കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രാമങ്ങളിലും മാനസിക പിരിമുറുക്കം; 70 % പേര്‍ അസ്വസ്ഥര്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഗ്രാമീണ മേഖലയിലും മാനസിക പിരിമുറുക്കം വര്‍ധിക്കുന്നതായി കോഴിക്കോട് ഗവണ്‍മെന്റ് നഴ്‌സിങ് കോളെജ് നടത്തിയ പഠനം. കോര്‍പ്പറേഷനോടു ചേര്‍ന്ന പെരുമണ്ണ പഞ്ചായത്തിലെ ഒരു വാര്‍ഡിലെ പകുതി പേരില്‍ നടത്തിയ സര്‍വേയില്‍ 70 ശതമാനത്തോളം പേരും മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നതായി കണ്ടെത്തി. അസുഖം കൂടുതലായി ഉള്ളത് സ്ത്രീകളിലാണ്. 200 പേരിലാണ് സര്‍വേ നടത്തിയത്.

സംഘര്‍ഷത്തിനിടെ ഗാസയ്‌ക്കെതിരേ ഇസ്രായേലിന്റെ വ്യോമാക്രമണം; 25 പേര്‍ക്ക് പരിക്ക്
ജീവിതശൈലീരോഗങ്ങൾ കണ്ടെത്താനും പരിഹാരമാർഗ്ഗങ്ങളെക്കുറിച്ച് ബോധവത്കരിക്കാനും വേണ്ടി നടത്തിയ ക്യാമ്പിന്റെ ഭാഗമായിരുന്നു സർവേ. രക്തസമ്മർദ്ദം 25 ശതമാനം പ്രമേഹം 23 ശതമാനം ശ്വാസകോശ രോഗങ്ങൾ 31ശതമാനം എന്നിങ്ങനെയാണ് മറ്റു കണക്കുകൾ. ജീവിതശൈലിയിൽ തിരുത്തലുകൾ വരുത്തിയാൽ ഇവയിൽ പലതും കുറച്ചു കൊണ്ടുവരാൻ കഴിയുമെന്നതിനാൽ അതു സംബന്ധിച്ച് പ്രത്യേക ക്ളാസും നടത്തി. യോഗ,പ്രാണായാമ പോലെ വീട്ടിലിരുന്ന് ചെയ്യാവുന്ന വ്യായാമ മുറകളെക്കുറിച്ചും ക്ളാസെടുത്തു.

nursingcollege

പ്രമേഹരോഗനിർണ്ണയം , രക്തസമ്മർദ്ദനിർണ്ണയം, പൊണ്ണത്തടി നിർണ്ണയം , മാനസികാരോഗ്യനിർണ്ണയം എന്നിവയിലാണ് ക്യാമ്പ് നടത്തിയത്. പുത്തൂർ മഠം എ.എം.യു.പി സ്കൂളിലെ കുട്ടികൾക്കായി മൂന്നു ദിവസത്തെ സ്കൂൾഹെൽത്ത് സ്ക്രീനിംഗ് പ്രോഗ്രാമും നടത്തി. ഇതിൽ 130 കുട്ടികൾ ദന്തരോഗങ്ങൾ ഉള്ളവരെന്ന് കണ്ടെത്തി. ഇവരിൽ 60 കുട്ടികളെ തുടർചികിത്സക്കായി ഗവ. ഡെന്റൽ കോളേജിലേക്ക് റഫർ ചെയ്തു.

പാഠ്യപദ്ധതിയുടെ ഭാഗമായിട്ടായിരുന്നു വിദ്യാർത്ഥികളുടെ സർവേയും ക്യാമ്പും. പെരുമണ്ണ കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ ക്യാമ്പ് വാർഡ് മെമ്പർ ശോഭനകുമാരി ഉദ്ഘാടനം ചെയ്തു. ചെറൂപ്പ പി. എച്ച്. സിയിലെ ഡോ. ബിജു മുഖ്യപ്രഭാഷണം നടത്തി. പെരുമണ്ണ പി. എച്ച്. സിയിലെ ഡോ. ഷീബ, മുൻ വാർഡ് മെമ്പർ വിജയൻ, വിജിടീച്ചർ, ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജിനി എന്നിവർ പ്രസംഗിച്ചു. സ്റ്റിഫിയ സ്റ്റീഫൻ റിപ്പോർട്ട് അവതരിപ്പിച്ചു. നഴ്സിംഗ് കോളേജിലെ അസോസിയേറ്റ് പ്രൊഫ. സി .വിലാസിനി അദ്ധ്യക്ഷത വഹിച്ചു. ഹർഷ എ.എസ് സ്വാഗതവും കെ.എ.നിംഷിത നന്ദിയും പറഞ്ഞു.

പഠനത്തിന്റെ ഫലം:

രക്തസമ്മർദ്ദം 25 %

പ്രമേഹം 23%

ശ്വാസകോശ രോഗങ്ങൾ 31%

മാനസിക പിരിമുറുക്കം 70 %

English summary
Mental problems in village; 70% of people are disturbed minded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X