ്ടും പോവാനുള്ള മടി കാരണമാണ് ഇത്തരമൊരു വ്യാജ ആരോപണം ഉന്നയിച്ചത്. വ്യാജ ബലാത്സംഗ പരാതി ഉന്നയിച്ച ഒരു സ്ത്രീക്ക് കോടതി പത്ത വർഷം തടവ് ശിക്ഷ വിധിച്ചതും ഇതോടൊപ്പം കാണേണ്ടതാണ്.

  മീ ടു ബഹുമാനിക്കപ്പെടേണ്ട കാര്യം തന്നെയാണ്.

  മീ ടു ബഹുമാനിക്കപ്പെടേണ്ട കാര്യം തന്നെയാണ്. എന്നാല്‍ മീ ടു മാത്രമല്ല, മെന്‍ ടുവും ആവശ്യമാണ്. ഒരുപാട് വ്യാജ പരാതികള്‍ വരുന്നുണ്ട്. നിരവധി വ്യാജ ബലാത്സംഗ പരാതികളാണ് വരുന്നത്. ഇങ്ങനെ വരുമ്പോള്‍ പുരുഷനും എന്തെങ്കിലും പിടിവള്ളി വേണ്ടതല്ലേ. സ്ത്രീ അനുകൂലമാവണം നിയമങ്ങള്‍, പക്ഷെ പുരുഷവിരുദ്ധമാവാതിരിക്കണം. അവിടെയാണ് മെന്‍ ടുവിന്റെ പ്രസ്കതി. ദേശീയ തലത്തില്‍ തന്നെ ഈ പ്രചരണം തങ്ങള്‍ ഉയർത്തിക്കൊണ്ട് വരുന്നുണ്ടെന്നും രാഹുല്‍ ഈശ്വർ വ്യക്തമാക്കുന്നു.

  ഇത്തരം പരാതികളില്‍ പരാതിക്കാരിയുടെ പേര് നമ്മള്‍

  ഇത്തരം പരാതികളില്‍ പരാതിക്കാരിയുടെ പേര് നമ്മള്‍ പറയുന്നില്ല. അതുപോലെ കുറ്റാരോപിതന്റെ പേരും പറയുന്നില്ല. കോടതി കുറ്റക്കാരനാണെന്നാണ് വിധിച്ചാല്‍ അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താം. ഇരയുടെ പേര് വിജയ് ബാബു പറഞ്ഞത് നിയമത്തിന്റ ഉള്ളില്‍ നിന്നല്ല. അതില്‍ ഒരു തർക്കത്തിന്റെ ആവശ്യമില്ല. എന്നാല്‍ ഇവിടെ മറ്റൊരുകാര്യം ഓർക്കണം. നമ്മുടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേയും ഇത്തരമൊരു ആരോപണം വന്നപ്പോള്‍ അദ്ദേഹവും ചാടിക്കയറി ആ കേസ് പരിഗണിക്കുന്ന ബെഞ്ചിലിരിക്കുകയും പിന്നീട് അത് തെറ്റാണെന്ന് മനസ്സിലാക്കുകയും ചെയ്തുവെന്നും രാഹുല്‍ പറയുന്നു.

  ഇവിടെ ഒരു മനുഷ്യനെ ഒരു ചുമരിനോട് ചേർത്ത് നിർത്തി

  ഇവിടെ ഒരു മനുഷ്യനെ ഒരു ചുമരിനോട് ചേർത്ത് നിർത്തി കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയാണ്. ഇരയുടെ പേര് മാത്രം പറയാന്‍ പാടില്ലെന്ന നിയമം പരിഷ്കരിക്കണം. ഇരയുടേയും പരാതിക്കാരുടേയും പേര് പറയാന്‍ സാധിക്കാത്ത രീതിയിലെ നിയമം വരണം. ഇവിടെ ഒരു സന്തുലിതാവസ്ഥ വേണ്ടതില്ലേ. കുറ്റാരോപിതനെ മാത്രം ഇങ്ങനെ ക്രൂശിക്കുന്നത് എന്തിനാണ്.

  വിജയ് ബാബു പറയുന്നത് തന്റെ കയ്യില്‍ നാനൂറിലേറെ

  വിജയ് ബാബു പറയുന്നത് തന്റെ കയ്യില്‍ നാനൂറിലേറെ ചാറ്റുകള്‍ ഉണ്ടെന്നും തന്റെ ഭാഗത്ത് ന്യായമുണ്ടെന്നുമാണ്. നടി ഉന്നയിച്ചൊതൊരു വ്യാജ ആരോപണമാണെങ്കില്‍ ആ പുരഷനും അമ്മയും സഹോദരിയും മകളും സുഹൃത്തുക്കളുമൊക്കെയുണ്ട്. അവരുടെ കുട്ടിയും സ്കൂളില്‍ പഠിക്കുന്നുണ്ട്. അദ്ദേഹം മാനനഷ്ടത്തിന് പോകുന്നുണ്ട്. നമ്മുടെ നേരെ ഒരു പരാതി വരുമ്പോള്‍ മാത്രമോ ആ വിഷമം മനസ്സിലാവു. ഒരു വ്യാജ പരാതി വരികയും പുരുഷനെ കെട്ടിയിട്ട് നീന്താന്‍ പറയുകയും ചെയ്യുമ്പോള്‍ അവന്റെ ഭാഗത്ത് നിന്നും അമിത പ്രതികരണം ഉണ്ടാവും.

  അത് നിയമത്തിന് ഉള്ളില്‍ വരുന്ന കാര്യമല്ലെങ്കിലും

  അത് നിയമത്തിന് ഉള്ളില്‍ വരുന്ന കാര്യമല്ലെങ്കിലും ചീഫ് ജസ്റ്റിസ് മുതലുള്ള ആളുകള്‍ അത് ചെയ്യുന്നത്. ഒരു ആയുഷ്കാലം മുതല്‍ ഉണ്ടാക്കിയെടുത്ത നല്ല ബന്ധങ്ങളും ക്രെഡിബിലിറ്റിയും എല്ലാം ഒറ്റ പരാതിയില്‍ തീരുകയാണ്. പരാതി വ്യാജമാണോ സത്യമാണോ എന്ന് അറിയുന്നതിന് മുമ്പ് എല്ലാവരും ചേർന്ന് അവനെ റേപ്പിസ്റ്റായി മുദ്രകുത്തുകയാണ്. അവള്‍ക്കൊപ്പം നിന്നോളു എന്നാല്‍ അവനെതിരായി നില്‍ക്കണമോയെന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർക്കുന്നു.

  English summary
  'Men want justice too': rahul easwar to advocate not only for Dileep but also for Vijay Babu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X