Get Updates
Get notified of breaking news, exclusive insights, and must-see stories!

മാലയിട്ടു സ്വീകരിച്ചതില്‍ കുറ്റബോധമില്ലെന്ന് മെന്‍സ് അസോസിയേഷന്‍: വീണ്ടും എയറിലായി പ്രസിഡന്റ്

ലൈംഗികാതിക്രമ കേസില്‍ രണ്ടാമതും അറസ്റ്റിലായ സവാദിനെ വീണ്ടും പിന്തുണച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ വീണ്ടും എയറില്‍. നെടുമ്പാശേരിയിലെ ലൈംഗികാതിക്രമക്കേസില്‍ സവാദിനെ പിന്തുണച്ചതില്‍ കുറ്റബോധമോ പശ്ചാത്താപമോ ഇല്ലെന്നും കാര്യങ്ങള്‍ അന്വേഷിച്ച് മനസിലാക്കിയാണ് അന്ന് പ്രതികരിച്ചതെന്നും അസോസിയേഷന്‍ ഭാരവാഹി വട്ടിയൂര്‍ക്കാവ് അജിത്കുമാര്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി

2023 ല്‍ നെടുമ്പാശേരിയില്‍ വച്ച് ബസില്‍ തൃശൂര്‍ സ്വദേശിനിയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് അറസ്റ്റിലായ വ്യക്തിയാണ് സവാദ്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ സവാദിന് വട്ടിയൂര്‍ക്കാവ് അജിത്കുമാറിന്റെ നേതൃത്വത്തില്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയത് വിവാദമായിരുന്നു. ഈ വിഷയത്തിലാണ് അജിത് ഒരു ടെലിവിഷന്‍ മാധ്യമത്തോട് നിലപാട് വ്യക്തമാക്കിയത്.

savad ajith

സമാനമായ കേസില്‍ സവാദ് വീണ്ടും അറസ്റ്റിലായ സാഹചര്യത്തിലായിരുന്നു അജിത്തിന്റെ പ്രതികരണം തേടിയത്. അപ്പോഴാണ് പഴയ പ്രവൃത്തിയില്‍ കുറ്റബോധമില്ലെന്ന് വ്യക്തമാക്കിയത്. സവാദിനെ പ്ലാന്‍ ചെയ്ത് ട്രാപ്പിലാക്കിയത് അല്ലെന്ന് എങ്ങനെ പറയാന്‍ പറ്റുമെന്നുമായിരുന്നു അജിത്തിന്റെ വാദം.

അന്നത്തെ കേസില്‍ ആ പെണ്‍കുട്ടി തന്നെ എടുത്ത വീഡിയോ കണ്ടാണ് കാര്യങ്ങള്‍ മനസിലാക്കിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു പുരുഷനെ കുരുക്കണമെങ്കില്‍ ഒരു സ്ത്രീക്ക് നിമിഷ നേരം മതി. സവാദിന് മാലയിടേണ്ട അവസരമുണ്ടെങ്കില്‍ ഇനിയും ചെയ്യുമെന്നുമാണ് അജിത്തിന്റെ വിചിത്രമായ വാദം. അജിത്തിന്റെ പ്രതികരണത്തില്‍ സമൂഹ മാധ്യമത്തില്‍ പ്രതിഷേധം ശക്തമാണ്.

തൃശൂരില്‍ നിന്ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് കോഴിക്കോട് സ്വദേശിയായ സവാദ് വീണ്ടും അറസ്റ്റിലായത്. ഈ മാസം 14 നായിരുന്നു തൃശൂര്‍ ഭാഗത്തു വച്ച് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

യുവതിയുടെ പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് ആണ് സവാദിനെ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടില്‍ ഒളിവില്‍ പോയ സവാദിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. മുന്‍പും കെഎസ്ആര്‍ടിസി ബസില്‍ വെച്ച് ലൈംഗികാതിക്രമം നടത്തി സവാദ് പിടിയിലായിരുന്നു. അന്ന് ജാമ്യത്തിലിറങ്ങിയ സവാദിനെ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ മാലയിട്ട് സ്വീകരിച്ചിരുന്നു. പ്രസിഡന്റായ അജിത്കുമാറിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം സംഘടിപ്പിച്ചത്.

സവാദ് വീണ്ടും അറസ്റ്റിലായതോടെ മെന്‍സ് അസോസിയേഷനെതിരേയുള്ള പ്രതിഷേധം രൂക്ഷമായി. അന്ന് മാലയിട്ടു സ്വീകരിച്ചവര്‍ ഇന്നെവിടെ എന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നത്. അതിനെതുടര്‍ന്നാണ് മാധ്യമങ്ങള്‍ സവാദിന്റെ പ്രതികരണം തേടിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+