കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് ഇത്രേം മാനസിക പിരിമുറുക്കം എന്തിനാ? നിങ്ങളും ഇരയാണോ ?

കേരളത്തിലെ ആളുകള്‍ക്കിടയില്‍ മാനസിക സംഘര്‍ഷം വളരെ അധികമാണെന്നാണ് സര്‍വെ ഫലം വ്യക്തമാക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : മാനസിക സമ്മര്‍ദം, പിരിമുറുക്കം, വിഷാദം ഇതൊക്കെ പലരും പതിവായി പറയുന്ന കാര്യങ്ങളാണ്. പലരുടെയും പതിവായ പ്രശ്‌നങ്ങളുമാണ്. എന്നാല്‍ കേരളീയര്‍ക്കിടയില്‍ മാനസിക സംഘര്‍ഷം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. അടുത്തിടെ പുറത്തുവന്ന സര്‍വെ ഫലങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കേരളത്തിലെ ഒമ്പത് ശതമാനം ആളുകള്‍ക്കും മാനസിക സമ്മര്‍ദം ഉണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍. മാനസിക പ്രശ്‌നങ്ങള്‍ക്ക് പ്രായം ഒരു പ്രശ്‌നമല്ലെന്നും സര്‍വെ വ്യക്തമാക്കുന്നു.

സര്‍വെ ഫലം പുറത്ത്

സര്‍വെ ഫലം പുറത്ത്

കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അഥോറിട്ടിയും നാഷണല്‍ ഹെല്‍ത്ത് മിഷനും സംയുക്തമായി നടത്തിയ സര്‍വെ ഫലമാണ് പുറത്തു വന്നിരിക്കുന്നത്. കേരളത്തിലെ ആളുകള്‍ക്കിടയില്‍ മാനസിക സംഘര്‍ഷം വളരെ അധികമാണെന്നാണ് സര്‍വെ ഫലം വ്യക്തമാക്കുന്നത്. വിവിധ പ്രായക്കാര്‍ക്കിടയിലാണ് സര്‍വെ നടത്തിയിരിക്കുന്നത്.

 മാനസികാരോഗ്യ വിദഗ്ധന്റെ പരിചരണം ആവശ്യം

മാനസികാരോഗ്യ വിദഗ്ധന്റെ പരിചരണം ആവശ്യം

വിഷാദത്തിനു പുറമെ മറ്റ് മാനസിക പ്രശ്‌നങ്ങളായ സ്‌കീസോഫ്രീനിയ, മദ്യപാനം മൂലമുള്ള മാനസിക പ്രശ്‌നങ്ങള്‍, ബൈപോളാര്‍ ഡിസോഡര്‍ എന്നിവയും കേരളത്തിലുള്ളവരില്‍ അധികമാണെന്നാണ് കണ്ടെത്തല്‍. സര്‍വെയില്‍ പങ്കെടുത്തവരില്‍ എട്ടില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ വിദഗ്ധന്റെ ഇടപെടല്‍ വേണ്ടി വരുന്നുണ്ടെന്നും സര്‍വെ വ്യക്തമാക്കുന്നു.

തെരഞ്ഞെടുത്ത പഞ്ചായത്ത്, മുനിസിപ്പാലിറ്റികളില്‍

തെരഞ്ഞെടുത്ത പഞ്ചായത്ത്, മുനിസിപ്പാലിറ്റികളില്‍

അഞ്ച് ജില്ലകളിലാണ് സര്‍വെ നടത്തിയിരിക്കുന്നത്. കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലെ തെരഞ്ഞെടുത്ത പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമാണ് സര്‍വെ നടത്തിയത്്. 12.43 ശതമാനം പേരാണ് സര്‍വെയില്‍ പങ്കെടുത്തത്.

ഭൂരിഭാഗവും വിഷാദ രോഗികള്‍

ഭൂരിഭാഗവും വിഷാദ രോഗികള്‍

പങ്കെടുത്ത ഭൂരിഭാഗം പേരും വിഷാദ രോഗികളാണെന്ന് സര്‍വെ ഫലം വ്യക്തമാക്കുന്നുണ്ട്. 0.29 ശതമാനം പേരില്‍ സ്‌കീസോഫ്രീനയയും 0.27 ശതമാനം പേരില്‍ ബൈപോളാര്‍ ഡിസോഡറും കണ്ടെത്തിയിട്ടുണ്ട്.

 മാനസിക സംഘര്‍ഷം വര്‍ധിപ്പിക്കുന്നു

മാനസിക സംഘര്‍ഷം വര്‍ധിപ്പിക്കുന്നു

മദ്യപാനം മൂലമുള്ള മാനസിക പ്രശ്‌നങ്ങളും കേരളീയരില്‍ വര്‍ധിച്ചു വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 1.46 ശതമാനം പേര്‍ മദ്യപാനം മൂലമുള്ള മാനസിക പ്രശ്‌നങ്ങളുടെ ഇരകളാണെന്നും വ്യക്തമാക്കുന്നു. മാനസിക പ്രശ്‌നങ്ങള്‍ക്ക് 75 ശതമാനം പേര്‍ കൃത്യമായി ചികിത്സ തേടുമ്പോള്‍ 25 ശതമാനം പേരും കൃത്യമായി ചികിത്സ തേടുന്നില്ലെന്നും സര്‍വെ. ഞെട്ടിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റ് ജില്ലകളിലേക്കുംസര്‍വെ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി കെകെ ശൈലജ വ്യക്തമാക്കി.

English summary
Around nine per cent people in Kerala, belonging to different age groups, are suffering from mental depression, according to a recent survey.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X